കൂർക്ക കൃഷി ലാഭകരം (Chinese potato )

Описание к видео കൂർക്ക കൃഷി ലാഭകരം (Chinese potato )

Chinese potato കിഴങ്ങുവര്‍ഗത്തില്‍പെട്ട ഒരു ഭക്ഷ്യവിളയാണ് കൂര്‍ക്ക. ഉഷ്ണമേഖലാപ്രദേശങ്ങളിലും മിത ശീതോഷ്ണമേഖലാ പ്രദേശങ്ങളിലും കൂര്‍ക്ക നന്നായി വളരും. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും കാര്യത്തില്‍ മുന്നിലാണിത്.പാചകം ചെയ്താല്‍ വളരെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമാണ് കൂര്‍ക്ക. കേരളത്തിൻ്റെ ഭൂപ്രകൃതി അനുസരിച്ച് കൃഷിക്ക് അനുയോജ്യമായ ഒരു കിഴങ്ങു വര്‍ഗമാണ് കൂര്‍ക്ക. ചൈനീസ് പൊട്ടറ്റോ എന്നും അറിയപ്പെടുന്ന കൂര്‍ക്ക മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.
കൂര്‍ക്കയില്‍ 20 ശതമാനം അന്നജമാണ്. കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്‌ലോവിന്‍, നിയാസിന്‍, ജീവകം സി ഇവയുടെ കലവറയാണ് കൂര്‍ക്ക. നല്ല നീരോക്സീകാരികള്‍ ഇതിലുണ്ട്. കേരളത്തിൻ്റെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം ഒന്നും വേണ്ടാത്ത കൂർക്ക വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കും. കൂര്‍ക്ക കൃഷി ചെയ്യാന്‍ പറ്റിയ സമയം ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങൾ ആണ്. ഏകദേശം 4-5 മാസങ്ങൾ വേണം വിളവെടുക്കാൻ .
കൂർക്കകൾ പാകി മുളപ്പിച്ചു അതിൻ്റെ തലപ്പുകൾ (വള്ളികളൾ ) ആണ് നടുക. തലപ്പുകൾ തയ്യാറാക്കുക്ക എന്നതാണ് കൂർക്ക കൃഷിയുടെ ആദ്യ കടമ്പ. വിത്ത് കിഴങ്ങ് കിട്ടുമെങ്കിൽ അത് പാകി വള്ളികൾ തയ്യാറാക്കുക. അല്ലെങ്കിൽ കടയിൽ നിന്ന് കിട്ടുന്ന ചെറിയ ഉരുണ്ട കൂര്ക്ക പാകാം.ഞാൻ കഴിഞ്ഞ വർഷം അങ്ങിനെയാണ് തലപ്പുകൾ ഉണ്ടാക്കിയത്. ശ്രീധര, നിധി, സുഫല തുടങ്ങിയ കുറെ നാടൻ കൂര്ക്ക ഇനങ്ങൾ ഉണ്ട്.തലപ്പുകൾ റെഡിആയാൽ പിന്നെ നടാം. ചെറിയ രീതിയിൽ ഉള്ള പരീക്ഷണം ആണെങ്കില്‍ ഗ്രോ ബാഗില്‍ / പ്ലാസ്റ്റിക്‌ ചാക്കില്‍ നടീല്‍ മിശ്രിതം നിറച്ചു അതില്‍ തലപ്പുകല്‍ നടാം. നിലത്താണെങ്കില്‍ മണ്ണ് നന്നായി കിളക്കുക.

അടിവളവായി ഉണങ്ങിയ ചാണകപ്പൊടി, എല്ല് പൊടി കൂടെ വേപ്പിന് പിണ്ണാക്ക് ചേര്ക്കാം. കൂര്ക്കയുടെ പ്രധാന ശത്രു നിമാ വിരയാണ് , വേപ്പിന് പിണ്ണാക്ക് ചേര്ക്കുന്നത് ഇവയെ തടയും. അത് കഴിഞ്ഞു 45 സെന്റി മീറ്റര് അകലത്തില് വാരങ്ങള് ഉണ്ടാക്കി 30 സെന്റി മീറ്റര് അകലത്തില് കൂര്ക്ക തലപ്പുകള് / വള്ളികള് നടാം. വള്ളികള് ലംബമായോ കിടത്തിയോ 4-5 സെ.മീറ്റര് താഴ്ചയില് തലപ്പത്തുള്ള മുകുളങ്ങള് പുറത്തുകാണുന്ന തരത്തില് നടുക.
വിളവെടുപ്പ്
വള്ളികള് ഉണങ്ങുന്നതാണ് കൂര്ക്ക വിളവെടുക്കാന് റെഡി എന്നതിന്റെ സൂചന. ശ്രദ്ധാപൂര്വ്വം മണ്ണ് കിളച്ചു കൂര്ക്ക വിളവെടുക്കാം.

ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട ഒരു ഭക്ഷ്യവിള മദ്ധ്യകേരളത്തില്‍ ഇത് വിപുലമായി കൃഷി ചെയ്തുവരുന്നു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇതിന്റെ കൃഷി കൂടുതല്‍ വ്യാപകമായി കാണാവുന്നത്. ഒന്നാം വിള നെല്‍കൃഷി ചെയ്തുകഴിഞ്ഞ പാടങ്ങളിലും കരപ്പറന്പുകളിലുമാണ് കൂര്‍ക്ക കൃഷി ചെയ്യുന്നത്.എക്കാലവും നല്ല ഡിമാന്‍ഡുള്ളതും വില്പനയ്ക്ക് വൈഷമ്യമില്ലാത്തതുമാണെങ്കിലും കൂര്‍ക്ക കൃഷി വ്യാപിച്ചിട്ടില്ല. ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് ‘ചീനന്റെ ഉരുളക്കിഴങ്ങ്’ എന്ന് ഓമനപ്പേരുമുണ്ട്. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്‌ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ പ്രിയം. വളരുന്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്‍ത്തണമെന്നേയുള്ളൂ.

കൂര്‍ക്കയ്ക്ക് സാധാരണ രോഗകീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിനു നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുന്‍കൃഷിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിക്കുകയും ചെയ്താല്‍ മതി.

നട്ട് 5ാം മാസം കൂര്‍ക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ‘ശ്രീധര’ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും കണ്ടെത്തലുകളാണ്. കൂര്‍ക്ക നടും മുന്‍പ് മെയ് ജൂണില്‍ കൂര്‍ക്കപ്പാടത്ത് മധുരക്കിഴങ്ങിന്റെ ‘ശ്രീഭദ്ര’ എന്ന ഇനം നട്ടുവളര്‍ത്തിയാല്‍ അത് നിമാവിരകള്‍ക്ക് ഒരു കെണിവിളയാകുകയും ചെയ്യും. കൂര്‍ക്ക മെഴുക്കുപുരട്ടിയും സവിശേഷമായ കൂര്‍ക്ക അച്ചാറുമൊക്കെ എന്നും എല്ലാവര്‍ക്കും പ്രിയ വിഭവങ്ങളാണ്.

Комментарии

Информация по комментариям в разработке