കൊടിക്കുന്ന് ഭഗവതി ക്ഷേത്രം | Kodikkunnu Bhagavathi Temple

Описание к видео കൊടിക്കുന്ന് ഭഗവതി ക്ഷേത്രം | Kodikkunnu Bhagavathi Temple

കൊടിക്കുന്ന് ഭഗവതി ക്ഷേത്രം

പാലക്കാട് ജില്ലയിലെ പള്ളിപ്പുറം ഗ്രാമത്തിലുള്ള അതിപുരാതനമായ ക്ഷേത്രം. 'കൊടി' എന്ന കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന കാരണം കൊടിക്കുന്ന് എന്ന പേരു വന്നു.

അഗ്നിഹോത്രി, തനിയ്ക്ക് കാവേരി നദിയിൽ നിന്നു ലഭിച്ച ചെമ്പു കൊണ്ടുള്ള തൃശൂലം, ലോപമുദ്രാ ദേവിയുടെ നിർദേശ പ്രകാരം പ്രതിഷ്ഠിച്ചത് ഇവിടെയാണ്.

കിഴക്കോട്ട് ദർശനമായി മഹാദേവനേയും പടിഞ്ഞാറു ദർശനമായി സപ്തമാതൃക്കളേയും കിഴക്കോട്ടു ദർശനമായി ഗണപതിയെയും ശ്രീലകത്തു പ്രതിഷ്ഠിച്ചിട്ടുണ്ട്.

ക്ഷേത്രശ്രീലകത്തുള്ള ചെമ്പു ശൂലം അത്താഴപൂജ സമയത്താണ് തൊഴേണ്ടത്.
ഏഴു ചൊവ്വാഴ്ച കൊടിക്കുന്നേൽ അമ്മയെ തൊഴുതു പ്രാർത്ഥിക്കുന്ന ഏത് കാര്യവും നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

കോഴിക്കോട് സാമൂതിരിയുടേതാണ് ക്ഷേത്രം.

https://g.co/kgs/cYzur5c

#keralatemples #tourism #PilgrimageTravel #MalabarTemple #TravelKerala

Комментарии

Информация по комментариям в разработке