ലക്ഷങ്ങള്‍ നേടാന്‍ പഠിപ്പിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍; ത്രില്ലടിപ്പിക്കുന്ന സംരംഭക കഥ | SPARK

Описание к видео ലക്ഷങ്ങള്‍ നേടാന്‍ പഠിപ്പിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികള്‍; ത്രില്ലടിപ്പിക്കുന്ന സംരംഭക കഥ | SPARK

പ്രായം 16ല്‍ നില്‍ക്കുന്ന നാലംഗ സംഘം; പൊന്നാനിക്കാരായ ഫലസുവും ഇഷാനും ഹഫീസും എബിനും (തൃശൂര്‍ സ്വദേശി). ഏഴാം ക്ലാസ് മുതല്‍ ക്ലാസിലും പുറത്തും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന കൂട്ടുകാര്‍. പഠനത്തോടൊപ്പം ജോലി, ഇതായിരുന്നു നാല് പേരുടെയും സ്വപ്നം. പ്ലസ് വണിന് ശേഷമുള്ള അവധിക്കാലത്ത് ഫസലു ട്രേഡിങ് പഠിക്കാന്‍ പോയി. ട്രേഡിങ് പഠിച്ച ഫസലു മറ്റു നാലുപേരെയും പഠിപ്പിച്ചു. ഇവര്‍ പഠിച്ചതറിഞ്ഞ് മറ്റു കൂട്ടുകാരും പഠിക്കാനെത്തി. അങ്ങനെ ആല്‍ഫ ട്രേഡേഴ്‌സ് അക്കാദമിയും ആദ്യ ബാച്ചും പിറന്നു. രണ്ട് പേര്‍ക്ക് 500 രൂപ ഫീസില്‍ ക്ലാസ് നല്‍കി. ആദ്യ വരുമാനം 1000 രൂപ. ഈ 1000 മുതല്‍ മുടക്കി പ്രൊമോഷന്‍ നടത്തി. എന്‍ക്വയറിക്കായി എത്തിയത് ഒട്ടേറെ പേര്‍. 10 പേരുടെ ആദ്യ ബാച്ച് തുടങ്ങി. ഓണ്‍ലൈനിലായിരുന്നു ക്ലാസുകള്‍. 16 വയസുള്ളവരുടെ ക്ലാസുകള്‍ക്കായി 60 പിന്നിട്ടവര്‍ വരെ കാത്തു നിന്നു. പഠിച്ചിറങ്ങിയവര്‍ മികച്ച ട്രേഡര്‍മാരായതോടെ ബിസിനസ് മെച്ചപ്പെട്ടു. മൂന്ന് മാസത്തിനിടെ വരുമാനം മൂന്ന് ലക്ഷം കവിഞ്ഞു. പ്ലസ്ടു എക്‌സാം എത്തിയതോടെ വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും പ്രെഷര്‍ ഏറി. പഠനത്തിന് ആദ്യ സ്ഥാനം നല്‍കിയ നാലു പേരും മെന്ററെ നിയമിച്ചു ക്ലാസ് മുന്നോട്ടു പോയി. നാലു പേരുടെയും ത്രില്ലടിപ്പിക്കുന്ന കഥ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് വഴി പുറം ലോകമറിഞ്ഞതോടെ പഠിതാക്കളുടെ എണ്ണം പെരുകി. വരുമാനവും കൂടി. എട്ട് മാസം കൊണ്ടു നംലംഗ സംഘം കൊയ്തത് 30 ലക്ഷം രൂപയാണ്. ഒപ്പം അഞ്ച് പേര്‍ക്ക് തൊഴിലും നല്‍കുന്നു. കോഴിക്കോട് കേന്ദ്രമാക്കി ആല്‍ഫ ട്രേഡേഴ്‌സ് എന്ന അക്കാദമിക്ക് തുടക്കമിടുകയാണ് സംഘം. നാലംഗ സംഘത്തിന്റെ ത്രില്ലടിപ്പിക്കുന്ന സംരംഭക കഥ...
Spark - Coffee with Shamim

Client Details;
FAZALUDHEEN, FAZALU, ISHAN, HAFIS, ABIN
ALPHA TRADING
Contact: +91 62821 28918


Instagram: https://www.instagram.com/alphatradin...
Web: https://alphatrading.vercel.app/

Комментарии

Информация по комментариям в разработке