മലയാളത്തിന്റെ സ്വന്തം എട്ടങ്ങാടി | Ettangadi Recipe in Malayalam

Описание к видео മലയാളത്തിന്റെ സ്വന്തം എട്ടങ്ങാടി | Ettangadi Recipe in Malayalam

Ruchi, a visual travelouge by Yadu Pazhayidom.

Let's Chat at :
  / yadu_pazhayidom  

  / yadustories  

  / yadu.pazhayidom  

തുടക്കത്തിലുള്ള "നന്മയേറുന്നൊരു.... " പാടിയത് ശ്രീമതി. മീര രാംമോഹൻ
ഓപ്പോളുടെ ചാനൽ ലിങ്ക് :
   / @nedumballyrammohanmeeraram5352  
(ഈ പാട്ടിന്റെ മുഴുവൻ ഭാഗം അടുത്ത വിഡിയോയിൽ)

എട്ടങ്ങാടിയുടെ ഐതിഹ്യം

പാർവതി പരമേശ്വരന്മാരുടെ വിവാഹവുമായി ബന്ധപ്പെട്ടതാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര പരമശിവന്റെ ജന്മദിനമാണെന്നും വിവാഹ ദിനമാണെന്നും രണ്ട് പക്ഷമുണ്ട്. വിവാഹ തലേന്ന് അയനിയൂണിന് വധൂവരന്മാർ ഒരിക്കൽ നോക്കുന്ന പതിവുണ്ട്. അതനുസരിച്ചാണ് മകയിരം നാളിൽ ഒരിക്കൽ ഉണ്ട് തിരുവാതിരയ്ക്ക് നോയമ്പ് നോറ്റ് വ്രതാനുചാരണം നടത്തുന്നത്. കൈലാസ നാഥനും പർവത നന്ദിനിയും തമ്മിലുള്ള വിവാഹ തലേന്ന് ദേവി പ്രാണേശ്വരന് എന്ത് നൈവേദ്യമാണ് നൽകേണ്ടത് എന്ന് ചിന്തിച്ച് കാട്ടിൽ കിട്ടാവുന്ന പഴവർഗ്ഗങ്ങളും കിഴങ്ങുകളും ശേഖരിച്ച് തീയിൽ ചുട്ടെടുത്ത് ഭഗവാന് നേദിക്കുന്നതാണ് എട്ടങ്ങാടിയുടെ സങ്കല്പം.

ചേരുവകൾ

ഏത്തക്ക : 100 ഗ്രാം
കാച്ചിൽ : 100 ഗ്രാം
ചെറുകിഴങ്ങ് : 100 ഗ്രാം
ഏത്തപ്പഴം : 100 ഗ്രാം
ചേമ്പ് : 100 ഗ്രാം
കൂർക്ക : 100 ഗ്രാം
ചേന : 100 ഗ്രാം
ശർക്കര : 500 ഗ്രാം
വൻപയർ : 20 ഗ്രാം
മുതിര : 20 ഗ്രാം
ചെറുപരിപ്പ് : 20 ഗ്രാം
കറുത്ത എള്ള് : 20 ഗ്രാം
കരിക്ക് : ഒരു മുറി
നെയ്യ് : 20 ഗ്രാം

തയ്യാറാക്കുന്ന വിധം

എല്ലാ കിഴങ്ങ് വർഗ്ഗങ്ങളും ചുട്ടെടുക്കണം എന്നാണ് വയ്പ്പ്. പക്ഷേ ഇവിടെ ഏത്തക്കയും കാച്ചിലും ചെറു കിഴങ്ങും മാത്രമേ ചുട്ടെടുക്കുന്നുള്ളു.
ഏത്തക്ക, കാച്ചിൽ, ചെറുകിഴങ്ങ് എന്നിവ തൊണ്ടോട് കൂടി ചെറുതായി അരിഞ്ഞു ഉമ്മിയിൽ ചുട്ടെടുക്കുക.
കൂർക്ക, ചേന, ചേമ്പ് എന്നിവ തൊണ്ടോട് കൂടി ആവിയിൽ വേവിച്ചു തോണ്ട് കളഞ്ഞു ചെറുതായി അരിഞ്ഞെടുത്തു മാറ്റി വയ്ക്കുക.
ഒരു ഉരുളിയിൽ ശർക്കര എടുത്ത് കുറച്ച് വെള്ളം ചേർത്ത് ഉരുക്കി എടുത്ത ശേഷം അതിലേക്ക് വേവിച്ചും ചുട്ടും വച്ചിരിക്കുന്ന വിഭവങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മറ്റൊരു പാനിൽ കുറച്ച് നെയ്യ് ഒഴിച്ച്
വൻപയർ, മുതിര, ചെറുപയർ പരിപ്പ്, എള്ള് എന്നിവ ഓരോന്നായി വറുത്തെടുത്ത് ശർക്കരയുടെ മിശ്രിതത്തിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
വേവ് പകമാവുമ്പോൾ കരിക്ക് ചെറുതായി അരിഞ്ഞു ചേർക്കുക. ഏത്തപ്പഴവും ചെറുതായി അരിഞ്ഞു ചേർക്കുക.
വിഭവ സമൃദ്ധമായ എട്ടങ്ങാടി തയ്യാർ..!!


Location : Kizhekkedathu Mana
Camera : Amrutha Yadu
Edits : Anand

Special Thanks
Smt. Meera Ram Mohan
Smt. Anju Nandakumar & Sri. Nandakumar

Комментарии

Информация по комментариям в разработке