മണ്ണുത്തിയിലെ നഴ്സറികൾ ഒരു വിസ്മയലോകം.

Описание к видео മണ്ണുത്തിയിലെ നഴ്സറികൾ ഒരു വിസ്മയലോകം.

GREEN'Z garden :- 9995893700 , 9072893700
#adenium
#wholesaleplants
#fruits
#plants
#mannuthy
#vellanikkara
#plants

മണ്ണുത്തി

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് മണ്ണുത്തി. തൃശ്ശൂർ സ്വരാജ് റൌണ്ടിൽ നിന്നും 5 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. ദേശീയപാത 544-ൽ പാലക്കാട് - തൃശ്ശൂർ ബൈപാസ്സ് ഈവഴി കടന്നുപോവുന്നു. കേരളത്തിലെ ഏറ്റവും തിരക്കുള്ള ദേശീയപാതയുടെ സംഗമം ആയതുകൊണ്ട് യാത്രക്കാരുടെ ഒരു പ്രധാന വിശ്രമ സ്ഥലമാണ് തൃശ്ശൂർ.

പല സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും മണ്ണുത്തിയിൽ ഉണ്ട്. ഇവയിൽ പ്രധാനമായവ കോളെജ് ഓഫ് വെറ്റിനറി ആന്റ് ആനിമൽ സയൻസസ്, കോളെജ് ഓഫ് ഡയറി സയൻസ് ആന്റ് ടെക്നോളജി, കാർഷിക ഗവേഷണ നിലയം, ഡോൺ ബോസ്കോ വിദ്യാലയം, സി.എം.എസ് വിദ്യാലയം, ഡോൺ ബോസ്കോ ഐ.സി.എസ്.സി വിദ്യാലയം, ഡോൺ ബോസ്കോ സെമിനാരി, വി.വി.എസ്. വിദ്യാലയം,"സ്റ്റേറ്റ് സീഡ് ഫാം മണ്ണുത്തി" എന്നിവയാണ്.

ഇവിടത്തെ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും കൃഷിക്ക് അനുയോജ്യമാണ്. ഇക്കാരണത്താൽ ധാരാളം ചെടി വളർത്തു കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ഇവിടെ വിവിധ തരം സസ്യങ്ങൾ വില്പനയ്ക്കു വെച്ചിരിക്കുന്നു. മണ്ണുത്തിയിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള വെള്ളാനിക്കരയിലാണ് കേരള കാർഷിക സർവ്വകലാശാല സ്ഥിതിചെയ്യുന്നത്.
സ്റ്റേറ്റ് സീഡ് ഫാം മണ്ണുത്തി: 1916- ൽ സ്ഥാപിതമായ സർക്കാർ കൃഷിത്തോട്ടത്തിന്റെ തുടർച്ചയായി മണ്ണുത്തിയിലെ ഈ വിത്തുല്പ്പാദനകേന്ദ്രം പ്രവർത്തിച്ചുവരുന്നു.തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നിയന്ത്രണത്തിലാണ്‌ ഇവിടത്തെ വിത്തുല്പ്പാദനം. നെല്ല്‌, നാളികേരം, മാവ്‌, പ്ലാവ്‌, സപ്പോട്ട, ജാതി, പേര, പഴവർഗ്ഗചെടികൾ തുടങ്ങി ഒട്ടുമിക്ക ഉഷ്ണമേഖലാ ചെടിയിനങ്ങളുടെയും വിത്തുകളും തൈകളും ഇവിടെ വിൽപ്പനക്കുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു നേഴ്സറി കേന്ദ്രമായി മണ്ണുത്തി മാറിയതിൽ ഈ സ്ഥാപനത്തിന്റെ പങ്ക്‌ വലുതാണ്‌. മാത്രമല്ലേ കേരളത്തിന്റെ ഗാർഡൻ സിറ്റിയെന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല നഴ്സറികളിലൂടെ ഉപജീവനമാർഗ്ഗം നടത്തുന്ന പതിനായിരക്കണക്കിന് ജനങ്ങൾ ഇവിടെയുണ്ട്.

Комментарии

Информация по комментариям в разработке