ഒരിക്കൽ ആനയെ കല്ലെറിഞ്ഞ പയ്യന് പിന്നീട് സംഭവിച്ചത്...?

Описание к видео ഒരിക്കൽ ആനയെ കല്ലെറിഞ്ഞ പയ്യന് പിന്നീട് സംഭവിച്ചത്...?

ആനപാപ്പാൻ എന്ന് കേട്ടാൽ ഇന്നും സമൂഹത്തിൽ നല്ലൊരു ശതമാനത്തിൻ്റെയും ധാരണ
ആനയെ ഉപദ്രവിക്കാനും കഷ്ടപ്പെടുത്തുവാനും മാത്രമായി വ്രതമെടുത്ത കുറച്ചു ജന്മങ്ങൾ എന്നാണ്.
( ഏതു രംഗത്തും എന്ന പോലെ ആനപ്പണിയിലും കുറച്ചു പേർ അവരുടെ വിഭാഗത്തെ പറയിപ്പിക്കുവാനായി ഉണ്ട് എന്നതും നിഷേധിക്കാൻ ആവില്ല ) . പക്ഷെ അപകടസാധ്യത നിഴൽ പോലെ ഒപ്പമുള്ള ഈ മേഖലയിലേക്ക് എത്തിച്ചേരുന്നവരിൽ മഹാഭൂരിപക്ഷവും ഒരിക്കൽ തങ്ങളുടെ മനസ്സുകളിൽ മറ്റാരേക്കാളും ആനപ്രേമവും ആനക്കമ്പവും കൊണ്ടു നടന്നിരുന്നവരാണ് കഥയുടെ മറുപുറം.
ഒരു കുട്ടിയുടെ മനസ്സിൽ ആനപ്രേമം ഒരു ലഹരിയായി പൂത്തു വിടരുന്നതും , ആനക്കാരനാവണം എന്ന ആഗ്രഹം അവൻ്റെ ജീവിതാഭിലാഷം ആവുന്നതും ... അത് വിശദീകരണങ്ങൾക്ക് അപ്പുറമുള്ള വിസ്മയമാണ്.
ആനപ്പറമ്പിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു ചിന്നപാപ്പാൻ്റെ ചിന്തകളും ജീവിതപരീക്ഷണങ്ങളും ....
അത് നമ്മളെയെല്ലാം ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും പോന്നതാണ്. അവൻ്റെ കണ്ണിൽ തുളുമ്പുന്ന കണ്ണീരിൻ്റെ ഉപ്പുരസം അറിയാതെ നമ്മുടെ മനസ്സുകളിലേക്കും പടർന്നേക്കാം....
#sree4elephants #mambiashan #aanapremi #elephant #aanakeralam

Комментарии

Информация по комментариям в разработке