മലതുരന്ന് വെള്ളം തേടി മണ്ണിനടിയിലൂടെ സഞ്ചരിക്കുന്ന കുഞ്ഞമ്പു ചേട്ടൻ | Man made cave in kerala

Описание к видео മലതുരന്ന് വെള്ളം തേടി മണ്ണിനടിയിലൂടെ സഞ്ചരിക്കുന്ന കുഞ്ഞമ്പു ചേട്ടൻ | Man made cave in kerala

ദശരഥ് മാഞ്ചി എന്ന Mountain Man നെക്കുറിച്ച്‌ നമ്മളെല്ലാം അതിശക്തിയോടെ വായിക്കുകയും അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കപ്പെട്ടപ്പോൾ കണ്ടിട്ടുള്ളതുമാണ്.സ്വന്തം ഭാര്യയുടെ വിയോഗമാണ് മാഞ്ചി എന്ന അദ്ദേഹത്തിന് നീണ്ട 22 വർഷക്കാലംക്കൊണ്ട് ആ മല തുരക്കാൻ പ്രേരിപ്പിച്ച വിഷയം.
എന്നാൽ നമ്മുടെ ഈ കൊച്ചു കേരളത്തിൽ കാസറഗോഡ് കുണ്ടൻകുഴി സ്വദേശിയായ കുഞ്ഞമ്പു ചേട്ടനെ നമ്മൾ ഒരുപക്ഷേ മാഞ്ചിയ്ക്കൊപ്പമോ അതിനും മുകളിലോ ചേർത്തു വയ്‌ക്കേണ്ട വ്യക്തിത്വമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

എവിടെയാണ് ഒരു മനുഷ്യ ജീവിതം അർത്ഥപൂര്ണമാവുന്നത്..? ആഗ്രഹങ്ങളെല്ലാം ഫലപ്രാപ്തിയിലെത്തുമ്പോഴാണോ?
ഒരിക്കലുമല്ല എന്നാണ് എന്റെ ഉത്തരം.
നമ്മൾ നമുക്കല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ലക്ഷ്യം കാണുകയും ആ ലക്ഷ്യത്തിൽ നമുക്ക് ചുറ്റുമുള്ളവരുടെ സന്തോഷം നമ്മുടെ സന്തോഷമാക്കി മാറ്റുമ്പോഴാണ് ജീവിതം അർത്ഥപൂർണമാവുന്നത്.അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ 55 വർഷക്കാലമായി ദാഹനീരിനായി വാവിട്ടു കരയുന്ന ജനതക്ക് ആശ്വാസമായി ധീരനാം കുഞ്ഞമ്പു ചേട്ടൻ തന്റെ ജീവിതത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി പ്രശംസനീയമാണ്.

പലരും പലപ്പോഴായി എന്നോട് എന്തിനാണ് ഇങ്ങനെ റിസ്ക് എടുത്തു വീഡിയോ ചെയ്യുന്നത് ,അത് അപകടമല്ലേ എന്നൊക്കെ ചോദിക്കുമ്പോൾ ഒരു ചിരിയോടെയാണ് ഞാൻ അതിന് മറുപടി നല്കാറുള്ളത്.ഇന്ന് ഞാൻ ഈ റിസ്ക് എടുത്തില്ലെങ്കിൽ നാളെ ഇത് ബ്രിട്ടീഷ്ക്കാരുടെ നിർമിതിയാണെന്നായിരിക്കും വരും തലമുറ പഠിക്കുക.
നമ്മൾ നമുക്കു ചുറ്റുമുള്ള നിഷ്‌കളങ്കരായ് നിലകൊള്ളുന്ന അന്നന്നത്തെ അന്നത്തിനായി പൊരുതുന്നവരെയാണ് കൂടുതലും വീഡിയോയിൽ ഉൾപ്പെടുത്താറുള്ളത്, പക്ഷെ അതിനേക്കാളുപരി കുഞ്ഞമ്പു ചേട്ടന്റെ 55 വർഷമായുള്ള ഈ വെള്ളം തേടിയുള്ള യാത്ര എന്നെ അങ്ങേയറ്റം അതിശയപ്പെടുത്തുന്നതും സന്തോഷം നല്കുന്നതുമാണ്.

ഡോ.എ. പി.ജെ.അബ്ദുൾ കലാം സർ ഉൾപ്പടെ കുഞ്ഞമ്പു ചേട്ടന്റെ ഈ പ്രവൃത്തികളിൽ അദ്ദേഹത്തെ പ്രകീർത്തിചിട്ടുണ്ട്. പക്ഷെ എന്നിട്ടും ലോകം ഈ മനുഷ്യനെ പൂർണ്ണമായും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വിഷമം.
55 വർഷങ്ങളായി വെള്ളം കണ്ടെത്തുന്ന ഈ മനുഷ്യൻ ചെയ്യുന്നത് ഒരു ചെറിയ കാര്യമാണെന്ന് ഈ നിമിഷം വരെ എനിക്ക് തോന്നിയിട്ടില്ല. ബഹുമാനപ്പെട്ട സർക്കാർ നേതൃത്വങ്ങൾ ഈ വിശിഷ്ട്ട വ്യക്തിയെ ഒരിക്കൽ തിരിച്ചറിയുമെന്ന് പ്രത്യാശിക്കാം.

എത്ര റിസ്ക് എടുത്തിട്ടാണെങ്കിലും എന്ന ഉറച്ച നിലപാടുകളാണ് ഈ വീഡിയോകൾക്ക് പിന്നിലുള്ള പ്രചോദനം. ഗുഹയിലേക്ക് ഓരോ വരി വെട്ടി കേറുമ്പോഴും അദ്ദേഹം നൽകിയ ആ ചങ്കുറപ്പുണ്ടല്ലോ ,അത് മാത്രം മതി ജീവിത വഴിയിൽ വിജയം നേടാൻ. ധൈര്യമായി വാ മോനെ ,ഞാനില്ലേ കൂടെ എന്ന വാക്ക് ഇപ്പോഴും എന്റെയുള്ളിൽ അലയടിക്കുന്നുണ്ട്.
കുഞ്ഞമ്പു ചേട്ടന്റെ നമ്പൻ : +91 99619 28177

#Suranga #cave #kasargod #surangaCaves

Follow Us on -

My First Channel :    / harishhangoutvlogs  
MY Vlog Channel :    / harishthali  
INSTAGRAM :   / harishhangout  
FACEBOOK :   / harishhangoutvlogs  

ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Комментарии

Информация по комментариям в разработке