കൊതിയൂറും മീൻ അച്ചാർ ഉണ്ടാക്കിയാലോ ?/Fish Pickle Recipe

Описание к видео കൊതിയൂറും മീൻ അച്ചാർ ഉണ്ടാക്കിയാലോ ?/Fish Pickle Recipe

മീൻ കഷ്ണങ്ങൾ – 2 കിലോഗ്രാം
വെളുത്തുള്ളി – 250 ഗ്രാം (നീളത്തിൽ കട്ടി കുറഞ്ഞരിഞ്ഞത്)
ഇഞ്ചി – 200 ഗ്രാം
ഉലുവ പൊടിച്ചത് – 1 ടീ സ്പൂൺ
കായപ്പൊടി – 1/2 ടീസ്പൂൺ…
മുളകുപൊടി – 3 ടീ സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീ സ്പൂൺ
കടുക് – 3 ടീസ്പൂൺ
ഉപ്പ് – 1 1/2 ടീ സ്പൂ
വിനാഗിരി – 50 മില്ലിലിറ്റർ
എണ്ണ-ആവശ്യത്തിന്
തയാറാക്കുന്ന വിധം

ആദ്യമേ തന്നെ മീൻ എല്ലാം വെട്ടി കഴുകി വൃത്തിയാക്കി എടുത്ത് വയ്ക്കുക. കഴുകി വൃത്തിയാക്കി എടുത്തു വച്ചിരിക്കുന്ന മീനിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും മുളകുപൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക. ഇനി ഇതൊരു പത്തു പതിനഞ്ചേ മിനിറ്റ് മാറ്റിവെക്കുക ഇതിലേക്ക് മസാല എല്ലാം നന്നായിട്ട് പിടിക്കാൻ ആയിട്ട്. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായിട്ട് ചൂടാക്കുക. എണ്ണ നന്നായി ചൂടായതിനു ശേഷം മസാല തേച്ചു വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ഇട്ടുകൊടുക്കുക. മീൻ നന്നായി ഫ്രൈ ചെയ്ത കോരി മാറ്റി വയ്ക്കുക

ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക എണ്ണ നന്നായി ചൂടാകുമ്പോൾ അതിലേക്ക് കടുക് ചേർത്തു കൊടുക്കാം. കടുക് പൊട്ടി വരുമ്പോൾ നീളത്തിൽ അരിഞ്ഞു വച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം
ഇതിലേക്ക് മുളകുപൊടി, മഞ്ഞപ്പൊടി ,ഉലുവാപ്പൊടി ,കായപ്പൊടി എന്നിവ ചേർത്തു ഇളക്കി മൂത്തു വരുമ്പോൾ കുടംപുളി കുതിർത്തു വെച്ചാൽ വെള്ളം ചേർത്ത് കൊടുക്കാം . ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക ഇനി ഇതിലേക്ക് ഫ്രൈ ചെയ്ത മീൻകഷ്ണങ്ങൾ കൂടി ചേർത്തിളക്കാം.ഇതിലേക്ക് ആവശ്യത്തിന് വിനാഗിരിയും കൂടെ ചേർത്തു ഇളക്കി യോജിപ്പിച്ച ശേഷം വാങ്ങി വയ്ക്കാം .സ്വാദിഷ്ടമായ മീൻ അച്ചാർ റെഡി…

Комментарии

Информация по комментариям в разработке