Raree Rariram Raro.... | Rajesh Cherthala Malayalam cover song

Описание к видео Raree Rariram Raro.... | Rajesh Cherthala Malayalam cover song

Original song composed by Great MOHAN SITHARA
KEYS-. SUMESH ANAND SURYA
DOP - JOBIN KAYANADU,SHIBU KARUKAPPILLY
EDITS- MENDOS ANTONY
Studio Riyan Cochin,AJ Media Alleppey
Sound Engineers. LAL THILAKAN,ANIL ANURAG, ANUP ANAD & MELVIN
Join Our Group
https://chat.whatsapp.com/GvQv3pt3voU...
സുഹൃത്തുക്കളെ നമസ്കാരം
ഞാൻ രാജേഷ് ചേർത്തല,
ഇന്ന് ലോകമാസകലം ഒരു ആരോഗ്യ പ്രതിസന്ധിയിലാണ്. കോവിഡ് 19 എന്ന മാരക വൈറസ് ലോകത്തിനെ ആകെ നിശ്ചലമാക്കിയിരിക്കുകയാണ് . ഇന്ന് മാർച്ച് 22. നമ്മുടെ പ്രധാനമന്ത്രി കോവിഡ് 19 വ്യാപനം തടയുന്നതിന് വേണ്ടി ഇന്ന് രാവിലെ 7 മണിമുതൽ രാത്രി 9 മണി വരെ രാജ്യത്ത് ജനത കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്, നമ്മുടെ മുഖ്യമന്ത്രിയും കേരള സർക്കാരും ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനോടൊപ്പം പ്രധാനമന്ത്രിയുടെ ഈ ഉദ്യമത്തിലും പങ്കുചേരുന്നു . ബ്രേക്ക് ദി ചെയിൻ ചെയ്യാൻ ഏറ്റവും അത്യാവശ്യം നമ്മൾ നമ്മളുടെ വീടുകളിൽ തന്നെ കഴിയുക എന്നതാണ് ഇതിനു പിന്നിൽ എന്ന് ഞാൻ മനസിലാക്കുന്നു.
ഇന്ന് മാർച്ച് 22 മറ്റൊരു വലിയ പ്രത്യേകത ലോക ജല ദിനമാണെന്നത് കൂടിയാണ്. പരിസ്ഥിതിയെയും നമ്മുടെ ഭൂമിയെയും നമ്മൾ എത്രത്തോളം സംരക്ഷിക്കണം എന്ന് നമ്മെ ഓർമിപ്പിക്കുന്ന ഒരു സുപ്രധാന ദിവസം . കാരണം ജലം നമ്മുടെ ജീവ സ്രോതസ്സാണ് . ജലമലിനീകരണം മറ്റൊരു ഭീഷണിയാണ് മനുഷ്യരാശിയ്ക്കു. നമ്മൾ ഇന്ന് വീട്ടിലിരിക്കുമ്പോൾ നമ്മുടെ ജലാശയങ്ങൾ , നദികൾ , സമുദ്രതീരങ്ങൾ, എല്ലാം മനുഷ്യന്റെ കൈകളിൽ നിന്നും മുക്തമാവുകയാണ് . ഈ ജലദിനത്തിൽ മലിനീകരണത്തിൽ നിന്നും ജല സ്രോതസ്സുകളെ രക്ഷിക്കാൻ ഒരു പരിധിവരെ നമ്മുടെ ജനതാ കർഫ്യൂ സഹായിക്കും .
വളരെ വിഷമത്തോടുകൂടിയാണ് നേതാക്കളുടെ ഈ ശ്രമങ്ങളെ ചിലരെങ്കിലും അവഗണിക്കുന്ന കാഴ്ച നമുക്ക് കാണാൻ പറ്റുകയുള്ളു ... കാരണം കോവിഡ് 19 ഒരിക്കലും നിങ്ങൾ വിചാരിക്കാതെ നിങ്ങളെ തേടി വരുന്നില്ല ...

ഈ ഭൂമിയിൽ ഇന്ന് മനുഷ്യരാശി നേരിടുന്നെ ഈ വിപത്തു പോലെ ഒത്തിരി വിപത്തുകൾ നമ്മൾ ഭൂമിക്കായി ചെയ്തതിന്റെ പരിണിത ഫലമായിട്ടേ നമുക്കീ മഹാമാരിയെ കാണാനാകൂ... നമ്മുടെ അമ്മയായ ഭൂമി ദേവി ഇന്ന് വീണ്ടും സ്വയം അറ്റകുറ്റപ്പണികൾ നടത്തുന്നതായും ലോക മാധ്യമങ്ങൾ കോവിഡ് ബാധയെ ചിത്രീകരിച്ചു കഴിഞ്ഞു. ഈ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല ... ഇനി വരാനിരിക്കുന്ന തലമുറകൾക്കും മറ്റു ജീവജാലങ്ങൾക്കും കൂടിയുള്ളതാണ്... ഈ മാർച്ച് 22 ഇത്തരത്തിൽ ഞാൻ ഓർക്കാൻ ഒരു സുപ്രധാന കാര്യം കൂടി ഉണ്ട് .. ഇന്ന് എന്റെ മകളുടെ 15 ആം ജന്മദിനം കൂടിയാണ്. ഭൂമിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റത്തെ ഏതൊരച്ഛനെപോലെ ഞാനും വളരെ ആശങ്കയോടെയാണ് കാണുന്നത്... എന്റെ മകളുടെ ജന്മദിനത്തിൽ ഭൂമിയുടെ ഈ പുനർജനനത്തിൽ ഞാൻ ആദ്യമായി പാടിയ ഒരു താരാട്ടു പാട്ടിലൂടെ ഈ സന്ദേശം നിങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നു .... എനിയ്ക്കുറപ്പുണ്ട് നമ്മുടെ മക്കൾക്കുവേണ്ടി നമ്മുടെ മനുഷ്യരാശിയ്ക്കു വേണ്ടി കോവിഡ് 19 നേരിടാനും അതിനുശേഷം മലിനീകരണ മുക്തവും പ്രകൃതി സൗഹാർദ്രവുമായ ഒരു ജീവിതം നയിക്കുവാനും പ്രധാനമത്രിയും മുഖ്യമന്ത്രിയും നിർദ്ദേശങ്ങൾക്കനുസരിച്ചു മുന്നേറുവാൻ എന്നോടൊപ്പം നിങ്ങളും ഉണ്ടാകുമെന്ന പ്രത്യാശയോടെ നിങ്ങളുടെ സ്വന്തം രാജേഷ് ചേർത്തല

Комментарии

Информация по комментариям в разработке