Kuvalaya Vilochane | Nalacharitham 2nd Day | Peeshappalli | Champakkara | Kalamandalam Jayaprakash

Описание к видео Kuvalaya Vilochane | Nalacharitham 2nd Day | Peeshappalli | Champakkara | Kalamandalam Jayaprakash

Subscribe to BLUE PLANET CINEMA:    / @blueplanetcinema  

Kuvalaya Vilochane (Nalacharitham 2nd Day) - Unnayi Variyar (1674 - 1754 CE)

Cast
Nala: Peeshappalli Rajeevan
Damayanthi: Kalamandalam Champakkara Vijayakumar

Vocals
Kalamandalam Jayaprakash
Kalamandalam Vinod

Chenda
Kalamandalam Balaraman

Maddalam
Sadanam Bharatharajan

Venue
Vazhenkada Sree Narasimha Moorthi Temple, Vazhenkada. January 11, 2019



കുവലയ വിലോചനേ (നളചരിതം രണ്ടാം ദിവസം) - ഉണ്ണായി വാര്യർ (1674 - 1754 CE)

വേഷം
നളൻ: പീശപ്പള്ളി രാജീവൻ
ദമയന്തി: കലാമണ്ഡലം ചമ്പക്കര വിജയകുമാർ

പാട്ട്
കലാമണ്ഡലം ജയപ്രകാശ്
കലാമണ്ഡലം വിനോദ്

ചെണ്ട
കലാമണ്ഡലം ബലരാമൻ

മദ്ദളം
സദനം ഭാരതരാജൻ

സ്ഥലം
വാഴേങ്കട ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം, വാഴേങ്കട. 2019 ജനുവരി 11



കുവലയ വിലോചനേ - വരികൾ | Kuvalaya Vilochane - Lyrics
------------------------------------------

ശ്ലോകം

സുരേന്ദ്രൈസ്സംപ്രീതൈരിഹ സദസി ദത്താനഥ വരാ-
നവാപ്തോ ദുഷ്പ്രാപാൻ നിഷധനൃപതിസ്താം പ്രിയതമാം
മുദാ പാണൗ കൃത്യ ശ്വശുരനഗരാദാത്മനഗരം
ഗതോ രേമേ ഭൈമീം രഹസി രമയംശ്ചാടുവചനൈഃ

(ഇന്ദ്രൻ നല്കിയ വരങ്ങൾകൊണ്ട്‌ സന്തുഷ്ടനായ നളൻ, ദമയന്തിയെ പാണിഗ്രഹണം ചെയ്ത്‌ കുണ്ഡിനത്തിൽനിന്ന്‌ നിഷധരാജ്യത്തെത്തി, വിജനത്തിൽ ദയിതയെ പ്രിയവാക്കുകൾകൊണ്ട്‌ രമിപ്പിച്ചു.)

പല്ലവി:

കുവലയവിലോചനേ, ബാലേ, ഭൈമീ,
കിസലയധാരേ, ചാരുശീലേ,

അനുപല്ലവി:

നവയൗവനവും വന്നു നാൾതോറും വളരുന്നു
കളയൊല്ലാ വൃഥാ കാലം നീ.

ചരണം 1

ഇന്ദ്രാദികളും വന്നു വലച്ചു നമ്മെ,
ഇടയിൽ വന്നിടരെല്ലാം നിലച്ചു,
ഇന്ദുവദനേ, നിന്നെ ലഭിച്ചു, ഇതിനാൽ
എനിക്കു പുരാപുണ്യം ഫലിച്ചു;
ഇനിയോ നിൻ ത്രപയൊന്നേ എനിക്കു വൈരിണീ മന്യേ
തനിയേ പോയതുമൊഴിയാതോ?

ചരണം 2

തവ മുഖമഭിമുഖം കാണ്മേൻ, തന്വി,
തളിരൊളിമെയ്യിതൊന്നു പൂണ്മേൻ
ധന്യനായതു ഞാനോ പാർമേൽ, ഏവ-
മൊന്നല്ല മനോരഥം മേന്മേൽ,
എന്നിരിക്കവേ നീയെന്തെന്നിൽ വഹസി വാമ്യം?
ഇതിനാലുണ്ടതിവൈഷമ്യം.

ചരണം 3

കലയും കമലയുമെപ്പോലേ തവ
കലയ മാമപി നീയപ്പോലേ.
കുലയുവതികൾമൗലിമാലേ, ശങ്ക
കളക രമിക്ക വഴിപോലേ.
മത്തകോകിലമായൊരുദ്യാനമതിൽ ചെന്നൊ-
രത്തലെന്നിയേവാഴ്ക നാം.

രണ്ടും മൂന്നും ചരണങ്ങൾ അരങ്ങത്ത് പതിവില്ല. ഈ അവതരണത്തിലും ഇല്ല.

For more information:

https://en.wikipedia.org/wiki/Unnayi_...
http://kathakali.info/ml/unnayi_variar
https://en.wikipedia.org/wiki/Nalacha...
https://ml.wikipedia.org/wiki/നളചരിതം
http://kathakali.info/ml/stories/nala...
https://en.wikipedia.org/wiki/Kathakali

Комментарии

Информация по комментариям в разработке