കവടിയങ്ങാനം വാഴും രക്തേശ്വരി | Raktheshwari theyyam 2024

Описание к видео കവടിയങ്ങാനം വാഴും രക്തേശ്വരി | Raktheshwari theyyam 2024

കവിടിയങ്ങാനത്തു രക്തേശ്വരി
ഒരു കുറിപ്പ്
പ്രധാനമായും ഇല്ലങ്ങളിൽ കുടികൊള്ളുന്ന മന്ത്രമൂർത്തിയാണ് രക്തേശ്വരി , പല തന്ത്രി കുടുംബങ്ങളിലെയും ഉപാസന മൂർത്തിയാണ് രക്തേശ്വരി
ആദിപരാ ശക്തിയായിരിക്കുന്ന ചണ്ഡികാ ദേവി കൗശികി ആയി അവതരിച്ചു ശ്രീ പർവതിയിൽ വിലയനം ചെയ്‌ത്‌ അസുരന്മാരെ നിഗ്രഹിക്കാനായി ശ്രീ കൈലാസത്തിൽ വസിക്കുന്ന കാലം . ചണ്ഡമുണ്ഡ വധത്തിനു ശേഷം പ്രബലനായ രക്ത ബീജാസുരനെ ചാമുണ്ഡിയുടെ സഹായത്തോടെ നിഗ്രഹിച്ചു രക്തേശ്വരി എന്ന പേര് നാമം കൊണ്ടു.ആയതിന്റെ ശേഷം ഇടവി ലോകത്തു ദുഷ്ടരെ നിഗ്രഹിച്ചു ശിഷ്ട രക്ഷക്കായി ഉലകിഴിഞ്ഞു കവടിങ്ങാനം എന്ന ഘോര വനത്തിൽ ശിലാ രൂപത്തിൽ സ്വയംഭൂവായി പൊടിച്ചുയർന്നു . അങ്ങനെയുള്ള കാലത്തു രക്തേശ്വരിക്ക് പൂവും നീരും നൽകി നിഗൂഢ കർമ്മങ്ങൾ നടത്താനായി ഒറ്റയ്ക്ക് എത്തിയ തന്ത്രിയെ പരീക്ഷിക്കണം എന്ന് വിചാരിച്ചു .പൂജ കഴിഞ്ഞു മടങ്ങുമ്പോൾ തന്ത്രിക്ക് മറവിയെ കൊടുത്തു , പാതിവഴിയിൽ വച്ച് കൈവട്ട വെച്ച് മറന്ന കാര്യം ഓർത്ത് തിരിച്ചു കാവിലേക്ക് വീണ്ടും വന്നു .

കാവിൽ പ്രവേശിച്ചപ്പോൾ തന്ത്രി അതിമനോഹരിയായ ശ്രിന്ഗാര നടനമാടിക്കൊണ്ടിരിക്കുന്ന ദേവിയെ ആണ് ദർശിച്ചത് .
തന്നെ ദർശിച്ച കാര്യം ആരോടും പറയരുത് എന്ന് പറഞ്ഞു തന്ത്രിയെ യാത്രയാക്കി .ഭവനത്തിലെത്തിയ തന്ത്രി ശയന മുറിയിൽ വിശ്രമിക്കവേ സ്വന്തം പത്നിയോട് ദേവിയെ കണ്ട കാര്യം പറയുകയുണ്ടായി . ഉടനേ കോപാകിയായ ദേവി ഉഗ്രരൂപം പൂണ്ട് തന്ത്രിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു . ഭയാനക രൂപം കണ്ട തന്ത്രി പേടിച്ചുവിറച്ചു പ്രാണ രക്ഷാർത്ഥം അടൂർദേവന്റെ സന്നിധിയിലേക്ക് ഓടി , പിന്നാലെ ദേവിയും . എന്തിനാലേ പോന്നുവന്നു ഇരുവരും എന്ന് അന്വേഷിച്ചു അടൂർദേവൻ .വാക്ക് ലംഘിച്ച തന്ത്രിയെ വെറുതെ വിടില്ല എന്ന മറുമൊഴി ദേവിയും നൽകി . അത്രയും ശക്തി ഉണ്ടെങ്കിൽ ഒത്തു നിക്കുന്ന അടയാളത്തെ കാട്ടിക്കൊടുക്കണമെന്നു അടൂർ ദേവൻ .നിമിഷമാത്രയിൽ അടൂർദേവന്റെ ഇടവും വലവും മുത്തും പവിഴവും വിളയിച്ചു കൊടുത്തു ദേവി . എന്തിനും പോരുന്ന മാതാവ് തന്നെ കയ്യെടുത്തിരിക്കുന്ന പെണ്ണുമ്പിള്ള എന്ന് കണ്ടുകരുതി അടൂർ ദേവൻ വസിപ്പാനിടവും ഇരിപ്പാൻ പീഠവും കൊടുത്തു രക്തേശ്വരിക്ക് .©Unnikrishnan C

Комментарии

Информация по комментариям в разработке