പുഴകടന്ന് മലമുകളിലേക്ക്

Описание к видео പുഴകടന്ന് മലമുകളിലേക്ക്

അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ - എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. അവിടെ അവര്‍ അവനെ ക്രൂശിച്ചു...

യോഹന്നാന്‍റെ സുവിശേഷത്തിലെ ഈ വാക്യങ്ങള്‍ക്ക് പെരിയാറിന്‍റെ ശോകതാളം. വിശ്വാസത്തിന്‍റെ മലമുകളിലേക്കുള്ള യാത്രയു ടെ അടിവാരത്തെത്താന്‍ അല്‍പ്പദൂരം ബാക്കി. താഴത്തെ പള്ളിയു ടെ താഴ്വരയില്‍ പുഴ കടന്നു വരു ന്ന കാറ്റേറ്റു വിശ്രമിക്കുമ്പോള്‍ മലയാറ്റൂര്‍ മുത്തപ്പനെ വണങ്ങാന്‍ കാതങ്ങള്‍ താണ്ടി കാല്‍നടയായി വിശ്വാസിസംഘങ്ങള്‍ പ്രവഹിച്ചു കൊണ്ടേയിരുന്നു. കാറി ലും ജീപ്പിലുമൊക്കെയായി ക്യാപ്സ്യൂള്‍ തീര്‍ഥാടനത്തിന്‍റെ കനിവു നേടാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്കൊപ്പം ചെറിയൊരു കുറ്റബോധത്തോടെ ആ സംഘങ്ങളെ നോക്കി. പെരിയാറിന്‍റെ തണുപ്പില്‍ കാലും മുഖവുമൊക്കെ കഴുകി യാത്ര തുടരുകയായി, അടിവാരത്തേക്ക്. പിന്നെ പാപങ്ങളു ടെ ആണ്ടറുതിയില്‍ അഹങ്കാരത്തിന്‍റെ മെതിയടികള്‍ അഴിച്ചുവച്ച്, പാറക്കൂട്ടങ്ങളും പ്രാർഥനക്കൂട്ടങ്ങളും താണ്ടി കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയുടെ പുണ്യത്തിലേക്ക്.

Комментарии

Информация по комментариям в разработке