പെറ്റതള്ളയടക്കം എല്ലാവരും തള്ളിപ്പറഞ്ഞപ്പോഴും ഒരാൾ മാത്രം കൈവിട്ടില്ല...?

Описание к видео പെറ്റതള്ളയടക്കം എല്ലാവരും തള്ളിപ്പറഞ്ഞപ്പോഴും ഒരാൾ മാത്രം കൈവിട്ടില്ല...?

കാട്ടാനകൾ ട്രയിൽ തട്ടി മരണപ്പെടുന്നത് ഇക്കാലത്ത് അപൂർവ്വമല്ല. പക്ഷേ ഒരു നാട്ടാനയും അവന്റെ ഒരു പാപ്പാനും ട്രയിൻ ഇടിച്ച് മരിക്കുകയെന്നത്... അത് ... ആനക്കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രം. ഒരേ സമയം ഒരു ദേവാസുരപ്പിറവി എന്ന് വിളിക്കാമായിരുന്ന തിരുവമ്പാടി ഗോപാലൻകുട്ടി .. അപൂർവ്വങ്ങളിൽ അത്യപൂർവ്വം എന്ന് പറയാവുന്ന ഒരു ദുരന്തം ...!
ആ ദുരന്തഗാഥയിലെ പ്രതിസ്ഥാനത്ത് നിർത്തപ്പെട്ട് കോടതിയിലും സമൂഹ മനസ്സാക്ഷിക്ക് മുന്നിലും വിചാരണ ചെയ്യപ്പെട്ട ഒരു മനുഷ്യൻ...!
അര നൂറ്റാണ്ടിൽ ഏറെ നീളുന്ന ആനജീവിതത്തിന് ഇടയിൽ രാമകൃഷ്ണൻ എന്ന പാപ്പാൻ പഞ്ചാഗ്നി മധ്യത്തിൽ എന്നോണം അഗ്നിപരീക്ഷണങ്ങളെ നേരിടേണ്ടി വന്ന കറുത്ത ദിനങ്ങൾ. ആ കെട്ട കാലത്തിന്റെ പൊള്ളിപ്പിടച്ചിലുകളിലേക്കും ഉള്ളറകളിലേക്കും മനസ്സു തുറക്കുന്ന
രാമകൃഷ്ണൻ പാപ്പാൻ.
പെറ്റ തള്ളയടക്കം എല്ലാവരും തള്ളിപ്പറഞ്ഞപ്പോഴും ഒരാൾ മാത്രം കൈയ്യോഴിഞ്ഞില്ല...?
#sree4elephants #elephant #keralaelephants #aanakeralam #aanapremi

Комментарии

Информация по комментариям в разработке