Visakham Prediction for female | വിശാഖം നക്ഷത്രഫലം | K.P.Sreevasthav Astrologer Alathur 9447320192

Описание к видео Visakham Prediction for female | വിശാഖം നക്ഷത്രഫലം | K.P.Sreevasthav Astrologer Alathur 9447320192

#keralaastrology #sreevasthav #indianastrologer

വിശാഖം നക്ഷത്രം സ്ത്രീകൾ പ്രത്യേക ഫലം

ഭവേത് വിശാഖാസു സുവാക്യകോമളാ,
സുകോമളാംഗീ വിഭവൈസ്സമേതാ;
തീർത്ഥാനുരക്താ വ്രതകർമ്മദക്ഷാ,
രമാ ഭവേദ് ബാന്ധവവല്ലഭാ ച.

വിശാഖം നക്ഷത്രത്തിൽ ജനിച്ച സ്ത്രീ മനോഹരമായ സംഭാഷണ ശൈലിയുടെ ഉടമയാകും. സൗന്ദര്യം ധനസ്ഥിതി എന്നിവയും ഉണ്ടാകും. തീർത്ഥാടനത്തിലും വ്രതാനുഷ്ഠാനങ്ങളിലും ശ്രദ്ധയുള്ള ഇവൾ ബന്ധുക്കളിൽ പ്രധാനിയായും ഭവിക്കുന്നു.
അതിയായ രൂപഭംഗിയും ബുദ്ധിശക്തിയും കൊണ്ട് അനുഗ്രഹീതരായ ഇവരുടെ സംഭാഷണങ്ങളും അനുവർത്തനങ്ങളും ആകൃതി തന്നെയും ഹൃദ്യമായിരിക്കും. ഭർതൃഭക്തി നല്ലപോലെയുള്ള ഇവർക്ക് തനിക്ക് താൻ പോന്ന സ്വഭാവം അശേഷം ഉണ്ടാകില്ല.
ഈശ്വരവിശ്വാസികളായ ഇവർ വ്രതങ്ങളും മറ്റും അനുഷ്ഠിക്കുന്നതിലും പുണ്യ തീർത്ഥാടനങ്ങളിലും താല്പര്യമുള്ളവരാണ്. അലങ്കാരങ്ങളോ ആഭരണങ്ങളോ കൊണ്ട് തങ്ങളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതിൽ ഇവർക്ക് താല്പര്യമുണ്ടാകില്ല. കുലീനത വിളിച്ചറിയിക്കുന്ന മുഖശ്രീ കൊണ്ട് ഇവരിൽ അധികംപേരും അനുഗ്രഹീതരുമായിരിക്കും. കുടുംബഭരണത്തിലായാലും ഔദ്യോഗിക മണ്ഡലത്തിലായാലും ശരി ഇവർ വളരെയധികം പ്രശോഭിക്കും. കൃഷ്ണകഥയിലെ അനശ്വരപ്രേമ നായികയായ രാധ ഈ നാളുകാരിയിണെത്രേ, രാധയുടെ പ്രേമം ഭംഗം ആയതുപോലെ ഇവരുടെ പ്രേമവും, വൈവാഹിക ജീവിതവും പൂവണിയുന്നില്ല എന്നും ചില ആചാര്യന്മാർ പറയുന്നുണ്ട്.
വിശാഖം നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് ഏകദേശം എട്ടുവയസ്സുവരെയുള്ള സമയം ബാലാരിഷ്ടതകൾ നിറഞ്ഞ കാലമായിരിക്കും. ശേഷം 27 വയസ്സ് വരെ ഗുണദോഷ സമ്മിശ്രമായ കാലഘട്ടമാണ്. ഈ സമയത്തിൽ വിദ്യാതടസം ഉണ്ടായേക്കാനും ഇടയുണ്ട്. തൊഴിൽപരമായ ഗുണം, സ്ഥാനലബ്ധി, സാമ്പത്തിക അഭിവൃദ്ധി തുടങ്ങിയ ഗുണങ്ങളും ഈ സമയത്ത് അനുഭവമാകും സ്ത്രീകൾക്ക് ഇത് വിവാഹ സമയം കൂടിയാണ്.
27 വയസ്സു മുതൽ 44 വയസ്സുവരെ ഏറ്റവും മെച്ചപ്രദമായ സമയമാണ്. ദാമ്പത്യസൗഖ്യം ഗൃഹം വാഹനം എന്നിവയാൽ ഗുണം, സജ്ജന ബഹുമാന്യത, സൽകീർത്തി തുടങ്ങിയവ അനുഭവമാകും.
44 വയസ്സു മുതൽ 51 വയസ്സ് വരെ ഗുണദോഷ മിശ്രത്തിൽ ദോഷാദിക്യമായ സമയമാണ് ബന്ധുജന വിരോധം, പലവിധ രോഗപീഡകൾ കാര്യതടസം എന്നിവ ഉണ്ടാകും.
51 വയസ്സ് മുതൽ 71 വയസ്സ് വരെയുള്ള സമയം ഐശ്വര്യപ്രദമായ കാലഘട്ടമാണ്.
71 വയസ്സിനുശേഷം ശാന്ത പൂർണമായ ജീവിതം നയിക്കുവാൻ ശ്രമിക്കണം.
വിശാഖം : പ്രതികൂലനക്ഷത്രങ്ങൾ ജന്മനക്ഷത്രത്തിന്റെ 3,5,7 നാളുകൾ വരുന്ന ദിവസം ശുഭകാര്യങ്ങൾ ചെയ്യരുത് . ആ നാളിൽ പിറന്നവരുമായുള്ള പങ്കുകച്ചവടം , ദീർഘസൗഹൃദം , പ്രധാനപ്പെട്ട യാത്രകൾ എന്നിവയും ഒഴിവാക്കണമെന്നാണ് നിയമം . വിശാഖത്തിന്റെ മൂന്നാം നാൾ തൃക്കേട്ടയും , അഞ്ചാം നാൾ പൂരാടവും , ഏഴാം നാൾ തിരുവോണവുമാകുന്നു . വിവാഹപ്പൊരുത്തത്തിൽ വധുവിന്റെ 3,5,7 നാളു കളിൽ പിറന്ന പുരുഷൻ വർജ്യനാണ് . എന്നാൽ പുരുഷന് 3,6,7 നാളുകാരായ സ്ത്രീകൾ വിവാഹാർഹരാണ് . അങ്ങനെ വന്നാൽ സ്ത്രീദീർഘപ്പൊരുത്തം ഉത്തമം
വുമാകും . ജന്മരാശിയുടെ എട്ടാം കൂറിൽ ( അഷ്ടമരാശിയിൽ പിറന്നവരുമായുള്ള ബന്ധവും നന്നായിരിക്കില്ല
ആ ദിവസങ്ങളിൽ ദൂരയാത്രപോവുക , പുതുസംരംഭങ്ങൾ തുടങ്ങുക തുടങ്ങിയവും ശോഭനമായിരിക്കില്ല . വിശാഖം തുലാ കൂറിൽ ജനിച്ചവർക്ക് അവരുടെ എട്ടാംകൂറ് ഇടവം രാശിയും , അതിലെ നക്ഷത്രങ്ങൾ കാർത്തിക മുക്കാൽ രോഹിണി , മകയിരം അര എന്നിവയുമാണ് . വിശാഖം നാലാം പാദത്തിൽ ജനിച്ചവർ വൃശ്ചികക്കൂറുകാരാകയാൽ അവരുടെ എട്ടാംകൂറ് മിഥുനം രാശിയും , അതിലെ നക്ഷത്രങ്ങൾ മകയിരം അര , തിരുവാതിര , പുണർതംമുക്കാലുമാണ്.
ഈ പറഞ്ഞ പ്രതികൂല നക്ഷത്രങ്ങളിൽ ശുഭകാര്യങ്ങൾ ചെയ്യാതിരിക്കാനും വിശാഖം നക്ഷത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം.

വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് ബുധന്റെയും, ശുക്രന്റെയും, ചന്ദ്രന്റെയും, ദശാകാലങ്ങൾ പൊതുവേ ദോഷപ്രദമായ കാലമായതിനാൽ ഈ സമയങ്ങളിൽ വിധിപ്രകാരമുള്ള പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്.
നക്ഷത്രാധിപനായ വ്യാഴനെ പ്രീതിപ്പെടുത്താനായി ശ്രീവിഷ്ണു സഹസ്രനാമസ്തോത്രജപം ഗുരുപൂജ വിഷ്ണുക്ഷേത്രദർശനം തുടങ്ങിയവ ചെയ്യാവുന്നതാണ്. വിശാഖം തുലാക്കൂറിൽ ജനിച്ചവർ അന്നപൂർണ്ണേശ്വരി മഹാലക്ഷ്മി തുടങ്ങിയ സാത്വിക ദേവികളെ ആരാധിക്കാം. ലളിതാസഹസ്രനാമജപം ദേവി സ്തോത്രാലാപനം തുടങ്ങിയവയും ഗുണകരമാണ്. വൃശ്ചികക്കൂറിൽ ജനിച്ചവർ ഭദ്രകാളിയെയാണ് പ്രാർത്ഥിക്കേണ്ടത്.


നക്ഷത്ര ദേവത ഇന്ദ്രാഗ്നി

വിശാഖം നക്ഷത്രത്തിന്റെ പ്രത്യേകതയാണ് ഈ ദ്വിദേവതാത്വം. മറ്റുള്ള നക്ഷത്രങ്ങൾക്കെല്ലാം ഒരു ദേവതയാണ് അതിൻറെ അധിപൻ എങ്കിൽ വിശാഖത്തിന് മാത്രം രണ്ടു ദേവതകളാണ് ഇന്ദ്രനും അഗ്നിയും. ദേവന്മാരുടെ രാജാവാണ് ഇന്ദ്രൻ വജ്രായുധമാണ് ആയുധം. മഴയുടെയും ഇടിമിന്നലിന്റെയും ദേവനായി കണക്കാക്കുന്ന ഇന്ദ്രൻ അഷ്ടദിക്പാലകന്മാരിൽ ഒരാളാണ്.
വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നി. അഷ്ടദിക്പാലകൻമാരിൽ ഒരാളായ അഗ്നിക്ക് തെക്ക് കിഴക്കിന്റെ ആധിപത്യമാണ് ഉള്ളത്. എല്ലാത്തരം അശുദ്ധതകളെയും എരിച്ച് ശുദ്ധമാക്കുന്ന അഗ്നിക്ക് അശുദ്ധി ബാധിക്കാറില്ല എന്നത് പഞ്ചഭൂതങ്ങളിൽ വെച്ച് മുഖ്യത്വം അഗ്നിക്ക് കൈവരുത്തുന്നു. തങ്ങളുടെ നക്ഷത്ര ദേവതകളായ ഇന്ദ്രനെയും അഗ്നിയെയും വിശാഖം നക്ഷത്രക്കാർ ആരാധിക്കുന്നത് ജീവിത പുരോഗതിക്ക് ഏറ്റവും ഉത്തമമാണ്.

ഓം ഇന്ദ്രാഗ്നിഭ്യാം നമഃ
എന്ന മന്ത്രം പതിവായി ജപിക്കുന്നത് ജീവിത പുരോഗതിക്ക് ഏറ്റവും ഉത്തമമാണ്.
വിശാഖം നക്ഷത്രക്കാരുടെ ഭാഗ്യനിറം കറുപ്പാണ് മുഖ്യകാര്യങ്ങൾക്കു പോകുമ്പോൾ ഈ നിറമുള്ള വസ്ത്രങ്ങൾ അണിയാം . മേശവിരി , കസേര , മെത്തവിരി , പുതപ്പ് , കൈലേസ് , വാഹനനിറം , തുടങ്ങിയവയ്ക്ക് പ്രസ്തുത വർണങ്ങൾ സ്വീകരിക്കാം.

ഭാഗ്യദിക്ക്= പടിഞ്ഞാറ്
പ്രധാനകർമ്മങ്ങൾ ചെയ്യുമ്പോൾ ഈ ദിക്കിനു അഭിമുഖമായിരിക്കുവാൻ ശ്രദ്ധിക്കുക . ദീർഘ യാത്രകൾ ആരംഭിക്കുമ്പോൾ ഈ ദിശയിലോട്ടല്ലെങ്കിൽ ആദ്യചുവടെങ്കിലും പടിഞ്ഞാറിലോട്ട് വെച്ചതിനുശേഷം തിരിച്ച് ഉദ്ദേശിച്ച ദിക്കിലേക്ക് യാത്ര തുടരാം.
ഭാഗ്യദിവസം വ്യാഴാഴ്ചയാണ് പ്രധാനപ്പെട്ട കാര്യങ്ങൾ ഈ ദിവസം ചെയ്യുന്നത് വളരെ നല്ലതാണ്

ഇവരുടെ ഭാഗ്യ സംഖ്യ മൂന്നാണ് വാഹനങ്ങളുടെ സംഖ്യകൾ ഒരുമിച്ചു കൂട്ടുന്ന സമയത്തിൽ 3 വരുന്നത് ഇവർക്ക് വളരെ നല്ലതാണ്.

ഭാഗ്യ രത്നം- പുഷ്യരാഗം

ജാതക വിശകലനത്തിന് ശേഷം മാത്രം ഭാഗ്യരത്നനിർണയം നടത്തുക.

Комментарии

Информация по комментариям в разработке