അറക്കൽ മ്യൂസിയം കണ്ണൂർ

Описание к видео അറക്കൽ മ്യൂസിയം കണ്ണൂർ

@thakkol
അറക്കൽ മ്യൂസിയം കണ്ണൂർ # travel #kannurtourism #kannurtouristplace #kannur #arakkal

കണ്ണൂർ അറക്കൽ മ്യൂസിയവും അതിൻ്റെ പ്രത്യേകതകളും:

ചരിത്രം അതിൻ്റെ രേഖപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത് വേറിട്ടു നിൽക്കുന്ന ചില നിർമ്മിതികളിലൂടെയാണ്. മലബാറിൻ്റെ ചരിത്രം എഴുതപ്പെടുത്തുമ്പോൾ അഥവാ കേരള ചരിത്രം മലബാറിലൂടെ രേഖപ്പെടുത്തുമ്പോൾ അറക്കൽ രാജവംശത്തിൻ്റെ അധീനതയിലായിരുന്ന അറക്കൽ കൊട്ടാരത്തിൻ്റെ പ്രൗഢ ഗാംഭീര്യം എടുത്ത് പറയുക തന്നെ വേണം. കേരളീയ നിർമ്മാണ രീതികൾ അവലംബിച്ച് ആംഗലേയ മാതൃകയിൽ നിർമ്മിക്കപ്പെട്ട അറക്കൽ കെട്ട് എന്നറിയപ്പെടുന്ന അറക്കൽ കൊട്ടാരത്തിൻ്റെ ഇന്നലെകളുടെ കഥയോതുന്ന ചരിത്ര ശേഖരങ്ങൾ ഇവിടെയിന്നും ഓർമ്മകളായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. പോയൊരു കാലഘട്ടത്തിൻ്റെ ഓർമ്മപ്പെടുത്തലുകളായി....

കണ്ണൂരിൻ്റെ ഗതകാല പ്രമാണിത്തം വിളിച്ചോതുന്ന അറക്കൽ കൊട്ടാരം.

കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറക്കൽ രാജവശം.
മരുമക്കത്തായ സമ്പ്രദായത്തിൽ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലിംഗഭേദമന്യേ ഭരണാധികാരിയാകുന്നു.

അറക്കൽ ബീവിമാരുടെയും ആലിരാജാക്കന്മാരുടെയും പുകൾപെറ്റ കാലത്ത് കുരുമുളകും വെറ്റിലയും കാപ്പിയും ഏലവും പുറം നാടുകളിലേക്ക് കയറ്റി അയച്ച് വാണിജ്യരംഗത്ത് കണ്ണൂരിന് പ്രമുഖസ്ഥാനം നേടിക്കൊടുത്ത ആലിരാജാക്കന്മാരുടെ, അറക്കൽ ബീവിമാരുടെ ആസ്ഥാനമന്ദിരമാണ് അറക്കൽ കൊട്ടാരമെന്ന ഈ ചരിത്ര ശേഷിപ്പ്
മലയാളക്കരയുടെ പെരുമ കേട്ടെത്തിയ പല വിദേശികൾക്കും ആതിഥ്യമേകിയ ദർബാർഹാൾ ഇന്നും പ്രൗഢിയോടെ സൂക്ഷിച്ചിരിക്കുന്നു.
രാജ കുടുംബത്തിൻ്റെ കൈവശമുണ്ടായിരുന്ന പൈതൃക വസ്തുക്കളുടെ ശേഖരമാണ് അറക്കൽ രാജാവിൻ്റെ ദർബാർ ഹാളായിരുന്ന ഈ കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. വാളുകൾ , തുകൽ പരിചകൾ ,രാജ കിരീടം ,ആദ്യകാലടെലിഫോണുകൾ , ദൂരദർശിനികൾ തുടങ്ങി അമൂല്യങ്ങളായ പലതും കേരള പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ശാസ്ത്രീയമായി ഇവിടെ സംരക്ഷിച്ചിരിക്കുന്നു.

വിശുദ്ധ ഖുർആൻ്റെ കയ്യെഴുത്ത് പ്രതികൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

രാജാധികാരത്തിൻ്റെ മുദ്രയായ അംശ വടികൾ, വിവിധ സംഗീത ഉപകരണങ്ങൾ......ആയുധങ്ങൾ........വെള്ളിയിലും മറ്റ് ലോഹക്കൂട്ടുകളിലും നിർമ്മിച്ചിരിക്കുന്ന വിവിധങ്ങളായ പാത്രങ്ങൾ, വിളക്ക്കുകൾ, ചിലങ്കകൾ.....


വിദേശികളായ സഞ്ചാരികൾ അക്കാലത്തെ ഭരണാധികാരികളെ സന്തോഷിപ്പിക്കാൻ നൽകിയ പാരിതോഷികങ്ങളാവാം സെറാമിക് , ഗ്ലാസുകൾ മുതലായവയിൽ നിർമ്മിക്കപ്പെട്ട മനോഹരമായ പാത്രങ്ങൾ....ഒരു പക്ഷെ പണ്ടൊരു കാലത്ത് അന്നത്തെ ഭരണാധികാരിക്ക് സമ്മാനിക്കുന്നതിനായി ഈ നാട് സന്ദർശിച്ച ഏതെങ്കിലുമൊരു വിദേശ സഞ്ചാരി മറ്റേതോ രാജ്യത്ത് നിന്നും കപ്പൽ മാർഗം എത്തിച്ചതായ അസുലഭമായ വസ്തുക്കളാവാം നമ്മളീ കാണുന്നത്. ഇതൊക്കെ അമൂല്യമായ രീതിയിൽ സംരക്ഷിക്കുക തന്നെ വേണം, വരും തലമുറകൾക്ക് ചരിത്രത്തിൻ്റെ ആഴം നേരിൽ കണ്ടറിയുന്നതിനായി.

രണ്ടായിരത്തി അഞ്ചിൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയ അറക്കൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കപ്പെട്ടത് 2005 ജൂലൈ 30 നാണ്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി പൊതുജനങ്ങൾക്ക് സന്ദർശനാനൂമതി നൽകിയെങ്കിലും അറക്കൽ കൊട്ടാരത്തിൻ്റെ പൂർണ്ണാവകാശം ഇപ്പോഴും അറക്കൽ രാജവംശത്തിന് തന്നെയാണ്. വിദേശികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഒരു മ്യൂസിയമാണ് അറക്കൽ മ്യൂസിയം.ബ്രിട്ടീഷുകാർ ഡച്ച്‌കാർ തുടങ്ങിയ വിദേശ ഭരണകൂടങ്ങളുമാyum ബീജാപ്പൂർ സുൽത്താൻ ഹൈദർ അലി, ടിപ്പു സുൽത്താൻ എന്നീ ഇന്ത്യൻ ഭരണാധികാരികളുമായും അറക്കൽ ഭരണാധികാരികൾ നടത്തിയ കത്തിടപാടുകൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
പോർട്ടുഗീസുകാർ, ഡച്ചുകാർ , ഇംഗ്ലീഷുകാർ ,ഫ്രഞ്ചുകാർ ഒക്കെയും ഒരുകാലത്ത് ഈ കൊട്ടാരത്തിൽ നയതന്ത്ര ചർച്ചകൾക്കും, സന്ധി സംഭാഷണങ്ങൾക്കുമായി എത്തിച്ചേർന്നിട്ടുണ്ടാവാം. എത്രയെത്ര രാജാക്കന്മാർക്ക് അവരുടെ പടയാളികൾക്കൊപ്പം ഈ കൊട്ടാരം ആതിഥ്യമേകിയിട്ടുണ്ടാവാം. എത്രയെത്ര ചരിത്ര സംഭവങ്ങൾക്ക് ഈ കൊട്ടാരവും പരിസരവും സാക്ഷ്യം വഹിച്ചിട്ടുണ്ടാവാം.ചരിത്രം അതിൻ്റെ രേഖപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത് ഇത്തരം അനേകമനേകം അപൂർവ്വതകളിലൂടെയാണ്.
ഇന്നിൻ്റെ വഴിത്താരകളിലൂടെ പടി കയറി ചെല്ലുന്നവർ തീർച്ചയായും ഇന്നലെകളുടെ ശേഷിപ്പുകൾ കൂടി കാണേണ്ടിയിരിക്കുന്നു.


കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ കണ്ണൂർ ആയിക്കരയിലുള്ള അറക്കൽ കോട്ടാരത്തിലെത്താം.

കണ്ണൂരിൻ്റെ പൈതൃകം അറിയാൻ ആഗ്രഹിക്കുന്നവർ ചരിത്രപ്രാധാന്യമുള്ള ഈ മ്യൂസിയം കാണാതെ പോവരുത് .

Комментарии

Информация по комментариям в разработке