Transformer Maintenance - class ട്രാന്‍സ്ഫോര്‍മര്‍ പരിശോധനയും പരിപാലനവും പാര്‍ട്ട്‌ 2

Описание к видео Transformer Maintenance - class ട്രാന്‍സ്ഫോര്‍മര്‍ പരിശോധനയും പരിപാലനവും പാര്‍ട്ട്‌ 2

ഓയിൽ ടോപ് അപ് ചെയ്യുന്ന രീതി ഇങ്ങനെ :-
1. കൺസർവേറ്റർ ടാങ്കിന് മുകളിലെ ഫില്ലിംഗ്‌ വാൽവ് ആദ്യം തുറന്നു വയ്ക്കണം
2. എന്നിട്ട് താഴെയുള്ള ഡ്രെയിൻ വാൽവ് തുറന്ന് അകത്തടിഞ്ഞു കൂടിയ അഴുക്ക് നിറഞ്ഞ ഓയിൽ മുഴുവനും ഒരു പാത്രത്തിൽ ശേഖരിക്കണം
3. കൺസർവേറ്റർ ടാങ്കിന്റെ തുറക്കാൻ കഴിയുന്ന ഒരു വശം നട്ട് ബോൾട്ടുകൾ അഴിച്ച് ഗാസ്കെറ്റ് പൊട്ടാതെ തുറക്കണം ശ്രദ്ധയോടെ മാറ്റിവയ്ക്കണം
4. കയ്യുറ ഉപയോഗിച്ച് നല്ല കോട്ടൺ തുണി ഉപയോഗിച്ച് കൺസർവേറ്റർ ടാങ്കിനകം ശ്രദ്ധയോ തുടച്ച് വൃത്തിയാക്കണം
രണ്ടു വട്ടം നല്ല ഒയിലുപയോഗിച്ച് നന്നായി തുടയ്ക്കണം
5. അൽപം നല്ല ഓയിൽ ഫില്ലിംഗ് വാൽവിടെ ഒഴിച്ച് ഡ്രെയിൻ വാൽവിലൂടെയും തുറന്നിരിക്കുന്ന ഭാഗം വഴിയും വീഴുന്ന മുഴുവനും
ശേഖരിക്കണം
6. സൈഡ് കവർ അടയ്ക്കാം
7. ഡ്രെയിൻ വാൽവ് അടയ്ക്കാം
8. എല്ലാ എച്ച് ടി ബുഷിംഗിന്റെയും ടെർമിനലുകൾ അഴിച്ച് വിടുവിച്ച് നട്ട് ബോൾട്ട് അഴിച്ച് ബുഷിംഗിനും വൈന്റിംഗ് ടെർമിനലുകൾക്കും ഇടയിലുള്ള എയർ ടൈറ്റ് ബോൾവാഷർ കുഞ്ഞിനെ എന്നവണ്ണം ശ്രദ്ധിച്ച് പതുക്കെ ഉയർത്തണം
9. ഇനി കൺസർവേറ്റർ ടാങ്കിലേക്ക് കൊണ്ടുവന്ന നല്ല ഫിൽട്ടേഡ് ഓയിൽ (BDV-50kV) സാവധാനം ഒഴിച്ചു തുടങ്ങാം
10.മെയിൻ ടാങ്കിൽ ഓയിൽ നിറഞ്ഞ് HT ബുഷിംഗിലൂടെ ഉയർന്ന് പൊങ്ങി വായു കുമിളകൾക്കൊപ്പം പുറത്തു വരുന്നു എങ്കില്‍ വായു കുമിളകൾ മുഴുവനും പുറത്ത് പോകുന്നതുവരെ ശ്രദ്ധയോടെ സാവധാനം ഓയിൽ ഒഴിക്കാം
തുടര്‍ന്ന്
12. ഇനി ബുഷിംഗിലെ ബോൾവാഷർ തിരിച്ച് ഉറപ്പിച്ച് ടെർമിനൽ യഥാവിധി പുനസ്ഥാപിക്കാം.
ഇപ്പോള്‍ terminal ബുഷ്‌ വരെ വായു കുമിളകള്‍ ഇല്ലാതെ ഓയില്‍ നിറഞ്ഞിരിക്കുന്നു എന്നു ഉറപ്പിക്കാം
ശേഷം
13. ട്രാന്‍സ്ഫോര്‍മര്‍ നെയിം പ്ലേറ്റിൽ രേഖപ്പെടുത്തിയ ആകെ ഉണ്ടായിരിക്കേണ്ട ഓയിലിന്റെ അളവ് നോക്കിയശേഷം ആ അളവിന്റെ 3% എത്രയാണോ അത്രയും ഓയിൽ കൂടി കൺസർവേറ്റർ ടാങ്കിലേക്ക് ഫില്ലിംഗ് ഹോൾ വഴി ഒഴിക്കാം
അതായിരിക്കും കൺസർവേറ്റർ ടാങ്കിൽ ഉണ്ടായിരിക്കേണ്ട
ഓയിലിന്റെ അളവ്
14. ഫില്ലിംഗ് ഹോൾ ഭദ്രമായിഅടയ്ക്കാം
15. എവിടെ നിന്നെങ്കിലും ലീക്ക് വരുന്നുണ്ടോ എന്ന് നോക്കി വരുന്നില്ല എന്നുറപ്പിച്ച്
16. ട്രാൻസ്ഫോർമർ കവചം നന്നായി തുടച്ച് വൃത്തിയാക്കണം
17. അവസാനമായി ട്രാന്സ്ഫോര്‍മറിനെ - ആ അമ്മയെ ഒന്ന് തലോടി സാന്ത്വനിപ്പിച്ച് ഇനി അമ്മയെ കരയിപ്പിക്കില്ല എന്ന് ഒരു വാക്കും കെട്ടിപ്പിടിച്ച്
ഒരുമ്മയും നൽകി സന്തോഷത്തോടെ ഓഫീസിലേക്ക് , വീട്ടിലേക്ക്‌ യാത്ര തുടരാം ...
AC Sabu 9447021428

Комментарии

Информация по комментариям в разработке