അരമുറുക്കി ഇറാൻ പട, ഇസ്രയേൽ നിലംപരിശ്, അയൺ ഡോം ചിന്നിച്ചിതറി | Israel | Iran | Lebanon | Iron dome

Описание к видео അരമുറുക്കി ഇറാൻ പട, ഇസ്രയേൽ നിലംപരിശ്, അയൺ ഡോം ചിന്നിച്ചിതറി | Israel | Iran | Lebanon | Iron dome

ഇറാന്റെയും അവരുടെ സഖ്യകക്ഷികളുടേയും ഭീഷണി ഇസ്രായേലിന് മുകളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പെന്റഗൺ. ഹിസ്ബുള്ള കമാൻഡറെ വധിച്ചതിന് പകരമായി ഭീകരസംഘടന ഇസ്രായേലിലേക്ക് നൂറുകണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. എന്നാലിത് ആക്രമണം അവസാനിച്ചുവെന്നതിന്റെ സൂചനയല്ലെന്നും, ഏത് സമയം അവർക്ക് മേൽ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്നും പെന്റഗൺ വക്താവ് എയർഫോഴ്സ് മേജർ ജനറൽ പാട്രിക് റൈഡർ വ്യക്തമാക്കി. ഇറാന്റെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ ആക്രമണം തുടരുമെന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇപ്പോഴും ഇസ്രായേലിന് നേരെ ഏത് സമയവും ഒരു ആക്രമണം പ്രതീക്ഷിക്കാം. അത്തരം സാഹചര്യങ്ങൾ ഒഴിവായിട്ടില്ലെന്നും പാട്രിക് റൈഡർ പറയുന്നു.ഇസ്രായേലിനെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വലിയ ഭീഷണി ഉയർത്തുന്നതല്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ ഭാഗത്ത് നിന്ന് ഉയരുന്ന ആണവായുധ ഭീഷണികളെ പ്രതിരോധിക്കാൻ അമേരിക്കയും ഇസ്രായേലും യോജിച്ച് നിൽക്കണമെന്നും യോവ് ഗാലന്റ് പറയുന്നു.

#israel #lebanon #hezbollah

Комментарии

Информация по комментариям в разработке