SMARAKAM, poet veerankutty reads

Описание к видео SMARAKAM, poet veerankutty reads

കവിയെ കേൾക്കാൻ കുട്ടികൾ എത്തി

ഒമ്പതാം തരം മലയാളം പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റിനുള്ള കവിത വീരാൻകുട്ടി മാഷിന്റേതാണ്. വീട്ടിലെത്തിയ കുട്ടികളോടൊപ്പം മാഷ് കവിത ചൊല്ലിയും കഥ പറഞ്ഞും രസമാക്കി. കവിയിൽ നിന്ന് നേരിട്ട് കവിത കേട്ടതിന്റെ ആനന്ദത്തിലായി കുട്ടികൾ. സ്മാരകം എന്ന കവിതയുടെ വ്യത്യസ്ത അനുഭവത്തിൽ ആയിരുന്നു അവർ. വരും കാലത്തിന് കനവിൻ്റെ വിത്ത് മാറി ലൊളിപ്പിച്ച് പരിഭവങ്ങളേതുമില്ലാതെ പറക്കുന്ന അപ്പുപ്പൻ താടിയെക്കുറിച്ച് കുട്ടികൾ കേട്ടു . സ്വയം തണലേകാനുള്ള ദാഹം ഉള്ളിലുള്ളവരാണ് ഭൂമിയിൽ നന്മ മരമായി വളരുന്നതൊന്നും കവി പറഞ്ഞു. കാണാനെത്തിയ കുട്ടികൾക്ക് ആവട്ടെ മാഷുമായുള്ള ബന്ധം മറ്റൊന്നു കൂടിയുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച ഹൈസ്കൂൾ നാടകമായ "ഓസ്കാർ പുരുഷുവിലെ "അഭി
നേതാക്കൾ ആണിത്. കവിയുടെ തന്നെ മറ്റൊരു കവിതയായ "മണികെട്ടിയതിനുശേഷം ഉള്ള പൂച്ചയുടെയും എലികളുടെയും ജീവിതം" എന്ന കവിതയുടെ പ്രചോദനത്തിൽ നിന്നാണ് ഓസ്കാർ പുരുഷു എന്ന നാടകം പിറന്നത് .തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികൾക്ക് വേണ്ടി ഈ നാടകം എഴുതി സംവിധാനം ചെയ്തത് അതേ സ്കൂളിൽ അധ്യാപകനും നാടക പ്രവർത്തകനുമായ ശിവദാസ് പൊയിൽക്കാവാണ്.
സ്കൂൾ കലോത്സവത്തിലെ മിന്നും വിജയത്തിന് ശേഷം കേരളത്തിലെ വിവിധ വേദികളിൽ അവതരിപ്പിച്ച നാടകം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അവതരണത്തോടെ അവസാനിക്കുകയായിരുന്നു. കവിതയിൽ നിന്ന് ആരംഭിച്ച നാടകയാത്ര കവിയുടെ വീട്ടിലെ കൂട്ടുചേരലിൽ അവസാനിക്കുകയായിരുന്നു. ഒമ്പതാം തരക്കാരായ നാടക കുട്ടികൾക്ക് വേണ്ടി മാഷ് കവിത വായിക്കുകയായിരുന്നു. കുട്ടികൾക്കും ടീമംഗങ്ങൾക്കും സ്വന്തം പുസ്തകങ്ങൾ സ്നേഹസമാനമായി കവി നൽകി.

Комментарии

Информация по комментариям в разработке