ഇതുവരെ നേരിട്ടതെല്ലാം തിരിച്ചടികൾ മാത്രം, എന്നിട്ടും വീഴാതെ പൊരുതുന്ന സംരംഭക | SPARK STORIES

Описание к видео ഇതുവരെ നേരിട്ടതെല്ലാം തിരിച്ചടികൾ മാത്രം, എന്നിട്ടും വീഴാതെ പൊരുതുന്ന സംരംഭക | SPARK STORIES

കിഴക്കമ്പലം എന്ന ഗ്രാമത്തിൽ ഒരു പലചരക്ക് കടക്കാരന്റെ മകളായിട്ടായിരുന്നു ദീപയുടെ ജനനം. പഠനം കഴിയുമ്പോൾ തന്നെ സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹത്തെ തുടർന്ന് ദീപ വീഗാലാൻഡിൽ ജോലിക്ക് കയറി. ജോലി ലഭിച്ച ഉടനെ തന്നെ ദീപയുടെ വിവാഹവും കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം ഒരു സംരംഭക ആകണമെന്ന ആഗ്രഹത്തെ തുടർന്നാണ് 9 വർഷം താൻ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും ദീപ ജോലി രാജി വെക്കുന്നത് . ജോലി സമയത്തെ തന്റെ സമ്പാദ്യം എല്ലാം സ്വരുക്കൂട്ടി ദീപ സുഹൃത്തിനൊപ്പം ഒരു ഇന്റീരിയർ സ്ഥാപനം തുടങ്ങി. സ്ഥാപനം നല്ല രീതിയിൽ പോകുമ്പോളായിരുന്നു ദീപയുടെ ജീവിതത്തിൽ ആദ്യ തിരിച്ചടി ഉണ്ടാകുന്നത്. ഇളയ കുട്ടിക്ക് 7 മാസം പ്രായമുള്ളപ്പോൾ ഒരു അപകടത്തിന്റെ രൂപത്തിൽ ദീപയ്ക്ക് ഭർത്താവിനെ നഷ്ടമായി. മാനസികമായി തകർന്ന് നിൽക്കുമ്പോളായിരുന്നു വീണ്ടും ജീവിതത്തിൽ അടുത്ത പ്രതിസന്ധി ഉണ്ടാകുന്നത്. തന്റെ ജീവനക്കാരെയെല്ലാം ചേർത്ത് ബിസിനസ്സിൽ കൂടെയുണ്ടായിരുന്ന പാർട്ണർ പുതിയ സ്ഥാപനം തുടങ്ങി. പക്ഷെ തോൽക്കാൻ ദീപ തയ്യാറല്ലായിരുന്നു. മക്കളുടെ ഭാവിയും നല്ലൊരു ജീവിതവും തന്റെ ബിസിനസിനെ ആശ്രയിച്ചു മാത്രമാണ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കു എന്ന് തിരിച്ചറിഞ്ഞ ദീപ ഇന്ന് പുതിയ ചുവടുകൾ വെക്കുകയാണ്. ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുന്ന ദീപയുടെ ജീവിതത്തിലെ സ്പാർക്കുള്ള കഥ കേൾക്കാം

Spark - Coffee with Shamim
#sparkstories #entesamrambham #shamimrafeek #delarchinteriors

Contact Details

Комментарии

Информация по комментариям в разработке