കൂലിപ്പണി വരുമാനം തികയില്ല; രാജ്യാന്തര ബോഡി ബില്‍ഡിങില്‍ മത്സരിക്കാന്‍ ചുമട്ടുതൊഴിലാളി | Fitness

Описание к видео കൂലിപ്പണി വരുമാനം തികയില്ല; രാജ്യാന്തര ബോഡി ബില്‍ഡിങില്‍ മത്സരിക്കാന്‍ ചുമട്ടുതൊഴിലാളി | Fitness

ബോഡി ബില്‍ഡിങാണ് ആലപ്പുഴ ചുങ്കം സ്വദേശിയായ അമലിന്റെ പാഷന്‍. 15 വയസുമുതല്‍ തുടങ്ങിയ ആഗ്രഹവും കഠിന പ്രയത്നവും മിസ്റ്റര്‍ കേരളയടക്കം നിരവധി നേട്ടങ്ങളാണ് അമലിന് സമ്മാനിച്ചത്. ചുമട്ടുതൊഴിലാളിയും ഫിറ്റ്നസ് ട്രൈനറുമായ അമലിന് ഇപ്പോള്‍ മൂന്ന് രാജ്യാന്തര ബോഡി ബില്‍ഡിങ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. സാധാരണ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഉയരം കൂടി അടിസ്ഥാനപ്പെടുത്തിയുള്ള അത്‌ലറ്റിക്ക് ഫിസിക്ക് വിഭാഗത്തിലാണ് അമല്‍ മത്സരിക്കുന്നത്.

167 സെന്റിമീറ്റര്‍ ഉയരവും, 70 കിലോയില്‍ താഴെ ഭാരവുമുള്ളവരുടെ വിഭാഗത്തിലാണ് അമല്‍ മത്സരിക്കുക. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ചുമട്ടുതൊഴിലാളിയായ അമലിന് പക്ഷേ ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ചുമട്ടുതൊഴിലില്‍ നിന്നുമാത്രം ലഭിക്കുന്ന വരുമാനം മതിയാകില്ല.


Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке