കാവ്യനര്‍ത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള / Kanakachilanka kilungi / SEA VIEW- Kavyanarthaki

Описание к видео കാവ്യനര്‍ത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള / Kanakachilanka kilungi / SEA VIEW- Kavyanarthaki

#കാവ്യനര്‍ത്തകി
#കനകച്ചിലങ്കകിലുങ്ങിക്കിലുങ്ങി


രമണൻ എന്ന് കേട്ടാൽ ചങ്ങമ്പുഴയെ ഓർക്കാത്തവർ മലയാളികളാവില്ല.അതുപോലെ ‘വാഴക്കുലയും’, ‘മനസ്വിനിയും’ ,’പാടുന്ന പിശാചും’ അറിയാത്ത മലയാളികൾ ഉണ്ടാവില്ല.അത്രമേൽ മലയാളികളോട് ചേർന്ന് നിൽക്കുന്ന കവിയാണ്‌ ചങ്ങമ്പുഴ കൃഷ്ണപിള്ള.അപൂർവങ്ങളിൽ അപൂർവമായ ഒരു കാവ്യ പ്രതിഭാസം ആയിരുന്നു ചങ്ങമ്പുഴയുടെ ‘രമണൻ’.പെട്ടന്ന് മിന്നി പടർന്ന് ചുറ്റിലും പ്രകാശം പരത്തി ചുറ്റും ഉള്ളതെല്ലാം തിളക്കി.ജ്വാലാകലാപം സൃഷ്ടിച്ച് പൊടുന്നനെ പൊലിഞ്ഞു പോയ ആ അപൂർവ പ്രതിഭാസത്തെയാണ് മലയാള കാവ്യ ലോകം ചങ്ങമ്പുഴ എന്ന് വിളിച്ചത്.

ജീവിച്ചിരുന്ന 37 വയസിനുള്ളിൽ പ്രവർത്തന നിരതമായ 17 വർഷത്തെ കാവ്യജീവിതം സമാനതകൾ ഇല്ലാത്തതായിരുന്നു.പരിഭാഷകൾ ഉൾപ്പെടെ 58 കൃതികളാണ് ഈ കാലയളവിൽ അദ്ദേഹം മലയാളത്തിനു സംഭാവന നല്കിയത്.അതിലേറെ ലക്ഷങ്ങൾ വരുന്ന ആരാധകരെ ‘രമണൻ’ എന്ന ഒറ്റ കവിതയിലൂടെ സൃഷ്ട്ടിക്കാനായി എന്നതാണ് ചങ്ങമ്പുഴയെ മറ്റു കവികളിൽ നിന്ന് വേറിട്ട്‌ നിർത്തുന്നത്.മലയാളികൾ ഇത്രയേറെ സ്നേഹിച്ച മറ്റൊരു കവിയും കാണില്ല.

മലയാളികളായ ചെറുപ്പക്കാരെ ഒന്നടങ്കം ആകർഷിക്കുകയും സ്വാധീന വലയത്തിലാക്കുകയും ചെയ്ത കാലമായിരുന്നു ചങ്ങമ്പുഴകാലം.ഏകദേശം 1930 മുതൽ 1940 വരെയുള്ള കാലത്ത് ചങ്ങംപുഴ കവിതയുടെ ഒരു വരിപോലും ചൊല്ലാത്ത യുവ തലമുറ ഉണ്ടായിരുന്നില്ല.ഇന്നും ആ കവിതകൾ മലയാളിയുടെ നാവിൻ തുമ്പിൽ ഉണ്ട്.ആത്മ ദുഖങ്ങളും പ്രണയ വൈവശ്യവും ജീവിതാസക്തിയും നൈരാശ്യവും മരണ അനുരാഗവും കവിതയിൽ ഉടനീളം ദർശിക്കാൻ ആകും.കണ്ണീരും കിനാവും നിറഞ്ഞു നിന്ന വരികളിലൂടെ അദ്ദേഹം മലയാള കാവ്യ ലോകത്ത് വിപ്ലവം സൃഷ്ടിച്ചു.
911 ഒക്ടോബർ 10 ന് എറണാകുളം ഇടപ്പള്ളിയിൽ മട്ടാഞ്ചേരി തെക്കേടത്തു നാരായണ മേനോന്റെയും ചങ്ങമ്പുഴ വീട്ടിൽ പാറുക്കുട്ടി അമ്മയുടെയും മകനായാണ്‌ ചങ്ങമ്പുഴയുടെ ജനനം.പഠന കാലത്ത് തന്നെ കവിതകൾ എഴുതി തുടങ്ങിയ അദ്ദേഹത്തിൻറെ ജീവിതം ദുരന്തമായിരുന്നു.മദ്യപാനവും താളം തെറ്റിയ ജീവിതവും ജോലിയിലെ അസ്ഥിരതയും എല്ലാം അദ്ദേഹത്തെ മടുപ്പിച്ചു.കണക്കപ്പിള്ളയായും പട്ടാളക്കാരനായും അധ്യാപകനായും മാറി മാറി ജോലി നോക്കി .നാൽപ്പതുകളുടെ അവസാന പാതിയിൽ ക്ഷയ രോഗം മൂർശ്ചിച്ച അദ്ദേഹം 1948 ജൂൺ 17 ന് ഓർമ്മയായി .

പ്രധാന കൃതികൾ

രമണൻ,മനസ്വിനി, ബാഷ്പാഞ്ജലി, ഹേമ ചന്ദ്രിക, പൂക്കളം, കഥാരത്നമാല, സ്പന്ദിക്കുന്ന അസ്ഥിമാടം,സങ്കൽപ്പകാന്തി, ഓണപ്പൂക്കൾ, പാടുന്നപിശാചു,ഗീതാഗോവിന്ദം,ദേവഗീത, വാഴ്ഴ്ക്കുല.

കനകച്ചിലങ്ക കിലുങ്ങിക്കി
ലുങ്ങി

കാഞ്ചന കാഞ്ചി കുലുങ്ങിക്കു ലുങ്ങി

കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി

കതിരുതിര്‍പ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ത്തങ്ങി

ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി

അഴകൊരുടലാര്‍ന്നപോലങ്ങനെ മിന്നി;

മതിമോഹന ശുഭനര്‍ത്തനമാടുന്ന, മഹിതേ

മമ മുന്നില്‍ നിന്നു നീ മലയാള കവിതേ !

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും

മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും

ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി

ചുടു നെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി

അതിധന്യകളുഡു കന്യകള്‍ മണിവീണകള്‍ മീട്ടി

അപ്സര രമണികള്‍ കൈമണികള്‍ കൊട്ടി

വൃന്ദാവന മുരളീരവ പശ്ചാത്തലമൊന്നില്‍

സ്പന്ദിക്കുമാമധുര സ്വരവീചികള്‍ തന്നില്‍



വിഭ്രമാം വിഷവിത്തു വിതക്കിലും ഹൃദിമേ

വിസ്മരിക്കില്ല ഞാന്‍ നിന്നെ സുരസുഷമേ

തവതലമുടിയില്‍നിന്നൊരു നാരുപോരും

തരികെന്നെ തഴുകട്ടെ പെരുമയും പേരും

പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവീ

പോവല്ലേ പോവല്ലേ പോവല്ലേ ദേവീ ........

Комментарии

Информация по комментариям в разработке