ഇരുകൈകളുമില്ലാതെ ലൈസൻസ് സ്വന്തമാക്കിയ ഏഷ്യയിലെ ആദ്യവനിത! | Flowers Orukodi 2 | Ep # 47

Описание к видео ഇരുകൈകളുമില്ലാതെ ലൈസൻസ് സ്വന്തമാക്കിയ ഏഷ്യയിലെ ആദ്യവനിത! | Flowers Orukodi 2 | Ep # 47

ഇരു കൈകളുമില്ലാതെ ജനിച്ച് കാലുകൾ കൊണ്ട് ചരിത്രത്തിലേയ്ക്ക് വണ്ടി ഓടിച്ചുകയറിയ മിടുക്കിയാണ് ഇടുക്കിക്കാരി ജിലുമോൾ. ആറ് വർഷത്തെ നിയമപോരാട്ടങ്ങളും കഠിന പരീക്ഷണങ്ങൾക്കും ഒടുവിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് 2023 ലാണ് ജിലുമോൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്. ഇങ്ങനെ ഇരുകൈകളുമില്ലാതെ കാലുകൊണ്ട് വളയം പിടിച്ച് ലൈസെൻസ് നേടിയ ആദ്യ ഏഷ്യൻ വനിത എന്ന നേട്ടവും 32-കാരിയായ ജിലുമോളെ തേടിയെത്തി. ഇരുകൈകളുമില്ലാതെ ജീവിതത്തിൽ നേട്ടങ്ങൾ വെട്ടിപ്പിടിച്ച ജിലുമോൾ തന്റെ ജീവിതാനുഭവങ്ങൾ ഫ്ലവേഴ്സ് ഒരു കോ‌ടി വേദിയിൽ പങ്കുവയ്ക്കുകയാണ്.

Jilumol from Idukki was born without both hands. After six years of legal battles and tough trials, Jilumol earned her driving license in 2023 with the help of State Commissionerate for Persons with Disabilities. 32-year-old Jilumol also earned the title of the first Asian woman who earned a driving license without both hands. In this episode of 'Flowers Oru Kodi', Jilumol who climbed the heights of achievement without both hands shares her life story to the world.

#flowersorukodi2 #Jilumol

Комментарии

Информация по комментариям в разработке