വൃക്കകളുടെ ആരോഗ്യം ഉറപ്പാക്കുന്ന ഭക്ഷണക്രമം | Renal Diet

Описание к видео വൃക്കകളുടെ ആരോഗ്യം ഉറപ്പാക്കുന്ന ഭക്ഷണക്രമം | Renal Diet

നാടൊട്ടുക്കും സ്ഥാപിതമാവുന്ന വൃക്കരോഗചികിത്സാ കേന്ദ്രങ്ങളും ഡയാലിസിസ് കേന്ദ്രങ്ങളും വൃക്കരോഗികളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ അതിവേഗം വർദ്ധിച്ചു വരുന്നു എന്ന യാഥാർഥ്യത്തെയാണ് നമ്മുടെ മുന്നിൽ തുറന്നു കാണിക്കുന്നത്.

മാറുന്ന ജീവിതരീതികളും മാറുന്ന ഭക്ഷണക്രമവും ഏറ്റവുമധികം ഹാനികരമായി തീർന്നിരിക്കുന്നത് നമ്മുടെ വൃക്കകൾക്കാണ്. . വൃക്കകളുടെ ആരോഗ്യത്തെ സാവധാനം കാർന്നെടുക്കുന്ന പ്രധാന വില്ലൻ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്.എപ്പോൾ തോന്നിയാലും തോന്നുന്ന അളവിൽ എന്തും തിന്നും എന്തും കുടിക്കും എന്ന രീതിയിൽ ജീവിക്കുന്നവർ തങ്ങളുടെ വൃക്കകളോട് അങ്ങേയറ്റം വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്ന വ്യക്തികളാണ് എന്ന് നിസ്സംശയം പറയാം .

വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്ന ഭക്ഷണരീതികളെക്കുറിച്ചും ചെറുതും വലുതുമായ വൃക്കരോഗങ്ങൾ ഉള്ളവർ അവരുടെ ഭക്ഷണക്രമത്തിൽ കർശനമായും പാലിച്ചിരിക്കേണ്ട നിബന്ധനകളെക്കുറിച്ചും Baby Memorial Hospital, Kozhikode - ലെ സീനിയർ നെഫ്രോളജിസ്റ്റും നമ്മുടെ സംസ്ഥനത്തിലെ തന്നെ ഏറ്റവും ആദ്യത്തെ വൃക്കരോഗവിദഗ്ധനുമായ Dr. Thomas Mathew M. സംസാരിക്കുന്നു.

NB: വീഡിയോയെക്കുറിച്ചും വൃക്കരോഗങ്ങളെക്കുറിച്ചും നിങ്ങൾക്കുള്ള സംശയങ്ങൾ ചുവടെ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയാൽ ഡോക്ടർ തന്നെ മറുപടി നൽകുന്നതായിരിക്കും.

Balanced diet to ensure the health of Kidneys | Diet for persons with Kidney Diseases

Kidneys | Healthy Kidneys | Diet | Renal Diet | Kidney Diseases | Dialysis | Food Habits | Fast food | Kidney Transplant| Soft Drinks and Kidney Health | Kozhikode | Calicut | Kozhikode Food

Комментарии

Информация по комментариям в разработке