ജൈവ പപ്പായ കൃഷിയുമായി തോട്ടോളി അയൂബ്

Описание к видео ജൈവ പപ്പായ കൃഷിയുമായി തോട്ടോളി അയൂബ്

കല്‍പറ്റ: ജൈവരീതിയില്‍ റെഡ് ലേഡി പപ്പായ കൃഷി ചെയ്ത് മികച്ച വിളവു നേടുകയാണ് വയനാട്ടിലെ തോട്ടോളി അയൂബ് എന്ന കര്‍ഷകന്‍. എടവകയിലെ ഓര്‍ഗാനിക് ഫാമില്‍ ഒരേക്കറോളം സ്ഥലത്താണ് പപ്പായ കൃഷി ചെയ്തിരിക്കുന്നത്. ജൈവ പപ്പായക്ക് വിപണിയില്‍ നല്ല ഡിമാന്റുണ്ട്. സ്വാദിലും നിറത്തിലും മുന്നിലാണ് റെഡ് ലേഡി പപ്പായ. സാധാരണ പപ്പായയെ അപേക്ഷിച്ച് പഴുത്തു കഴിഞ്ഞാലും ഏഴു ദിവസത്തോളം കേടു കൂടാതെ ഇരിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ചുരുങ്ങിയ സ്ഥലത്തു നിന്ന് സ്ഥായിയായ വരുമാനമുണ്ടാക്കാവുന്ന കൃഷിയാണിതെന്ന് അയൂബ് സാക്ഷ്യപ്പെടുത്തുന്നു.

Комментарии

Информация по комментариям в разработке