ഒന്നുമില്ലായ്മയിൽ നിന്നും പൂജ്യത്തിലേക്കും പിന്നീട് കോടികളിലേക്കും വളർന്ന ഒരു ആശാരിയുടെ മകന്റെ കഥ

Описание к видео ഒന്നുമില്ലായ്മയിൽ നിന്നും പൂജ്യത്തിലേക്കും പിന്നീട് കോടികളിലേക്കും വളർന്ന ഒരു ആശാരിയുടെ മകന്റെ കഥ

ഒരു ആശാരിയുടെ മകനായിട്ടായിരുന്നു അനൂപിന്റെ ജനനം. പ്രാരാബ്ധങ്ങൾക്കിടയിൽ നിന്ന് ആർക്കിടെക്ച്ചർ ആകുവാൻ അയാൾ ടി കെ എം കോളേജിൽ എത്തിച്ചേർന്നു. പക്ഷെ പഠനത്തിനിടയിൽ അയാളൊരു സംരംഭകനായി. എന്നാൽ ആദ്യ സംരംഭം വലിയ പരാജയമായിരുന്നു. ഒന്നുമില്ലാത്തവന് ആ സംരംഭക ജീവിതം സമ്മാനിച്ചത് ലക്ഷങ്ങളുടെ കടബാധ്യത മാത്രമായിരുന്നു. വീട്ടിൽ നിന്ന് മാറിനിൽകേണ്ട സാഹചര്യം, ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥ... പക്ഷെ വിധിയെ പഴിച്ചു തോറ്റുകൊടുക്കുവാൻ അനൂപ് ഒരുക്കമായിരുന്നില്ല. പ്രശ്നങ്ങൾക്കിടയിലും അനൂപ് പഠനം പൂർത്തിയാക്കി. വീണ്ടും കൺസ്ട്രക്ഷൻ മേഖലയിൽ സംരംഭകനായി തിരിച്ചു വന്നു. രണ്ടാം അങ്കത്തിലാകട്ടെ ഇതുവരെ അനൂപിന് പോയ വഴികൾ ഒന്നും തെറ്റിയിട്ടില്ല. ഇന്ന് 70 ഓളം പ്രോജക്ടുകളാണ് സമഷ്ടിയെന്ന അനൂപിന്റെ ബ്രാൻഡിന്റെ കീഴിൽ ഒരേ സമയം നടക്കുന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് ലക്ഷങ്ങളുടെ കട ബാധ്യതയുടെയും അവിടെ നിന്ന് പിടിച്ചു കയറി കടങ്ങൾ തീർത്ത് ഇന്ന് കോടികളുടെ വിറ്റുവരവുമായി യാത്ര നടത്തുന്ന അനൂപിന്റെ സ്പാർക്കുള്ള കഥ കേൾക്കാം....

Anoop sukumaran
Principal Architect and founder
Samashtti architects

Contact- 8138012600, 9526185911
04985202600
E-mail- [email protected]
www.samashtti.in

Комментарии

Информация по комментариям в разработке