kollam pooram history |

Описание к видео kollam pooram history |

ആശ്രാമം ശ്രീ കൃഷ്ണസ്വാമീ ക്ഷേത്രം.

കൊല്ലം നഗര ഹൃദയത്തിൽ; തിരക്കിൽ നിന്നൊഴിഞ്ഞ് ഗ്രാമഭംഗിയും, വനഭംഗിയും ഒത്തിണങ്ങുന്ന ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള ആശ്രാമം ശ്രീ കൃഷ്ണസ്വാമീ ക്ഷേത്രം.
കേരളത്തിൻ്റെ സാംസ്കാരിക, പൈതൃക വിളനിലങ്ങളിൽ ഒന്ന്.
ഉണ്ണുനീലി സന്ദേശം, മയൂരസന്ദേശം എന്നീ സന്ദേശ കാവ്യങ്ങളിൽ ഈ മഹാക്ഷേത്രത്തിൻ്റെ ചരിത്രത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
തൃക്കയ്യിൽ വെണ്ണയും ,ചെഞ്ചുണ്ടിൽ പുഞ്ചിരിയുമായി നിൽക്കുന്ന ഉണ്ണിക്കണ്ണനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വില്ല്വമംഗലം സ്വാമികൾ പ്രതിഷ്ഠിച്ച ആദ്യത്തെ ശ്രീ കൃഷ്ണ വിഗ്രഹം ആശ്രാമം ക്ഷേത്രത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.

ചരിത്രപ്രസിദ്ധമായ തൃശൂർ പൂരം പോലെ കേരളത്തിൻ്റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ
മറ്റൊരു മനോഹര ദൃശ്യ വിസ്മയമാണ് ആശ്രാമം
ശ്രീ കൃഷ്ണസ്വാമീ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് വിശാലമായ ആശ്രാമം മൈതാനത്ത് എല്ലാ വർഷവും ഏപ്രിൽ 15ന് അരങ്ങേറുന്ന കൊല്ലം പൂരം.
1992 ലാണ് കൊല്ലം പൂരം എന്ന ദൃശ്യവിസ്മയത്തിന് തിരി തെളിയുന്നത്. അതിന് നിയോഗിക്കപ്പെട്ടതോ ആശ്രാമം നാരായണ മന്ദിരത്തിൽ ശ്രീ.എൻ. രവീന്ദ്രൻ നായർ എന്ന ഉത്സാഹിയായ മനുഷ്യനും.
1990 ൽ ശ്രീ.എൻ രവീന്ദ്രൻ നായർ
ക്ഷേത്രത്തിൻ്റെ അഡ്വൈസറിംഗ് കമ്മിറ്റി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആശ്രാമം കൃഷ്ണസ്വാമീ ക്ഷേത്രം ഉത്സവപ്രേമികളുടെ മനസ്സിലേക്ക് കടന്നു കയറാൻ തുടങ്ങുന്നത്.
1990-91 ലെ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ആന ഉടമകളുമായുള്ള സൗഹൃദം ഉപയോഗിച്ച്
കൂപ്പുടമ കൂടിയായിരുന്ന രവീന്ദ്രൻ നായർ
50 ഓളം ആനകളെ അണിനിരത്തി ഗജമേളയ്ക്ക് തുടക്കമിട്ടു.
അതാണ് പൂരം എന്ന ആശയത്തിന് തിരി തെളിയാൻ കാരണമായതും

തൊട്ടടുത്ത വർഷം 1992-ൽ ശ്രീ.രവീന്ദ്രൻ നായരുടെ അടുത്ത സുഹൃത്തും തൃശൂർ ശങ്കരൻ കളങ്ങര ക്ഷേത്ര പ്രസിഡൻ്റും ആയിരുന്ന ശ്രീ.ഗോവിന്ദൻ കുട്ടി മേനോൻ്റെ സഹായത്തോടെ തൃശൂർ പൂരം മാതൃകയിൽ കൊല്ലത്തും ഒരു പൂരം നടത്താൻ തീരുമാനിക്കുന്നു. അന്നത്തെ പല പ്രമുഖ വ്യക്തികളുടേയും ,വ്യവസായ പ്രമുഖരുടേയും സഹായ സഹകരണത്തോടെ 50 ൽ പരം ആനകളും
തൃശൂരിൽ നിന്നും എത്തിയ 15 ഓളം നടത്തിപ്പുകാരും ആനപ്പുറത്തിരിയ്ക്കാൻ 90 ഓളം ആൾക്കാരും 100 ൽ പരം മേളക്കാരും , കുടക്കാരുമായി
1992 ൽ ആശ്രാമം ശ്രീകൃഷ്ണസ്വാമീക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീ.എൻ രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ
കൊല്ലം പൂരം എന്ന സ്വപ്നത്തിന് തിരിതെളിഞ്ഞു.:

2017 ഏപ്രിൽ 15 ന് ആശ്രാമം മൈതാനത്ത് തിങ്ങി നിറഞ്ഞ പൂരപ്രേമികളേയും പൂരത്തിനായി അണിനിരന്ന ഗജവീരൻമാരേയും സാക്ഷിയാക്കി വിശിഷ്ഠ വ്യക്തികയുടെ സാന്നിദ്ധ്യത്തിൽ കൊല്ലം പൂരം 25 ാം വാർഷികത്തിന് തിരി തെളിഞ്ഞപ്പോൾ കൊല്ലംപൂരം എന്ന ആശയത്തിന് ജീവൻ നൽകി യാഥാർത്ഥ്യമാക്കിയ ശ്രീ. എൻ രവീന്ദ്രൻ നായരെ പൊന്നാട അണിയിച്ച് ആദരിച്ചത് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും .ദേവസ്വം പ്രസിഡൻ്റ് ശ്രീ. പ്രയാർ ഗോപാലക്യഷ്ണനും ചേർന്നായിരുന്നു.

കൊല്ലത്തിന് ആശയും ആവേശവുമായി മാറിയ കൊല്ലം പൂരം ഇന്ന് കേരളത്തിൻ്റെ വിനോദ സഞ്ചാര ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്നു.
കർമ്മം കൊണ്ട് പൂരം യാഥാർത്ഥ്യമാക്കിയ ആശ്രാമം നാരായണ മന്ദിരത്തിൽ ശ്രീ. രവീന്ദ്രൻ നായരെന്ന പൂര നായകൻ 2019 ജൂൺ 6ന് ശ്രീകൃഷ്ണ പാദങ്ങളിൽ ലയിച്ചു.

Комментарии

Информация по комментариям в разработке