കോട്ടമലക്കാരുടെ സ്വപ്നം നമ്മൾ നടത്തികൊടുത്തു | A youtube video changed a village | Kottamala

Описание к видео കോട്ടമലക്കാരുടെ സ്വപ്നം നമ്മൾ നടത്തികൊടുത്തു | A youtube video changed a village | Kottamala

കോട്ടമലയും(Kottamala) അവിടുത്തെ കുട്ടികളും ഇനി ഉയരങ്ങളിൽ എത്തട്ടെ.

വളരെ സന്തോഷം തന്ന ഒരു ദിവസം ആയിരുന്നു അത്. ഇതിനു മുൻപ് കോട്ടമല എന്ന കൊച്ചു ഗ്രാമത്തിൽ പോയി വന്നപ്പോൾ ഉള്ളിൽ ഒരു വെഷമം ഉണ്ടായിരുന്നു എങ്കിൽ ഈ തവണ അത് നേരെ മറിച്ചായി. സന്തോഷം എന്ന് പറഞ്ഞാൽ ഒരു ലോഡ് സന്തോഷം.

നമ്മൾ കഴിഞ്ഞ തവണ വന്നു ഈ വീഡിയോ    • ഒരു ബസിൽ ജീവിക്കുന്ന 50 കുടുംബങ്ങളുടെ...   (ഇത് റീപോസ്റ് ആയതു കൊണ്ടാണ് വ്യൂസ് കുറവ്, പഴയ വീഡിയോ കുറെ ആളുകളിൽ എത്തിയിരുന്നു) ചെയ്തതിനു ശേഷം കുറെ മാധ്യമങ്ങൾ കോട്ടമലയുടെ സ്റ്റോറി കവർ ചെയ്യുകയുണ്ടായി. ജൈമാതാ(Jaimatha) എന്ന ബസും കോട്ടമലയും തമ്മിലുള്ള ബന്ധവും എല്ലാം. അതിനു ശേഷം ആയിരിക്കണം കോട്ടമലയുടെ ചിരകാല അഭിലാഷം ആയ റോഡിനു പിറവി കൊണ്ടത്. നമ്മളുടെ വീഡിയോ കൊണ്ട് ഇങ്ങനെ ഒരു മാറ്റം ഉണ്ടായതിൽ വളരെ അധികം സന്തോഷം.

പിന്നെ അന്ന് നമ്മൾ വന്നപ്പോൾ ഒരു ആഗ്രഹം പറഞ്ഞിരുന്നു, കോട്ടമലയുടെ വിഡിയോയിൽ നിന്നും എന്തെങ്കിലും വരുമാനം(യൂട്യൂബ്) കിട്ടുവാണെങ്കിൽ അവിടുത്തെ കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന്. ഇപ്പൊ അതിനുള്ള ഒരു അവസരം വന്നിരിക്കുന്നു. ഇന്നത്തെ വീഡിയോ ആ സന്തോഷം നിങ്ങളോടു പങ്കിടുന്നെ ആണ്.

ഈ വിഡിയോയും ഇതിനു മുൻപ് പോസ്റ്റ് ചെയ്തിരുന്നു. ചില സാങ്കേതിക കാരണങ്ങൾ കാരണം ഡിലീറ്റ് ചെയ്യേണ്ടി വന്നു. ഇന്ന് അത് വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. മുൻപ് കാണിച്ച സ്നേഹം ഇനിയും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു

#kottamala #youtubeimpact #malayalam #idukki #kerala

Комментарии

Информация по комментариям в разработке