കേരളം സാധ്യതകളുടെ കലവറ! ഒന്നിച്ചൊന്ന് ശ്രമിച്ചാലോ? Anoop P Ambika, CEO-Kerala Startup Mission

Описание к видео കേരളം സാധ്യതകളുടെ കലവറ! ഒന്നിച്ചൊന്ന് ശ്രമിച്ചാലോ? Anoop P Ambika, CEO-Kerala Startup Mission

ഈ സംസ്ഥാനത്ത് ഏതൊരാൾക്കും അവരുടെ ആശയം ഉൽപ്പന്നമാക്കാൻ സമീപിക്കാവുന്ന സ്ഥലമാണ് KSUM എന്ന് സിഇഒ അനൂപ് അംബിക. ഏതൊരു കുട്ടിക്കും, ഗവേഷകനും, വനിതയ്ക്കും സംരംഭം തുടങ്ങാനുള്ള ആശയവുമായി സമീപിക്കാം. ആ സംരംഭം കൃഷി, കുടിവെള്ളം, ആരോഗ്യസംരക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ അങ്ങനെ ഏതുമായും ബന്ധപ്പെട്ടതാകാം. ഇങ്ങനെ ഒരുപാട് മേഖലകളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ആശയങ്ങളെ ക്രോഡീകരിച്ച്, അവയിലെ നല്ല ആശയങ്ങളെ തെരഞ്ഞെടുത്ത്, പിന്തുണ നൽകി, ലോകോത്തര ഉൽപ്പന്നങ്ങളാക്കി മാറ്റുകയെന്നതിനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രഥമ ലക്ഷ്യമായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളോട് പറയാനുള്ളത്, വിവരസാങ്കേതിക വിദ്യയിൽ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പ്രസ്ഥാനമാണ് സ്റ്റാർട്ടപ്പ് മിഷൻ എന്ന് കരുതരുത് എന്നാണ്. മികച്ച ആശയമുള്ളവർക്ക് സ്റ്റാർട്ടപ്പ് മിഷനെ സമീപിക്കാം, അത് പ്രാവർത്തികമാക്കാൻ സ്റ്റാർട്ടപ്പ് മിഷൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

Subscribe Channeliam YouTube Channels here:
Malayalam ►    / channelim  
English ►    / channeliamenglish  
Tamil ►    / channeliamtamil  
Hindi ►    / channeliamhindi  

Stay connected with us on:
►   / channeliampage  
►   / channeliam  
►   / channeliamdotcom  
►   / channeliam  

#ksum #keralastartupmission #startupmission #enterprenuer #startupindia #startups #startupstory #channeliam

Комментарии

Информация по комментариям в разработке