ഉറാക്ക് മൂത്താൽ ഫെനി, മൂന്നിരട്ടി വരുമാനമായി കശുമാവിൻതോട്ടത്തിലെ മൂല്യവർധന; ഗോവയിലെ ഫെനി നിർമാണം

Описание к видео ഉറാക്ക് മൂത്താൽ ഫെനി, മൂന്നിരട്ടി വരുമാനമായി കശുമാവിൻതോട്ടത്തിലെ മൂല്യവർധന; ഗോവയിലെ ഫെനി നിർമാണം

#karshakasree #feni #cashew #goa

ഗോവയെന്നു കേട്ടാൽ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുക ഫെനിയെന്ന ഗോവൻ മദ്യമായിരിക്കും. ടൂറിസവും ഫെനിയുമാണ് ഗോവയിലെ സാധാരണക്കാരുടെ പ്രധാന വരുമാനമാർഗം. നിയമപരമായ ഒരു നിയന്ത്രണങ്ങളും ഇല്ല എന്നതുകൊണ്ടുതന്നെ ഗോവയിലെ ജനങ്ങളുടെ ദിനചര്യയുടെ ഭാഗവുമാണ് ഫെനിയും ഉറാക്കും. ഫെനി ഇപ്പോൾ കേരളത്തിലും സംസാരവിഷയമാണ്. കാലാവസ്ഥാമാറ്റവും ഉൽപാദനക്കുറവുമെല്ലാം മൂലം കേരളത്തിലെ കശുമാവ് കർഷകർ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഫെനി നിർമാണത്തിന് അനുമതി തേടി കേരളത്തിലെ ഒരു സ്ഥാപനം സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഒരുപക്ഷേ, അടുത്ത വർഷത്തോടെ പ്രവർത്തനം ആരംഭിച്ചേക്കാം.

Комментарии

Информация по комментариям в разработке