കാടുകേറിയ പന്തിരുകുലത്തിന്റെ ഇന്നത്തെ അവസ്ഥ | Story of Parayi Petta Panthirukulam Location |Vlog214

Описание к видео കാടുകേറിയ പന്തിരുകുലത്തിന്റെ ഇന്നത്തെ അവസ്ഥ | Story of Parayi Petta Panthirukulam Location |Vlog214

പാലക്കാട് കേരളത്തിന്റെ നെല്ലറ എന്നാണല്ലോ അറിയപ്പെടുന്നത്. എന്നാൽ ആരും അറിയപ്പെടാതെ ഉപേക്ഷിക്കപ്പെടുന്ന ഒട്ടനവധി സാംസ്കാരിക പൈതൃക ചരിത്രങ്ങൾ പാലക്കാടുണ്ട്. പ്രകൃതി ഭംഗിയും പൗരാണികതയും കൂടിക്കലർന്ന കേരളത്തിന്റെ തനത് ഗ്രാമീണ ജീവിതം പാലക്കാടിന്റെ മാത്രം കാത്തുവെയ്പ്പായി.
ഭാരതത്തിന്റെ ചരിത്രത്തിലെ പ്രഗല്ഭമായ ഹൈന്ദവ രാജ ഭരണ കാലമാണ് വിക്രമാദിത്യരുടേത്. അത്രത്തോളം പഴക്കമുള്ളൊരു ഐതിഹ്യം പാലക്കാടിന്റെ മണ്ണിൽ വന്നു തൊടുന്നുണ്ട്. വിക്രമാദിതന്റെ പണ്ഡിത സദസ്സിലെ വിജ്ഞാനിയായിരുന്നല്ലോ വരരുജി ! ബ്രാഹ്മണ ശ്രേഷ്ഠനായ അദ്ദേഹം ഒരു പറയിപ്പെണ്ണിനെ വിവാഹം കഴിച്ച കഥ അതിന്റെ സർഗാത്മക തലങ്ങളെ ലംഘിച്ച് നേരിന്റെ സ്വരൂപങ്ങളായി പാലക്കാടിന്റെ ചുറ്റുപാടുകളിൽ ഇന്നും നമ്മൾ യാത്രകളിൽ കണ്ടുമുട്ടാറുണ്ട്. ചരിത്രാന്വേഷികളായ ഓരോ മനുഷ്യനും വെറുമൊരു കെട്ടുകഥയായി തള്ളിക്കളയാൻ പറ്റാത്ത അത്രക്ക് ദൃഢമാണ് അതിന്റെ വേരുകൾ.
പറയിപ്പെണ്ണിന്റെ കഥ ജാതി മതിൽക്കെട്ടുകളെ തകർത്തുകൊണ്ട് മലയാള മനസ്സുകളിൽ വിശാലമായൊരു ലോക വീക്ഷണം പണിതെടുത്തിട്ടുണ്ട്. ആ കഥയിലെ പഞ്ചമിയുടെ കുടുംബക്ഷേത്രം നേരിൽ കാണാനുള്ളൊരു അവസരം പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ ഇന്നുമുണ്ട്. നരിപ്പറ്റ മന ജന്മം കൊണ്ടല്ലെങ്കിലും പഞ്ചമിയുടെ കുടുംബമാണ്. പന്ത്രണ്ട് മക്കളുണ്ടായിരുന്നെങ്കിലും ഒരു കുഞ്ഞിനെപോലും ലാളിക്കാനോ മുലയൂട്ടാനോ സാധിക്കാതെ പോയ ആ അമ്മയുടെ തറവാട് കാലപ്രവാഹത്തിൽ അവശേഷിപ്പിച്ചത് നരസിംഹ മൂർത്തിയുടെ കുടുംബക്ഷേത്രം മാത്രം. നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്തെ അതിജീവിച്ച് ആ ക്ഷേത്രം ഇന്നും ചൈതന്യത്തോടെ നിലനിൽക്കുന്നുണ്ട്. പക്ഷേ ഇത്രയും ചരിത്ര പ്രാധാന്യമുള്ള ഒരു ക്ഷേത്രമായിട്ടു പോലും അവഗണനയുടെ പടുകുഴിയിലാണ് ഇന്നത്തെ അതിന്റെ സ്ഥാനം. ഏതാനും കൽക്കെട്ടുകളും പാതി തകർന്ന ചുറ്റുമതിലും നരസിംഹ മൂർത്തിയുടെ പ്രതിഷ്ഠക്ക് ഇന്നും സംരക്ഷണത്തിന്റെ അവസാന ശ്രമങ്ങൾ ഒരുക്കുന്നുണ്ടാവാം. അടച്ചുറപ്പുള്ള ഒരുവാതിൽ പോലുമില്ലാതെ ഈ മൂർത്തി കുടിയിരിക്കുന്ന ക്ഷേത്രത്തിന്റെ ഗർഭഗൃഹം ഏതു നിമിഷവും നിലം പതിച്ചേക്കാം! പ്രകൃതിയുടെ കൈകളിൽ മനുഷ്യൻ ഉപേക്ഷിച്ച എല്ലാ നിർമ്മിതികളും കാവുകളാകും. പിന്നെ ആ കാവ് തീണ്ടാൻ മനുഷ്യന് അവകാശം നഷ്ടപ്പെടും. കേവലമായ വിശ്വാസങ്ങൾക്കുവേണ്ടി കോടികൾ ചിലവഴിക്കുന്ന പുതിയ തലമുറക്ക് ചരിത്ര പ്രാധാന്യമുള്ള ഇത്തരം ഇടങ്ങൾ സംരക്ഷിക്കാൻ മനസ്സുണ്ടാവണം. അറിയപ്പെടാതെ പോകുന്ന ഇതുപോലുള്ള തിരുശേഷിപ്പുകൾ ഭാവി തലമുറക്കുകൂടി അവകാശപ്പെട്ടതാണ്. ഇത്തരം കാഴ്ചകൾ അവരിലെത്തിക്കാനുള്ള ചുമതല നമ്മുടേതും. കൊടുമുണ്ടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പഞ്ചമിയുടെ കുടുംബക്ഷേത്രം എന്നും ദേശത്തിന് ഐശ്വര്യം പകർന്നുകൊണ്ട് നിലനിൽക്കുമെന്ന പ്രതീക്ഷയിൽ ആ കാഴ്ചകൾ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു. പങ്കുവെക്കുക ഒരു ചരിത്ര നിർമ്മിതിയെ സംരക്ഷിക്കുന്ന പരിശ്രമത്തിൽ പങ്കാളിയാവുക.

Комментарии

Информация по комментариям в разработке