Iniyum Kothiyode | LyricalVideo | KJ Yesudas | Rajeev Alunkal |M Jayachandran | Evergreen Film Songs

Описание к видео Iniyum Kothiyode | LyricalVideo | KJ Yesudas | Rajeev Alunkal |M Jayachandran | Evergreen Film Songs

ഇനിയും കൊതിയോടെ...
Singer : K.J. Yesudas
Lyrics : Rajeev Alunkal
Music :M. Jayachandran
Film : Bharya Onnu Makkal Moonnu
Movie Director : Rajasenan

ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം ഞാന്‍
ആ മര തണലിലുറങ്ങാന്‍
ഇനിയും കാതോര്‍ത്തു ദൂരെ നില്‍ക്കാം ഞാന്‍
അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍
വൃശ്ചിക കാറ്റു പോല്‍എന്നെ തലോടിയാല്‍
പിച്ചക പൂവായ് ഉണരാം ഞാന്‍
കൊച്ചരിപ്രാവായ് പറക്കാം
ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം ഞാന്‍
ആ മര തണലിലുറങ്ങാന്‍

അമ്മ നിലാവിന്‍റെ കണ്ണാടി നോക്കി ഞാന്‍
അച്ഛന്‍റെ ഹൃദയം കണ്ടുവെങ്കില്‍
ആ നന്മയാം കടലിന്‍റെ അക്കരെ തെളിയുന്ന
ഉണ്മയാം വെണ്മയെന്നില്‍ തുളുമ്പിയെങ്കില്‍
പുഞ്ചിരി പുലര്‍ വെയില്‍ ചിറകിന്‍റെ ചോട്ടില്‍ ഞാന്‍
സങ്കടം മറന്നൊന്നിരുന്നേനേ
അച്ഛന്‍റെ കുഞ്ഞായ് മയങ്ങിയേനെ
ഇനിയും..ഇനിയും ഇനിയും കാതോര്‍ത്തു
ദൂരെ നില്‍ക്കാം ഞാന്‍ അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍

മഞ്ഞല മറയിട്ട മനസിന്‍റെ മുറ്റത്ത്‌
മുത്തശ്ശി മേഘം പെയ്തുവെങ്കില്‍
എന്‍ അമ്പിളി പെണ്ണിനും താരക തരികള്‍ക്കും
ഇത്തിരി സ്നേഹമുണ്ണാന്‍ കഴിഞ്ഞുവെങ്കില്‍
ചന്ദനത്തിരി പോലെന്‍ നൊമ്പരമെരിയവേ
എങ്ങും സുഗന്ധം പരന്നേനേ
അച്ഛനെന്‍ സ്വന്തമായ് തീര്‍ന്നേനെ
ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം ഞാന്‍
ആ മര തണലിലുറങ്ങാന്‍
വൃശ്ചിക കാറ്റു പോല്‍ എന്നെ തലോടിയാല്‍
പിച്ചക പൂവായ് ഉണരാം ഞാന്‍
കൊച്ചരിപ്രാവായ് പറക്കാം
ഇനിയും കാതോര്‍ത്തു ദൂരെ നില്‍ക്കാം ഞാന്‍..
അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍

Content Owner : Manorama Music
Website : http://www.manoramamusic.com
YouTube :    / manoramamusic  
Facebook :   / manoramamusic  
Twitter :   / manorama_music  
Parent Website : http://www.manoramaonline.com

#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #kjyesudas #mjayachandran #malayalamromanticsongs #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Комментарии

Информация по комментариям в разработке