മണിച്ചിത്രത്താഴിന്റെ കഥ പിറന്ന ആലുംമൂട്ടിൽ മേട | Alummoottil meda & Manichithrathazhu

Описание к видео മണിച്ചിത്രത്താഴിന്റെ കഥ പിറന്ന ആലുംമൂട്ടിൽ മേട | Alummoottil meda & Manichithrathazhu

"ചാന്നാർ കൊലചെയ്യപ്പെട്ട ആലുംമൂട്ടിൽ മേടയും , തറവാടിന്റെ ചരിത്രങ്ങളും തേടി".

ഈ തറവാട് മേടയിൽ വച്ചാണ് 1920 ൽ ആലുമ്മൂട്ടിൽ ചാന്നാർ കൊലചെയ്യപ്പെടുന്നത്.

പറഞ്ഞാലും, എഴുതിയാലും തീരുന്നതല്ല ഈ തറവാടിന്റെ പ്രൗഢിയും മഹത്വമാർന്ന ഭൂതകാലവും.

ഹരിപ്പാട് നിന്ന് മാവേലിക്കരയ്ക്ക് പോകുംവഴി മുട്ടത്താണ് ആലുംമൂട്ടിൽ തറവാട്.

വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചാൽ കേരള ചരിത്രത്തിൽ ഈ തറവാട് വ്യക്തമായ ഒരു സ്ഥാനം അടയാളപ്പെടുത്തിയിരുന്നതായി കാണാൻ കഴിയും. ട്രഷറിയിലേക്ക് വലിയൊരു വിഹിതം നൽകിയിരുന്നതായി രേഖകൾ പറയുന്നു. അന്നത്തെ രാജാവിന്റെ വളർച്ചയിൽ ആലുംമൂട്ടിൽ ചാന്നാർ വഹിച്ച പങ്കു ചെറുതല്ല.
കായംകുളം, പന്തളം എന്നീ രാജവംശങ്ങളുമായി നല്ലൊരു ബന്ധം തറവാടംഗങ്ങൾ പുലർത്തിയിരുന്നു.

തിരുവിതാംകൂറിൽ അന്ന് മൂന്നോ, നാലോപേർക്കു മാത്രമേ അക്കാലത്ത് കാർ ഉണ്ടായിരുന്നുള്ളൂ.
അതിൽ ഒരാളായിരുന്നു ഇവിടുത്തെ ചാന്നാർ.ഇതിൽ നിന്നു തന്നെ നമുക്ക് തറവാടിന്റെ ധനസ്ഥിതി നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

കൃഷി, വ്യാപാരം എന്നീ മേഘലയിലും തറവാട് മുൻപന്തിയിൽ നിന്നിരുന്നു.
നൂറു കണക്കിന് വരുന്ന ജോലിക്കാരും, ചരക്ക് വളളങ്ങളും, സംഭരണശാലകളും തറവാടിനു കീഴിൽ നിലകൊണ്ടിരുന്നു.

അന്ന് തറവാട്ടിൽ എത്തുന്ന ഏതൊരാൾക്കും, ഏതു സമയവും ഭക്ഷണം നൽകുന്ന ഒന്നായിരുന്നു ഇവിടുത്തെ അടുക്കള.

പന്തളത്തെ വല്ലഭശ്ശേരിൽ തറവാട്ടിൽ നിന്നും ഇവിടെ എത്തി താമസിച്ചതായാണ് പറയുന്നത്.

1927 ൽ കുടുംബ സ്വത്തുക്കൾ ജീവിച്ചിരുന്ന തറവാട് അംഗങ്ങൾക്കായി ഭാഗം ചെയ്തു.

ഇനിയും ഏറെ ഉണ്ട് പഠിക്കാനും, എഴുതാനും..

വരും പോസ്റ്റുകളിൽ ലഭ്യമായ വിവരങ്ങൾ പോസ്റ്റ് ചെയ്യാം.
#alummoottilmeda #manichithrathazhu

Комментарии

Информация по комментариям в разработке