സുഗന്ധഗിരിയിലെ വാനമ്പാടി..😍 | wayanad

Описание к видео സുഗന്ധഗിരിയിലെ വാനമ്പാടി..😍 | wayanad

വയനാടിനോട് യാത്ര പറഞ്ഞ് കോടമഞ്ഞും കാഴ്ചകളുമായി ചുരമിറങ്ങുമ്പോഴാണ് ചന്ദന എന്ന ഈ മോളെക്കുറിച്ച് അറിയുന്നത്..
തിരികെ വീണ്ടും കർപ്പൂരക്കാട് എന്ന ആദിവാസി ഊരിലേക് പോകുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല ജീവിതത്തിൽ ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ചില കാഴ്ചകൾക്കാണ് ഞാൻ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന്. എന്താണ് ആ കാഴ്ചകൾ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്,

പറയാം...

സ്വരശുദ്ധിയോടെ അക്ഷരസ്പുടതയോടെ പാടിയ ആ പാട്ടുകൾ ശ്രവിക്കുന്നതോടൊപ്പം എന്റെ കണ്ണുകൾ ആ വീടിനുമേൽ ഒഴുകുകയായിരുന്നു. കാരണം മറ്റൊന്നുമല്ല മുളയോടകൾ അതിരു തിരിക്കുന്ന ആ വീടിനുള്ളിൽ ആ ഒരു മോളടങ്ങുന്ന കുടുംബം എങ്ങനെയാണ് കഴിഞ്ഞു കൂടുന്നത്? അതും ഇഴജന്തുക്കളും മറ്റ് ജീവികൾക്കും യഥേഷ്‌ടം വന്നുകൂടാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഉൾക്കാടിന്റെ ഓരത്തു ജീവിക്കുന്നവർ.
സത്യത്തിൽ പാട്ടിനൊപ്പം ഞാൻ പറയാനാഗ്രഹിച്ചത് ആ കുടുംബത്തിന്റെ നിസ്സഹായതയാണ്. വയസ്സറിയിച്ച ഒരു പെണ്കുട്ടി ഉൾപ്പടെ സ്ത്രീകൾ അടങ്ങുന്ന ആ കുടുംബം എങ്ങനെയാണ് അനുദിനം കഴിഞ്ഞു കൂടുന്നത് എന്ന്. ഒന്നാലോചിച്ചു നോക്കൂ..പ്രായപൂർത്തിയായ ഒരു മകളോ മകനോ നമ്മൾക്കുണ്ടെങ്കിൽ അവരുടെ ദിനചര്യകൾക്ക് കാടിന്റെ മറ പറ്റിയാണ് അവർ പോകുന്നെങ്കിൽ നമ്മൾക്കത് സഹിക്കാൻ പറ്റുമോ...?
ഇല്ല എന്നായിരിക്കും എല്ലാവരുടെയും ഉത്തരം അല്ലെ ? പക്ഷെ ഈ നൂറ്റാണ്ടിലും അങ്ങനെയൊക്കെ ജീവിക്കുന്ന നമ്മുടെ സഹജീവികൾ നമുക്ക് ചുറ്റുമുണ്ട് എന്നോർക്കുക. എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ തുറന്നു കാണിച്ചാലും നമ്മളുൾപ്പെടാത്തതെന്തും നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.

അകത്ത് മൺ തിട്ടകൾ മെഴുകി മിനുക്കി അതിന്മേൽ അടുപ്പുണ്ടാക്കി പാത്രങ്ങളൊക്കെ വൃത്തിയോടെ അടുക്കത്തോടെ, ചിട്ടയോടെ അവർ വച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി,ഒപ്പം നെഞ്ചു നീറുന്ന സങ്കടവും.ഉള്ളതിനെ അവർ സ്നേഹിക്കുന്നുണ്ട്.ഇല്ലാത്തതിന് സങ്കടം പറയാൻ അതിലേറെ മടിയുമുണ്ട്.

ഡ്രെസ്സുകൾ ഒന്ന് നിറം മങ്ങുമ്പോൾ , കഴിക്കുന്ന ഭക്ഷണത്തിന് രുചി പോരാ എന്നു തോന്നുമ്പോൾ,കയറി കിടക്കാനുള്ള വീടിന് മോടി പോരാ എന്നുള്ള തോന്നലുകൾ മനസ്സിനെ അലട്ടുമ്പോൾ നമ്മളൊന്നോർത്താൽ നല്ലതാണ്. ഭക്ഷണം വിശപ്പ് മാറാനും, വസ്ത്രം നാണം മറയ്ക്കാനും പാർപ്പിടം വെയിലും മഴയും കൊള്ളാതെ ഒന്ന് തല ചായ്ക്കാനും മാത്രമാണ് എന്നുള്ളത്.ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുക മുഖത്തൊരു ചിരി വാരിതേച്ചുക്കൊണ്ട് നമ്മുക്ക് മുന്നിൽ ചിരിയോടെ നിൽക്കുന്നവരെ തിരിച്ചറിയുക.

ആ മോളുടെ ആഗ്രഹം നിറവേറ്റാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം.
സാഹായിക്കാൻ കഴിയുന്നവർ സാഹായിക്കുക ..
നന്ദി..🙏
ചന്ദനയുടെ നമ്പർ : +916238217830

#harishthali #wayanad #malayalamsongs

Комментарии

Информация по комментариям в разработке