നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്.!

Описание к видео നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്.!

ഭാരതത്തിലെ മഹാമനീഷികൾ ബ്രാഹ്മമൂർത്തത്തിൽ ഉണർന്ന് ധ്യാനത്തിൽ ഏർപ്പെടുന്നവരായിരുന്നു സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള സമയം ബുദ്ധിയെയും പ്രജ്ഞയേയും അനുകൂലമായ രീതിയിൽ സ്വാധീനിക്കും. ഉദയ സൂര്യന്റെ കിരണങ്ങൾ ശരീരത്തിനും മനസ്സിനും ഉണർവും ഉത്സാഹവുമേകും. അതിനാൽ രാവിലെ ആറുമണിക്ക് മുമ്പായി ഉണരാൻ നമ്മുടെ കുട്ടികളെ ശീലിപ്പിക്കണം അതാകണം നമ്മുടെ സംസ്കാരത്തെക്കുറിച്ച് അവർ ഗ്രഹിക്കുന്ന ആദ്യത്തെ പാഠം എന്നും രാവിലെ ആറുമണിക്ക് മുമ്പായി ഉണരാൻ ശീലിക്കുന്നതോടെ അവരിൽ ഉന്മേഷം വന്നു നിറയും. ഒന്ന് നിരീക്ഷിച്ചാൽ സൂര്യോദയത്തിനു മുമ്പ് ഉണരുന്നവരുടെ ബ്രെയിൻ പവർ മറ്റുള്ളവരെ അപേക്ഷിച്ച് ഏറിയിരിക്കുന്നതായി കാണാം.ഭാവി ജീവിതത്തിലും ഈ ശീലം അവർക്ക് അനുഗ്രഹമായിതീരും' ചൊട്ടയിലെ ശീലം ചുടല വരെ' 'ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം ' തുടങ്ങിയ പഴമൊഴികൾ ഓർക്കുക.

നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്.

സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നിടത്തോളം കാലം, പരമ്പരായായി കൈമാറി വന്ന ഐതിഹ്യങ്ങളെ താലോലിക്കുന്നിടത്തോളം കാലം പൂർവ്വേതിഹാസത്തെ ചൊല്ലി അഭിമാനിക്കുന്നിടത്തോളം കാലം ഒരു രാജ്യത്തിനും മരണം സംഭവിക്കില്ല. സ്വന്തം വേരുകളെ തിരിച്ചറിയുന്ന ഒരു ജനതയ്ക്കും മൂല്യച്യുതി സംഭവിക്കില്ല.
സിലബസിന് അനുസരിച്ചുള്ള വിദ്യാഭ്യാസം മാത്രം നേടി വളരുന്ന ഒരാൾക്കൂട്ടത്തെ അല്ല നമുക്ക് ആവശ്യം പുരാണവും ചരിത്രവും ഐതിഹ്യവുമൊക്കെ വായിച്ചു ഉൾക്കൊണ്ട് അതിൽ നിന്നുള്ള ഊർജ്ജം സാധകമാക്കി വളരുന്ന ശക്തമായ ഒരു സമൂഹത്തെയാണ്.

പക്ഷേ നമ്മുടെ യുവജനങ്ങളിൽ ഏറെ പേർക്കും പടിഞ്ഞാറിന്റെ മാസ്മരികതയോടാണ് കമ്പം. എന്റെ ചിന്തയിൽ ഞാൻ കണ്ടെത്തിയത് ഇതിനൊന്നേ പ്രതിവിധിയുള്ളൂ എന്നാണ് വിദ്യാഭ്യാസത്തോടൊപ്പം ആധ്യാത്മികമായ ഒരു അവബോധവും അവരിൽ സൃഷ്ടിക്കുക.! നമ്മുടെ പൈതൃക മൂല്യങ്ങളെ കുറിച്ച് അവരെ പഠിപ്പിക്കുക നമ്മുടെ സംസ്കാരത്തിന് അനുയോജ്യമായ ജീവിതശൈലി പിന്തുടരാൻ അവരെ പ്രേരിപ്പിക്കുക സർവോപരി നാം സ്വയം അവർക്ക് മാതൃക കാട്ടുക.!
ഒരു പരിശീലനത്തിലൂടെയേ അത് സുസാധ്യമാവൂ.

ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ നമ്മളെ സഹായിക്കുന്നതും,ഒരു തിളക്കം തരുന്നതും സഹനമാണ്..!

സ്വന്തം പൈതൃകത്തെക്കുറിച്ച് അജ്ഞനായ ഒരാളുടെ വ്യക്തിത്വത്തെ വരൾച്ച മുരടിച്ച വൃക്ഷത്തോടടു മാത്രമേ ഉപമിക്കാനാവൂ. മാതൃരാജ്യത്തിന്റെ ചരിത്രവും അതിനോട് ഇഴചേർന്നു കിടക്കുന്ന ഐതിഹ്യങ്ങളും ഇതിഹാസകഥകളും അറിഞ്ഞും ഉൾക്കൊണ്ടുമാണ് കുട്ടികൾ വളരേണ്ടത്. അങ്ങനെ വളരുമ്പോൾഅവരറിയാതെ അവരിൽ വന്നുനിറയുന്ന ഊർജ്ജമാണ്ദേശാഭിമാനം..! പൈതൃകത്തെ അറിഞ്ഞു വളരുന്ന ഒരു കുട്ടിക്ക് സ്വന്തം മാതാവിനെയോ, മാതൃഭാഷയെയോ, മാതൃരാജ്യത്തെയോ, തള്ളിപ്പറയാനാവില്ല..

അവനവന്റെ കർമ്മത്തിൽ നിഷ്ഠയുള്ള മനുഷ്യർ സിദ്ധിയെ പ്രാപിക്കുന്നു

ഭാരതീയ സംസ്കാരത്തിന്റെ ശക്തമായ ഈ അതിജീവനത്തിന് ഊർജ്ജം പകരുന്നത്
പൂർവ്വികർ നേടിയ പുണ്യമോ ആചാര്യന്മാർ വർഷിക്കുന്ന അനുഗ്രഹമോ തന്നെയാവണം.

വേദവും വേദാന്തവും ശാസ്ത്രവും ഐതിഹ്യവും കലകളും ഇതിഹാസങ്ങളും അന്തർലീനമായിരിക്കുന്ന മഹാസമുദ്രം കടഞ്ഞെടുത്ത തിരുമധുരം എന്ന് ഭാരതീയ സംസ്കാരത്തെ വിശേഷിപ്പിക്കാം.
ഈ മഹത് സംസ്കാരത്തിന്റെ ചൈതന്യം നിതാന്തമായി നിലനിർത്താൻ മനീഷികളോട് നാം എന്നെന്നും കടപ്പെട്ടിരിക്കേണ്ടതുണ്ട്. അവർ കൊളുത്തിവെച്ച ദീപശിഖ അണയാതെ സംരക്ഷിച്ചു വരുംതലമുറകളിൽ എത്തിക്കേണ്ടവരാണ് ഇന്നത്തെ കുട്ടികൾ.

നമ്മൾ പറയുന്ന വാക്കുകൾ കേട്ടവർക്ക് അത് പൊറുക്കാൻ മാത്രമേ സാധിക്കു അത് മറക്കാൻ സാധിക്കില്ല

ലോകജനതയെ വിസ്മയിച്ചുകൊണ്ട് ഭാരതിയസംസ്‍കാരമെന്തേ ഇന്നും കെടാവിളക്കായി ശോഭിക്കാൻ.!ഇന്നത്തെ അസഹിഷ്ണുതക്കിടയിലും ആരാജകത്വത്തിനിടയിലും, ലോകമെമ്പാടുമുള്ള സഞ്ചാരികളെന്തേ ഭാരതത്തെ തേടി വരാൻ.? ഇത് ചിന്തിക്കേണ്ട വിഷയമാണ്. അവരുടെ നാട്ടിലില്ലാത്ത എന്തോ ഒന്നു നമ്മുടെ രാജ്യത്തുണ്ടന്നതിനാലാണ് അവർ ഇന്ത്യയിലേക്ക് വരുന്നത്. നമ്മുടെ യോഗശാസ്ത്രം, നമ്മുടെ ഭഗവത്ഗീത, നമ്മുടെ ആയുർവേദം,നമ്മുടെ കലകൾ, നമ്മുടെ ക്ഷേത്രങ്ങൾ, സർവോപരി നമ്മുടെ ഹിമാലയം- തുടങ്ങിയവയെല്ലാം തങ്ങൾക്ക് നൂതനമായ ഒരു ഊർജ്ജം പകരുന്നതായി ഒട്ടേറെ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്..!

ഒരുപാട് ആഗ്രഹിച്ചവർക്ക് ഒന്നുംകിട്ടണമെന്നില്ല പക്ഷേ ഒന്നുമാത്രം ഒരുപാട് ആഗ്രഹിച്ചവർഅത് നേടിയെടുക്കും

സ്വന്തം പൈതൃകത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുള്ള അജ്ഞതയാണ്‌ ഇതിന്റെയെല്ലാം മൂലകാരണം എന്നു മനസ്സിലാക്കുക.
പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുമ്പോൾ നമ്മുടെ കുട്ടികൾക്ക് നഷ്ടപ്പെടുന്നതെന്തെന്നു അവരറിയുന്നില്ല. എന്നുവച്ച് പടിഞ്ഞാറിന്റെതായ് എല്ലാം മോശം എന്ന് ഞാൻ ഒരിക്കലും പറയില്ല.ഏതെല്ലാമാണ് സ്വീകരിക്കേണ്ടത് എന്തെല്ലാമാണ് തിരസ്കരിക്കേണ്ടത് എന്നു തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം. അതില്ലാതെ പോകുന്നതാണ് നമ്മുടെ യുവജനതയെ പ്രകാശം കുറഞ്ഞ വഴിയെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത്.

നമ്മുടെ യുവജനതയെ പ്രകാശം കുറഞ്ഞ വഴിയെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ്.?

മനസ്സിലാക്കുക എന്നത് അറിവിനേക്കാൾ ആഴമേറിയ കാര്യമാണ് നമ്മളെ അറിയുന്നവർ പലരും ഉണ്ടാകും എന്നാൽ നമ്മളെ മനസ്സിലാക്കുന്നവർ വളരെ ചുരുക്കം ആൾക്കാർ മാത്രമേ കാണൂ.

#swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
#swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv

Комментарии

Информация по комментариям в разработке