സാമ്പാർ :ഇഷ്ട്ടം ഉള്ള പച്ചക്കറി മുറിച്ചിടുകപിന്നെ തക്കാളി, ചെറിയ ഉള്ളി, പച്ചമുളക്,ഉപ്പ്, മഞ്ഞൾ പൊടി ഇട്ട് വേവിക്കുക, പരിപ്പ് വേറെ വേവിക്കുക എല്ലാം ഒന്നിച്ചു യോജിപ്പിക്കുക, പിന്നെ തേങ്ങ വറുകുക brown നിറം ആകുബോൾ അതിൽ മുളക് പൊടി, മല്ലിപൊടി, വെളുത്തുള്ളി, കറിവേപ്പില,ചെറിയ ജീരകം,ഇട്ട് നന്നായി വറുക്കുക, പിന്നെ അരക്കുക അരപ്പ് പച്ചക്കറി കൂട്ടിൽ ഒഴിച്ചു തിളപ്പിക്കുക ഉപ്പ് പാകം നോക്കുക നല്ല തിള വന്നാൽ തീ ഓഫ് ചെയ്യുക പിന്നെ താളിക്കാൻ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കുക പിന്നെ അതിൽ കടുക് പൊട്ടിക്കുക കുറച്ചു ഉലുവ, വറ്റൽ മുളക്, ചെറിയ ഉള്ളി, കറിവേപ്പില, അല്പം കായപൊടി ഇവ എല്ലാം വഴറ്റിയ ശേഷം സാമ്പാറിൽ ഒഴിക്കുക.
ബിറ്റ്റൂട്ട് പച്ചടി :ബീറ്റ്റൂട്ട് ചിരണ്ടുക അല്പം വെള്ളം, ഉപ്പ്, മഞ്ഞൾ പൊടി ഇവ ചേർത്ത് വേവിക്കുക, തേങ്ങ യിൽ, ചെറിയ ജീരകം, പച്ചമുളക്, ഒരു കഷ്ണം ഇഞ്ചി ഇവ ചേർത്ത് അരക്കുക അരപ്പ് വെന്താൽ ബിറ്റ്റൂട്ടിൽ ചേർത്ത് ഇളക്കി തിളച്ചാൽ. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറ്റൽ മുളക് കറിവേപ്പില ഇവ വഴറ്റി അതിൽ ഒഴി ക്കുക
ചെറുപയർ പായസം :ചെറുപയർ വറുത്തു തൊലി കളയുക അത് കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് വേവിക്കുക പിന്നെ വെല്ലം (ശർക്കര ), അലിയിച്ചു ഒഴിക്കുക പാൽ ചേർത്ത് തിളപ്പിക്കുക നല്ല പോലെ തിളച്ചാൽ ഏലക്കപൊടി ഇടുക തീ ഓഫ് ചെയ്യുക. പിന്നെ ഒരു പാനിൽ മിൽമ നെയ്യ് ഒഴിച്ച് അതിൽ തേങ്ങ കൊത്ത്, അണ്ടി പരിപ്പ്, മുന്തിരി, ഇവ വറുത്ത് പായസത്തിൽ ഒഴിക്കുക
അവിയൽ :പച്ചക്കറി നീളത്തിൽ കട്ട് ചെയ്യുക, ഉപ്പ്, മഞ്ഞൾ പൊടി ഇട്ട് വേവിക്കുക ചിരകിയ തേങ്ങയിൽ. ചെറിയ ജീരകം, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില അല്പം വെള്ളം ഒഴിച്ചു അരക്കുക അരപ്പ് വെന്തുവന്നൽ പച്ചക്കറിയിൽ ചേർക്കുക നന്നായി യോജിപ്പിക്കുക തിള വന്നാൽ അല്പം തൈര് ഒഴിച്ച് ഇളക്കുക തീ ഓഫ് ചെയ്യുക മുകളിൽ അല്പം വെളിച്ചെണ്ണ ഒഴിക്കുക എല്ലാം നന്നായി യോജിപ്പിക്കുക
ഇഞ്ചി കറി :ഇഞ്ചി ചെറുതായ് മുറിച്ചു എണ്ണയിൽ വറുത്തു കോരുക പിന്നെ ആയെണ്ണയിൽ കടുക്, കറിവേപ്പില, വറ്റൽ മുളക്, ഇടുക പിന്നെ മുളക് പൊടി, മഞ്ഞൾ പൊടി,ഇട്ട് വഴറ്റി പിന്നെ ചെറിയ ഉള്ളി, പച്ചമുളക്, ഇടുക എല്ലാം നന്നായി വഴന്നു വന്നാൽ പുളി വെള്ളം ഒഴിച്ച് തിളച്ചു വന്നാൽ അതിൽ കുറച്ചു ശർക്കര ചേർത്ത് ഇളകുക പിന്നെ അതിൽ വറുത്തു കോരി വച്ച ഇഞ്ചി ഇടുക പാകത്തിന് ഉപ്പ് നോക്കി തീ ഓഫ് ചെയ്യുക
വെണ്ടയ്ക്ക അച്ചാർ :വെണ്ടയ്ക്ക വട്ടത്തിൽ മുറിക്കുക പിന്നെ തക്കാളി, ചെറിയ ഉള്ളി, വെളുത്തുള്ളി, മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, ഇവ ഒരു പത്രത്തിൽ ഇട്ട് പുളി വെള്ളം ഒഴിച്ചു ഞെരടുക പിന്നെ മുറിച്ചു വെച്ച വെണ്ടയ്ക്ക ഇടുക ഇത് അടുപ്പിൽ വെച്ച് വേവിക്കുക വെന്തു വന്നാൽ മുകളിൽ പച്ച വെളിച്ചെണ്ണ ഒഴിച്ച് തീ ഓഫ് ചെയ്യുക
Banana Pachadi👇
• ഈ ഓണത്തിന് ബനാന കൊണ്ട് ഇതു പോലെ ഒരു പച്ചടി...
Информация по комментариям в разработке