താമരശ്ശേരി ചുരം കയറുന്നു Thamarassery Churam

Описание к видео താമരശ്ശേരി ചുരം കയറുന്നു Thamarassery Churam

താമരശ്ശേരി ചുരം - മുഴുവൻ വഴിയോരക്കാഴ്ച്ചകളും

Thamarassery Churam is a mountain pass in Kerala, India across the Western Ghats. "Churam" is the Malayalam word for 'mountain pass'. It is a part of the National highway 766

The British used to transport spices from Wayanad to Beypore Port, Kozhikode via the Kuttiadi route. Between 1700 and 1750, they searched for a new route which could reduce the distance. For which, they sought the help of Karinthandan Moopan (chief), a tribal leader from the Paniya tribe in Wayanad. The route via the Thamarassery ghat was found with the help of Karinthandan.It is believed that he was later shot to death. It is also believed that Karinthandan's ghost haunted the travellers for a while until it was nailed to a tree by a wizard. The mysterious chain tree is situated at Lakkidi in Wayanad district, 1 km away from the Churam view point.

It is located around 800 meters above sea level on National Highway 766 (India) in Kozhikode District. This area is a popular tourist destination that offers a unique blend of landscape, wildlife sanctuaries, waterfalls, dams, coffee plantations, beautiful hilltop view and varied flora and fauna. This mountain range connects the Kozhikode and Wayanad Districts. It lies within the Western Ghats that run parallel to the western coast of the Indian peninsula, located entirely in India. The highway has nine hairpin bends. Churam is about 14 kilometers in length, starting from Adivaram to Lakkidi View Point.

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ താമരശ്ശേരി ചുരം. (വയനാട് ചുരം 11°29′54″N 76°1′20″E എന്നും അറിയപെടുന്നു). ദേശീയപാത 766-ന്റെ ഭാഗമായ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ 9 ഹെയർപിൻ വളവുകളാണുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴേക്കും സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ എത്തുന്നു. ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും. അസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും അപൂർവ്വമായി കാണാം. മേഘങ്ങളും കോടമഞ്ഞും ചിലപ്പോൾ കാഴ്ചയെ മറക്കാറുണ്ട്. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും ചുരം അറിയപ്പെടുന്നു.

കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 ൽ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ഭാഗമാണ് താമരശ്ശേരി ചുരം. കേരളത്തിൻറെ വ്യവസായ, വാണിജ്യ, ടുറിസം മുന്നേറ്റങ്ങൾക്ക് ഈ പാതയുടെ പങ്ക് ഏറെയുണ്ട്. മുത്തങ്ങ, ബന്ദിപ്പുർ വനമേഖലയിലൂടെ കടന്നു പോവുന്ന ഈ പാതയ്ക്ക് കർണ്ണാടക വനം ഭാഗത്തു രാത്രി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

Комментарии

Информация по комментариям в разработке