മലയാള ഭാഷാ വ്യാകരണശാസ്ത്രം || ഭാഗം - 1 || Malayalam grammar basics Part -1 ||

Описание к видео മലയാള ഭാഷാ വ്യാകരണശാസ്ത്രം || ഭാഗം - 1 || Malayalam grammar basics Part -1 ||

മലയാള ഭാഷാ വൃത്തശാസ്ത്രത്തെ കുറിച്ചാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. വൃത്തശാസ്ത്രത്തിന്റെ ഒരു ആമുഖം ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

പദ്യമെന്നും ഗദ്യമെന്നും
ഹൃദ്യമാം മട്ടു രണ്ടിലേ
വാഗ്ദേവതയുദിച്ചീടു
വിദ്വദാനനപങ്കജേ .

മാത്ര,വർണ്ണം വിഭാഗങ്ങ-
ളിത്യാദിയ്ക്കു നിബന്ധന.
ചേർത്തു തീർത്തീടുകിൽപദ്യം
ഗദ്യം കേവല വാക്യമാം.


പദ്യം വാർക്കുന്നതോ തല്ലോ -
വൃത്തമെന്നിഹചൊൽവത്
ഛന്ദസ്സെന്നാലക്ഷരങ്ങ -
ളിത്രയെന്നുള്ള ക്ലിപ്തമാം

സ്വരങ്ങൾ താനക്ഷരങ്ങൾ
വ്യഞ്ജനം വകയില്ലി ! ഹ.
വ്യഞ്ജനങ്ങളടുത്തുള്ള
സ്വരങ്ങൾക്കംഗമെന്നു താൻ

ഹ്രസ്വാക്ഷരം ലഘുവതാം
ഗുരുവാം ദീർഘമായത്
അനുസ്വാരംവിസർഗം താൻ
തീവ്രയത്ന മുരച്ചിടും
ചില്ലുകൂട്ടക്ഷരം താനോ പിൻ വന്നാൽ ഹ്രസ്വവും ഗുരു.



സർവ്വഗുരു __ __ __
മഗണം

സർവ്വ ലഘു U U U
ന ഗ ണം

ആദ്യ ലഘു U --- ---
യഗണം

മദ്ധ്യ ലഘു ---- U ---
ര ഗണം

അന്ത്യ ലഘു ---- ---- U
തഗണം

ആദ്യ ഗുരു ---- U U
ഭഗണം

മദ്ധ്യ ഗുരു U. ---- U
ജഗണം

അന്ത്യ ഗുരു U U ----
സഗണം

ആദിമദ്ധ്യാന്ത വർണ്ണങ്ങൾ
ലഘുക്കൾ യരതങ്ങളിൽ
ഗുരുക്കൾ ഭജസങ്ങൾക്ക്
മനങ്ങൾ ഗല മാത്രമാം

Комментарии

Информация по комментариям в разработке