15 -ആം വയസിൽ ലോണെടുത്ത് ആദ്യ സംരംഭം; ഇന്ന് 350 പേർക്ക് തൊഴിൽ നൽകുന്ന സംരംഭക | SPARK STORIES

Описание к видео 15 -ആം വയസിൽ ലോണെടുത്ത് ആദ്യ സംരംഭം; ഇന്ന് 350 പേർക്ക് തൊഴിൽ നൽകുന്ന സംരംഭക | SPARK STORIES

പതിനഞ്ചാം വയസ്സിൽ തന്നെ, സംരംഭകയാത്ര ആരംഭിച്ചയാളാണ് ഉഷ സ്റ്റാൻലി. അധ്വാനത്തിന്റെ വിയർപ്പുകൊണ്ട് തുന്നിച്ചേർത്ത ഉഷയുടെ സ്ഥാപനമാണ്, മാതാ ഗാർമെന്റ്സ്. ലോണെടുത്ത് തുടങ്ങിയ സംരംഭം, ഇന്ന് വിജയകുതിപ്പ് തുടരുകയാണ്. ബിസിനസ് തുടങ്ങുമ്പോൾ, പൂർണ്ണ പിന്തുണയുമായി കൂടെ നിന്നത് ഫാദർ ആയിരുന്നു. പിന്നീട് കല്യാണശേഷം, ബിസിനസ് താൽക്കാലികമായി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, പൂർണ്ണമായും വിട്ടുകളയാൻ ഉഷ ഒരുക്കം ആയിരുന്നില്ല. വർഷങ്ങൾക്കുശേഷം വീണ്ടും തന്റെ ആഗ്രഹം പൊടിതട്ടിയെടുത്ത ഉഷയ്ക്ക്, പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അടിപ്പാവാടയിൽ നിന്ന് തുടങ്ങിയ സംരംഭം, ഇന്ന് ലേഡീസ് പാന്റുകളിലേക്കും ഷേപ്പ് വെയറുകളിലേക്കുമൊക്കെ പടർന്നു കൊണ്ടേയിരിക്കുന്നു. കേരളത്തിനു പുറമേ, തമിഴ്നാട്ടിലും ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. എക്സ്പോർട്ടിങ് മേഖലയിലേക്കും കാലെടുത്തുവെക്കുന്ന മാതാ ഗാർമെന്റ്സ്, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 50 കോടിയുടെ വിറ്റു വരവ് നേടണമെന്നാണ് ലക്ഷ്യം വെക്കുന്നത്.
Spark - Coffee with Shamim
.
.
.
Client details
Usha Stanley
Shown Stanley
Matha Garments

#mathagarments #sparkstories #samrambham

Комментарии

Информация по комментариям в разработке