ഹരിതകർമസേനക്ക് 50 രൂപ കൊടുക്കണോ | Haritha karma sena malayalam | Haritha karma sena | ഹരിതകർമസേന |

Описание к видео ഹരിതകർമസേനക്ക് 50 രൂപ കൊടുക്കണോ | Haritha karma sena malayalam | Haritha karma sena | ഹരിതകർമസേന |

Santhosh VLR

ഹരിതകർമസേനക്ക് 50 രൂപ കൊടുക്കണോ | Haritha karma sena malayalam | Haritha karma sena | ഹരിതകർമസേന |

#santhoshvlr

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചിട്ടതായി പരാതി

വീടുകളിൽ നിന്നും 50 രൂപ യൂസർ ഫീ വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് കുഴിച്ചിട്ടതായി പരാതി. മൂന്നിലവ് പഞ്ചായത്തിലെ കളത്തൂക്കടവിലാണ് സംഭവം. മാലിന്യങ്ങൾ കുഴിച്ചിട്ട സംഭവം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസി കളക്ടർക്കും ആർ ഡി ഒ യ്ക്കും പരാതി നൽകി.

മൂന്നിലവ് പഞ്ചായത്ത് പതിനൊന്നാം വാർഡ് കളത്തൂക്കടവിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന കുടുംബ ക്ഷേമ കേന്ദ്രത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കുടുംബക്ഷേമ കേന്ദ്രത്തിന് പിൻവശത്തായാണ് എം സി എഫ് സ്ഥാപിച്ച് ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്നത്.

മൂന്ന് എംസിഎഫുകളിലും കെട്ടിടത്തിന്റെ പിൻവശത്തുമായാണ് ചാക്കുകളിൽ ആക്കി മാലിന്യങ്ങൾ സൂക്ഷിച്ചിരുന്നത്. മുറ്റത്തിന് സംരക്ഷണഭിത്തി നിർമ്മിച്ചപ്പോൾ ഉണ്ടായ വലിയ കുഴിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളി മണ്ണിട്ട് മൂടിയതായാണ് പ്രദേശവാസിയായ ജോൺസൺ പരാതി നൽകിയത്.

മാലിന്യം മൂടിയത് ചട്ടവിരുദ്ധവും മീനച്ചിലാർ മലിനപ്പെടുന്നതിന് കാരണമാകുമെന്നും ജോൺസൺ പരാതിയിൽ പറയുന്നു. ആശുപത്രിക്ക് പിന്നിൽ മാലിന്യങ്ങൾ കത്തിച്ചതായും പരാതിയുണ്ട്. ശനിയാഴ്ച ടൈൽ ഇറക്കി കുടുംബക്ഷേമ കേന്ദ്രത്തിന്റെ മുറ്റം ടൈൽ പാകുകയും ചെയ്തു. ഇത് മാലിന്യം മൂടിയത് കണ്ടെത്താതിരിക്കാൻ ആണെന്നാണ് ജോൺസൺ പറയുന്നത്.

അതേസമയം ആരോപണം തികച്ചും അടിസ്ഥാന രഹിതം ആണെന്ന് പഞ്ചായത്ത് അധികാരികൾ പറഞ്ഞു. കുടുംബക്ഷമകേന്ദ്രം ഇത്തവണ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുണ്ട്. ഇവിടം സന്ദർശിച്ച ഉദ്യോഗസ്ഥർ മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നരിമറ്റത്തുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിയതായും കുഴിച്ചിട്ടിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റും ഹരിത കർമ്മ സേന അംഗവും പറഞ്ഞു. ക്ലീൻ കേരള കമ്പനിക്ക് വിറ്റ് പണം ലഭിക്കുന്ന മാലിന്യം എന്തിന് കുഴിച്ച് മൂടണം എന്നും ഇവർ ചോദിക്കുന്നു.

സംഭവത്തിൽ പരാതി ലഭിച്ചതായി പാലാ ആർഡിഒ ദീപ പറഞ്ഞു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം തുടർന്ന് നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ ടൈൽ മാറ്റി പരിശോധന നടത്തുമെന്നും RDO അറിയിച്ചു.

#harithakarmasena

ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കേണ്ടത് നിയമപരം

ഭാരതസര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം 8 (3) പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടുള്ള ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസര്‍ ഫീ വീടുകളും സ്ഥാപനങ്ങളും നല്‍കാന്‍ ബാധ്യസ്ഥരാണ്. ഈ ബൈലോ പ്രകാരം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയോഗിച്ചിട്ടുള്ള ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറേണ്ടതും നിശ്ചയിച്ചിട്ടുള്ള യൂസര്‍ ഫീ നല്‍കേണ്ടതുമാണ്.

കേരള സര്‍ക്കാരിന്റെ 12.08.2020 തീയതിയിലെ ജിഒ(ആര്‍ടി) നമ്പര്‍1496/2020 എല്‍എസ്ജിഡി ഉത്തരവില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനമാര്‍ഗരേഖ അംഗീകരിച്ചിട്ടുള്ളതും, ഇതില്‍ ഹരിത കര്‍മ്മ സേന നല്‍കുന്ന സേവനങ്ങള്‍ക്കൊപ്പം അവ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഗുണഫലങ്ങള്‍ക്കുള്ള പാരിതോഷികം കൂടിയായി വേണം യൂസര്‍ഫിയെ കാണേണ്ടതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. വീടുകളില്‍ നിന്നുള്ള അജൈവമാലിന്യ ശേഖരണത്തിന് കുറഞ്ഞത് ഗ്രാമപ്രദേശങ്ങളില്‍ 50 രൂപയും നഗരപ്രദേശങ്ങളില്‍ 70 രൂപയും കടകളില്‍ നിന്നും 100 രൂപയുമായി മേല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുള്ളതാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കത്തിക്കുന്നതും ശിക്ഷാര്‍ഹമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യൂസര്‍ ഫീ നല്‍കി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാതെ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കും എതിരെ 10000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ചുമത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ചിട്ടുള്ള ബൈലോ പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്.

ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കുന്നതിനെതിരായി വ്യാജ പ്രചരണം നടത്തി തദ്ദേശഭരണ സ്ഥാപനങ്ങളിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുവാനുള്ള ശ്രമങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

എലി

എലിപ്പനി, റാറ്റ് ബൈറ്റ് ഫീവർ എന്നീ രോഗങ്ങൾ എലി നേരിട്ടും, എലിച്ചെള്ളുകൾ പ്ലേഗും വരുത്തുന്നു. വീടിൻ്റെ പരിസരത്തെ ചപ്പുചവറുകൾ, കുറ്റിക്കാടുകൾ, മാളങ്ങൾ എന്നിവയിലാണ് ഇവയുടെ താമസം. ഇവയ്ക്ക് ആഹാരം ലഭിക്കാനുള്ള സാഹചര്യം ഒഴിവാക്കിയാൽ എലികൾ വരുന്നത് തടയാനും ഇവ പരത്തുന്ന രോഗങ്ങളിൽ നിന്ന് രക്ഷപെടാനും
വീടിൻ്റെ പരിസരത്ത് ചപ്പുചവറുകൾ കൂട്ടിയിടരുത്
വീടിൻ്റെ പരിസരത്തെ കുറ്റിക്കാടുകൾ വൃത്തിയാക്കണം
കപ്പ, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങൾ വീടിന് തൊട്ടടുത്ത് കൃഷി ചെയ്യരുത്
എലിപ്പെട്ടി, എലിവിഷം, എലിക്കെണി എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കണം

കൊതുക്
മലേറിയ, ഡെങ്കിപ്പനി, മഞ്ഞപ്പനി, മന്ത്, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് കൊതുകാണ്. കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കിയാൽ മാത്രമേ ഈ രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷ നേടാൻ കഴിയൂ.
മലിന ജലം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
ചിരട്ട, പ്ലാസ്റ്റിക് ബോട്ടിലുകൾ, പ്ലാസ്റ്റിക് കൂടുകൾ, പൊട്ടിയ കളിപ്പാട്ടങ്ങൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
ശുദ്ധജല സംഭരണികൾക്കും വാട്ടർ ടാങ്കുകൾക്കും ഉറപ്പിച്ചടച്ച മൂടി ഉണ്ടാവണം.
കെട്ടി നിൽക്കുന്ന വെള്ളം നീക്കം ചെയ്യാൻ കഴിയില്ലെങ്കിൽ അതിനു മുകളിൽ ആഴ്ച തോറും മണ്ണെണ്ണ തളിക്കണം. മണ്ണെണ്ണ തളിക്കുമ്പോൾ കൊതുകിൻ്റെ കൂത്താടികൾ നശിക്കും. ഓടകളിലും ഇതുപോലെ ചെയ്യാം.

Комментарии

Информация по комментариям в разработке