കുറഞ്ഞ മുതൽമുടക്കിൽ ആർക്കും സംരംഭകരാകാം; പുതിയ ബിസിനസ് ആശയവുമായി ഒരു സംരംഭകൻ | SPARK STORIES

Описание к видео കുറഞ്ഞ മുതൽമുടക്കിൽ ആർക്കും സംരംഭകരാകാം; പുതിയ ബിസിനസ് ആശയവുമായി ഒരു സംരംഭകൻ | SPARK STORIES

ഓട്ടോമൊബൈൽ പഠനത്തിന് ശേഷം ജോലിക്കായി പൂനെയിലേക്ക് വണ്ടികയറിയ വ്യക്തിയാണ് വിനോദ്. അവിടെനിന്നും നാട്ടിൽ തിരിച്ചെത്തി സംരംഭകനായി. കറി പൗഡറുകളും മറ്റുമായിരുന്നു പ്രോഡക്റ്റ്. അതിനുശേഷം വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ജോലിയിൽ പ്രവേശിച്ചു. സംരംഭക മോഹം വീണ്ടും ഉദിച്ചതോടെ ഫോഴ്സ് മോട്ടോഴ്സ്സിന്റെ ഡീലറായി. അതോടൊപ്പം ഭഗവദ് ഗീത ഓഡിയോ രൂപത്തിൽ പെൻഡ്രൈവിലാക്കി വിപണിയിലെത്തിച്ചു. ഇടക്ക് ഫുഡ് ഇന്ഡസ്ട്രിയിലേക്ക് ഇറങ്ങിയെങ്കിലും കോവിഡ് സമയത്ത് പൂട്ടേണ്ടിവന്നു. പിന്നീട് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ഹോട്ടലുകൾക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു. ആദ്യം പ്രോഡക്റ്റ് എടുത്ത് ചെയ്‌തെങ്കിലും ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ച ചെയ്യാൻ ഒരുക്കമല്ലാത്തതിനാൽ സ്വന്തമായി പ്രൊഡക്ഷൻ ആരംഭിച്ചു. Sreegaandhi Foods & Beverages Private Limited എന്ന് പേരും നൽകി. പിന്നീട് റീറ്റെയ്ൽ ബിസിനസും തുടങ്ങി. നിലവിൽ കൂടുതൽ ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ ചെയ്യാവുന്ന ഹോം സ്റ്റോർ എന്ന ആശയവും വിനോദ് മുന്നോട്ടുവെക്കുന്നു. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. Sreegaandhi Foods & Beverages Private Limited എന്ന ബിസിനസ് മോഡലിന്റെയും വിനോദിന്റെയും സ്പാർക്കുള്ള കഥ..
Spark- Coffee with Shamim Rafeek
#sparkstories #entesamrambham #shamimrafeek

Vinod G
M.D, Sreegaandhi Foods & Beverages Private limited
Mobile: 8606000020
Email: [email protected]
Website: www.sreegaandhifoods.com

Комментарии

Информация по комментариям в разработке