അണ്ടല്ലൂർ കാവ് ചരിത്രത്തിലൂടെ ഒരു യാത്ര | Andalur Kavu | Temple | History | Theyyam | Ulsavam

Описание к видео അണ്ടല്ലൂർ കാവ് ചരിത്രത്തിലൂടെ ഒരു യാത്ര | Andalur Kavu | Temple | History | Theyyam | Ulsavam

#AnadallurKavu #Dharmadam #andalur #andaloor
Andalur Kavu, located at Andalur in Dharmadam village of Thalassery, is one of the ancient temples in North Malabar region of Kerala and is believed to have been built by the Sage Parasurama, the fifth version of Lord Vishnu. There are two Kavus [shrines] in the temple – Mele Kavu [Upper Shrine] represented as Ayodhya and the Thazhe Kavu [Lower Shrine] as Darika. The main deities of this temple are Sree Rama, Lakshmana, Hanuman and Sita Devi.
Different myths are associated with the temple. The legend is that a spark emanated from the chaapa khandam (broken bow) of Lord Rama at the time of Sita Swayamvaram, fell at the Thazhe kavu and split into three. Experiencing the immaculate power of the three-pronged spark, Sage Narada directed Lord Parasurama to install three powers to represent Daivathaar, Ankakkaran and Bappooran.

The annual festival at Andalur Kavu falls in February and it is a time of celebration for the whole community. The Theyyam performed here depicts stories from the Ramayana and attracts many people far and near. Daivathar Theyyam represents Lord Rama, Bappuran Theyyam represents Lord Hanuman and Angakkaran Theyyam represents Lord Lakshmana. The festival takes place in the Malayalam month of Kumbham which falls in February-March. During this time the whole village observes vegetarianism and participates in the rituals and the customs of the temple.
കണ്ണൂർ ജില്ലയിൽ തലശ്ശേരിയ്ക്കടുത്ത് ധർമ്മടം പഞ്ചായത്തിലാണ് അണ്ടലൂർ കാവ്. തലശ്ശേരിയിൽ നിന്ന് ദേശീയ പാത 17 വഴി കണ്ണൂരിന് പോകുമ്പോൾ അഞ്ച് കിലോ മീറ്റർ കഴിഞ്ഞാൽ ധർമ്മടം എത്തും, അവിടെ നിന്ന് മൂന്ന് കിലോ മീറ്റർ വടക്ക് കിഴക്കോട്ട് പോയാൽ ക്ഷേത്രത്തിലെത്താം. പടിഞ്ഞാറ് അറബി കടലും മറ്റ് മൂന്ന് വശങ്ങളിൽ പരസ്പര ബന്ധിതമായ അഞ്ചര കണ്ടി പുഴയും, കുയിലി പുഴയും ചേർന്ന് ദ്വീപ്‌ സമാനമായ ദേശമാണ്‌ ധർമ്മടം (തൊട്ടടുത്ത് അറബി കടലിൽ ധർമ്മടം എന്നൊരു ദ്വീപുമുണ്ട്). തെക്കേ അറ്റത്തെ ധർമ്മടം താരതമ്യേന ഉയർന്ന ഭൂവിഭാഗമാണ്. താണ നിലങ്ങൾ ഏറിയകൂറും പാലയാടും അണ്ടലൂരിലുമാണ്. മേലൂരിന്റെ ഏതാനും ഭാഗങ്ങളും താഴ്ന്ന നിലങ്ങൾ തന്നെ. വയലേലകൾ നിറഞ്ഞ കാർഷിക പ്രാധാന്യമുള്ള ഈ താഴ്ന്ന നിലങ്ങളുടെ നടുക്കായാണ് അണ്ടല്ലൂർ കാവ്.
മഹാ വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനും പരിവാരങ്ങളുമാണ് അണ്ടലൂർ കാവിൽ ഇപ്പോൾ പ്രതിഷ്ഠാ സങ്കൽപ്പങ്ങൾ. ദൈവത്താർ അണ്ടലൂരീശ്വരൻ എന്ന പേരിലാണ് ശ്രീരാമനെ ഇവിടെ ആരാധിക്കപ്പെടുന്നത്. മേലെ കാവും, താഴെ കാവും എന്നീ രണ്ട് ഭാഗങ്ങളായാണ് അണ്ടല്ലൂർ കാവ്. മരത്തിന്റെ പീഠമാണ് മേലെ കാവിൽ പ്രതിഷ്ഠ. ലക്ഷ്മണന് അങ്കക്കാരനെന്ന പേരിലും ഹനുമാന് ബപ്പൂരാനെന്ന പേരിലും മേലെ കാവിൽ സങ്കൽപ്പങ്ങളുണ്ട്. താഴെ കാവിൽ മൂർത്തി സങ്കൽപ്പം അതിരാളനാണ്, പേര് കേട്ടാൽ രാവണനാണ് എന്ന് തോന്നുമെങ്കിലും ആരാധന സീത ദേവിയായാണ്. ലങ്കയിൽ സീതയെ പാർപ്പിച്ചിരുന്ന അശോകവനി എന്ന് സങ്കൽപ്പമുള്ള താഴെ കാവിൽ ധാരാളം അപൂർവ്വ സസ്യ വർഗ്ഗങ്ങളുണ്ട്. ഇവിടുത്തെ ദർശന സങ്കൽപ്പം ശ്രീരാമന്‍ കിഴക്കോട്ടും ഹനുമാന്‍ പടിഞ്ഞാട്ടുമായാണ്. അങ്കക്കാരൻ ശിവനാണെന്നും വാദമുണ്ട്. മുഖ്യ പ്രതിഷ്ഠയായ മരത്തിന്റെ പീഠം ഒരു വണ്ണാത്തിക്ക് പുഴയിൽ നിന്ന് കിട്ടിയതാണെന്നും തീയ്യത്തറവാടായ പനോളി തറവാട്ടിൽ വെച്ച് അത് പൂജിച്ചു എന്ന് കേൾക്കുന്നു. പാണ്ഡ്യ രാജാക്കന്മാരുടെ കൈവശമായിരുന്ന കാവ് പിന്നീട് പനോളി,ചന്ദ്രമ്പത്ത്, തട്ടാലിയത്ത് വീട്ടുകാരുടെതായെന്നാണ് പഴമൊഴി.
തിയ്യ തറവാട്ട് കാവായിരുന്ന അണ്ടല്ലൂർ കാവ് ഇപ്പോൾ ഒരു ട്രസ്റ്റിന്റെ മേൽ നോട്ടത്തിലാണ്. പുരോഹിതരും സ്ഥാനികരും തിയ്യരാണ്. സ്ഥാനികനായ ഊരാളൻ പാനോളി അച്ഛൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യ കാലങ്ങളിൽ ഇവിടുത്തെ നേദ്യം വേവിക്കാത്ത അരിയും പഴവും ഇളനീരും ആയിരുന്നു, പൂജ നടത്തിയിരുന്നത് തീയ്യന്മാർ മാത്രമായിരുന്നു. ഇപ്പോൾ കുംഭ മാസം രണ്ടാം തീയതി മലയാള ബ്രാഹ്മണരും, മറ്റ് ദിവസങ്ങളിൽ എമ്പ്രോൻ എന്നറിയപ്പെടുന്ന തീയ്യനുമാണ് പൂജ നടത്തുന്നത്. ഉത്തര കേരളത്തിലെ തീയ്യ പൂജാരികളെ എംബ്രോനെന്ന് വിളിക്കുമ്പോൾ, മറ്റിടങ്ങളിലെ തീയ്യ പൂജാരികൾ ശാന്തിമാരെന്ന് അറിയപ്പെടുന്നു. ദക്ഷിണ, മദ്ധ്യ കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജ നടത്തുന്ന എംബ്രോന്മാർ ബ്രാഹ്മണരാണ്. എബ്രാൻ, നമ്പൂതിരി എന്നിവ ചേർന്നുള്ള എബ്രാന്തിരി എന്നും ഇവർക്ക് പേരുണ്ട്.
കുംഭ മാസം രണ്ടാം തിയ്യതി കാവിൽ കയറൽ, ചക്ക കൊത്തൽ എന്നീ ചടങ്ങുകളോടെ അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നു. മൂന്നാം തിയ്യതി കുട വരവ് എന്ന ചടങ്ങുണ്ട്. നാലാം തിയ്യതി മുതലാണ് പ്രധാന തെയ്യങ്ങൾ കെട്ടിയാടുന്നത്. പുലർച്ചെ അതിരാള തെയ്യവും മക്കളും (സീതയും ലവനും കുശനും) കെട്ടിയാടുന്നു. അതിനു ശേഷം ചെറിയ ബപ്പൂരൻ, വേട്ടക്കൊരു മകൻ, പൊൻ മകൻ, പുതു ചേകവൻ, തൂവക്കാരി, മലക്കാരി, നാപ്പോതി (നാഗ ഭഗവതി), നാക്കണ്ഠൻ (നാഗ കണ്ഠൻ) എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. ഉച്ചക്ക് ഇളങ്കരുവനും പൂതാടിയും (ബാലിയും സുഗ്രീവനുമെന്ന് സങ്കൽപ്പം) തമ്മിൽ യുദ്ധ പ്രതീതി ഉയർത്തുന്ന തെയ്യാട്ടമാണ്. സന്ധ്യയോടെ പ്രധാന മൂർത്തിയായ ദൈവത്താർ എഴുന്നള്ളുന്നു. അനന്തരം ദൈവത്താർ പൊന്മുടി ചാർത്തി അങ്കക്കാരൻ, ബപ്പൂരൻ തെയ്യങ്ങളോടും കൂടി കുളുത്താറ്റിയ വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെക്കുന്നു.
അതു പോലെ ഉത്സവം തീര്‍ന്ന് അവകാശാധികാരങ്ങൾ ഉള്ള മുക്കുവ സ്ത്രീ അണ്ടല്ലൂർ കാരണവര്‍ക്ക് മത്സ്യം കാഴ്ച വക്കുന്നത് വരെ ഉത്സവ കാലത്ത് നാട്ടിലാരും മത്സ്യം ഉപയോഗിക്കില്ല. ഉത്സവ കാലത്ത് അണ്ടല്ലൂരിൽ എത്തുന്നവര്‍ക്ക് ഏതു വീട്ടിൽ നിന്നും അവിൽ പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ അണ്ടല്ലൂർ കാവിലെ ദൈവത്താർ പ്രസാദമായിരിയ്ക്കും ആദ്യം ലഭിക്കുക. കേരളത്തിൽ നില നിന്നിരുന്ന തറവാട് കേന്ദ്രീകൃതമായ ഭരണ ക്രമത്തിന്റെ അവശേഷിക്കുന്ന തെളിവു കൂടിയാണ് അണ്ടല്ലൂർ കാവും ഈ ജന സമൂഹവും.
andallur kavu
andaloor

Комментарии

Информация по комментариям в разработке