ശ്രീകൃഷ്ണ ജയന്തി 2022

Описание к видео ശ്രീകൃഷ്ണ ജയന്തി 2022

ഈ വര്‍ഷം കൃഷ്ണന്റെ 5250-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. ഐതിഹ്യങ്ങള്‍ അനുസരിച്ച് ഭദ്രപാദയിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്. ഈ ദിവസം ശ്രീകൃഷ്ണ ഭക്തർ വ്രതം അനുഷ്ഠിക്കുകയും കൃഷ്ണജയന്തി ആഘോഷിക്കുകയും ചെയ്യുന്നു.

ഭഗവാൻ മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരം ആണ് ശ്രീകൃഷ്ണൻ. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേര്‍ന്ന ദിനത്തിലാണ് ശ്രീക‍ൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് വിശ്വാസം.

അഷ്ടമി രോഹിണിയുടെ ശുഭദിനത്തില്‍, നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സമ്പത്ത് സമൃദ്ധിയും സമാധാനവും വിജയവും നേരുന്നു. ഓം ശ്രീകൃഷ്ണ ശരണം മമഃ നിങ്ങള്‍ക്കും വീട്ടിലെ എല്ലാവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ....ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ആശംസകള്‍ ശ്രീകൃഷ്ണ ജയന്തിയുടെ ശുഭദിനത്തില്‍ ഉണ്ണികൃഷ്ണന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സ്നേഹവും വെളിച്ചവും സന്തോഷവും സമ്പത്തും നല്ല ആരോഗ്യവും നേരുന്നു.

Комментарии

Информация по комментариям в разработке