Hanuman Upasana in Malayalam | ഹനുമാൻ ഉപാസന എല്ലാവർക്കും ചെയ്യാമോ | K.P.Sreevasthav 9447320192

Описание к видео Hanuman Upasana in Malayalam | ഹനുമാൻ ഉപാസന എല്ലാവർക്കും ചെയ്യാമോ | K.P.Sreevasthav 9447320192

#sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam

ഹനുമാൻ ഉപാസന

നമ്മളെ ബാധിച്ചിരിക്കുന്ന ദുഃഖ ദുരിതങ്ങൾക്ക് ശമനം വരുത്തുവാനും, തടസ്സങ്ങളും പ്രയാസങ്ങളും അകറ്റുവാനും, മനഃശാന്തി ലഭിക്കുവാനും ധൈര്യം ഉണ്ടാകുവാ നും വളരെയേറെ നമ്മളെ സഹായിക്കുന്ന ഒന്നാണ് ഹനുമാൻ ഉപാസന.
നവഗ്രഹ പ്രീതിക്കായി ഹനുമാനെ ഉപാസിക്കാവുന്നതാണ് പ്രത്യേകിച്ചും ശനിപ്പിഴ ദോഷങ്ങൾ അകലുവാനായി...

സ്ത്രീകൾക്ക് ഹനുമാനെ ഭജിക്കാമോ എന്നുള്ളത് ചിലർക്ക് സംശയമുണ്ട്...
നിത്യബ്രഹ്മചാരി ആയതുകൊണ്ട് സ്ത്രീകൾക്ക് ഭജിക്കാൻ പാടില്ല എന്ന് ചിലർ പറഞ്ഞു കേട്ടിട്ടുമുണ്ട്, എന്നാൽ അത് ശരിയല്ല...
എല്ലാവർക്കും ഭക്തിയോടുകൂടി ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കാവുന്നതാണ് ഉപാസിക്കാവുന്നതാണ്..

പക്ഷേ പ്രാർത്ഥിക്കുന്ന സമയത്ത് ബ്രഹ്മചര്യം ബാധിച്ചുകൊണ്ട് മത്സ്യമാംസാദികൾ ഒഴിവാക്കി മനുശുദ്ധിയോടു കൂടി വേണം പ്രാർത്ഥിക്കാൻ എന്നു മാത്രം.

ഭൂതപ്രേതശല്യങ്ങൾ എല്ലാം തന്നെ ഒഴിവായി മാറുവാനും, ദുർദേവത ശല്യങ്ങൾ മാറുവാനും ഹനുമാൻ ഉപാസന ഏറെ ഗുണകരമാണ്. കൂടാതെ ആകാരണമായി മനസ്സിൽ ഉണ്ടാകുന്ന ഭയം അകറ്റി, മനസ്സിൽ ധൈര്യം നിറയ്ക്കുവാനും ഹനുമാൻ ഉപാസന ഏറെ സഹായിക്കുന്നു.
വീട്ടിൽ തന്നെ ശുദ്ധമായ സ്ഥലത്തിലോ പൂജാമുറിയിലോ ഇരുന്ന് ഹനുമാനെ ഉപാസിക്കാവുന്നതാണ്.
ക്ഷിപ്രസാദിയാണ് ഹനുമാൻ എങ്കിൽപോലും ചിട്ടയായ ഉപാസന കൊണ്ടാണ് കൂടുതൽ ഫലം നമുക്ക് ലഭിക്കുക. അതുകൊണ്ടുതന്നെ ഒരു നിശ്ചിത സമയം അതിനു വേണ്ടി തെരഞ്ഞെടുക്കാം.
കാലത്തോ വൈകുന്നേരമോ നമ്മുടെ സമയമനുസരിച്ച് ഭഗവാനെ ഭജിക്കുവാനായി തിരഞ്ഞെടുക്കാം.

ശ്രീരാമ ഭക്തനാണ് ഹനുമാൻ, അതുകൊണ്ടുതന്നെ ഹനുമാനെ ഉപാസിക്കുന്ന വ്യക്തികൾ ആദ്യം ചെയ്യേണ്ടത് ശ്രീരാമ സ്വാമിയെ മനസ്സുകൊണ്ട് പ്രാർത്ഥിക്കുകയാണ്.

ഒരിക്കൽ സീതാദേവി നെറ്റിയിൽ കുങ്കുമം ചാർത്തുന്നത് കണ്ടപ്പോൾ എന്തിനാണ് ദേവി സിന്ദൂരം ചാർത്തുന്നത് എന്ന് ഹനുമാൻ സ്വാമി ചോദിച്ചു, അപ്പോൾ ദേവി പറഞ്ഞത് "ഇങ്ങനെ ഞാൻ നെറ്റിയിൽ സിന്ദൂരം ചാത്തുമ്പോൾ അങ്ങയുടെ സ്വാമിക്ക് ആയുസ്സ് കൂടും" എന്നാണ്. അത്കേട്ട ഭക്ത ഹനുമാൻ ആദ്യം ചെയ്തത് ആ സിന്ദൂരം മുഴുവൻ തൻറെ ശരീരത്ത് ആകമാനം ചാർത്തി എന്നാണ് സീതാദേവി ഒരല്പം നെറ്റിയിൽ ചാർത്തുമ്പോൾ തന്നെ തൻറെ സ്വാമിക്ക് ആയുസ്സ് വർദ്ധിക്കുമെങ്കിൽ ആ സിന്ദൂരം താൻ തന്റെ ദേഹം മുഴുവൻ ചാർത്തും എന്നായിരുന്നു അദ്ദേഹം കാണിച്ചുതന്നത്. മേൽപ്പറഞ്ഞ സംഭവത്തോട് കൂടി ഹനുമാന് സിന്ദൂരം ചാർത്തൽ വളരെയധികം ഇഷ്ടമുള്ള വഴിപാട് ആയി മാറുകയും ചെയ്തു.
ഈ കഥ നമ്മളെ പഠിപ്പിക്കുന്നത് ഹനുമാന് ശ്രീരാമസ്വാമിയോടുള്ള ഭക്തിയെയാണ്, അതുകൊണ്ടുതന്നെ ഹനുമാൻ ഉപാസകർ തീർച്ചയായും ശ്രീരാമസ്വാമിയെയും ഭജിക്കുക തന്നെ വേണം.
രാമനാമം ജപിക്കുന്നിടത്ത് ഹനുമാന്റെ സാന്നിധ്യം ഉണ്ടാകും എന്നുള്ളത് തർക്കമില്ലാത്ത വിശ്വാസമാണ്
അതുകൊണ്ടുതന്നെ ശ്രീരാമസ്വാമിയെ മനസ്സിൽ സങ്കൽപ്പിച്ചു പ്രാർത്ഥിച്ചു കൊണ്ട് ഹനുമാൻ ഉപാസന ആരംഭിക്കാം.

ആദ്യമായിട്ട് സാധാരണക്കാർ ഹനുമാൻ സ്വാമിയേ ഉപാസിക്കേണ്ടതായ വിധമാണ് പറയുന്നത്.

നിശ്ചിത സ്ഥലത്തെ നിശ്ചിത സമയത്ത് ഒരു നിലവിളക്ക് കുളത്തിവച്ചുകൊണ്ട് ഉപാസന ആരംഭിക്കാം

ആദ്യമായിട്ട് ഹനുമാൻ സ്വാമിയെ നല്ലപോലെ മനസ്സിൽ സങ്കൽപ്പിക്കുക

ധ്യാന ശ്ലോകത്തിൽ ഹനുമാൻ സ്വാമിയെ പറയും വിധം മനസ്സിൽ സങ്കൽപ്പിച്ചാൽ മതിയാകും

ബാലാർക്കായുതതേജസം ത്രിഭുവന പ്രക്ഷോഭകം സുന്ദരം,
സുഗ്രീവാദി സമസ്തവാനരഗണൈഃ സംസേവ്യപാദാംബുജം;
നാദേനൈവ സമസ്തരാക്ഷസഗണാൻ സന്ത്രാസയന്തം പ്രഭും,
ശ്രീരാമദ്രാമപദാംബുജസ്മൃതിരതം ധ്യായാമി വാതാത്മജം.

ഈ ധ്യാന ശ്ലോകത്തിന്റെ അർത്ഥം ഇപ്രകാരമാണ്

അനേകകോടിബാലാദിത്യന്റെ തേജസ്സോടും, മൂന്നു നയനങ്ങളോടും, രാക്ഷസന്മാരെ ക്ഷോഭിപ്പിയ്ക്കുന്ന വിക്രമത്തോടും, സൌന്ദര്യത്തോടും, നാലു പുറവും വന്നു സേവിയ്ക്കുന്ന സുഗ്രീവൻ മുതലായ വാനരഗണങ്ങളോടും രാക്ഷസസമൂഹങ്ങളെ മുഴുവൻ ഭയപ്പെടുത്തുന്ന ഹുങ്കാരത്തോടും കൂടിയവനായി, പ്രഭുവായി, ശ്രീരാമപാദാംബുജസ്മരണയിങ്കൽ അത്യാസക്തനായിരിയ്ക്കുന്ന ഹനുമാനെ ഞാൻ ധ്യാനിയ്ക്കുന്നു എന്ന്.

ഇതിൽ പറഞ്ഞപോലെ ഹനുമാൻ സ്വാമിയെ മനസ്സിൽ സങ്കൽപ്പിച്ച് ഭഗവാൻ നമ്മുടെ മുന്നിൽ ഇരിക്കുന്നതായി സങ്കൽപ്പിച്ചുകൊണ്ട് ഭയഭക്തി ബഹുമാനത്തോടുകൂടി ഭഗവാനെ സ്വീകരിക്കാം.

മനസ്സുകൊണ്ട് ഹനുമാൻ സ്വാമിയെ ആരതി ഉഴിയുന്നതായി സങ്കൽപ്പിക്കുക, അവിൽ പായസം അട മുതലായ നിവേദ്യങ്ങൾ ഭഗവാന് നൽകുന്നതായി സങ്കൽപ്പിക്കുക.
ഭഗവാൻ തൃപ്തിയോടുകൂടി അത് കഴിക്കുന്നതായും സങ്കൽപ്പിക്കുക.

ശേഷം ഹനുമാന്റെ മന്ത്രങ്ങളും സ്തോത്രങ്ങളും അറിയുംവിധം സമയക്രമം അനുസരിച്ച് ജപിക്കാം.

ജപത്തിന്റെ അവസാനം ആരതി ഉഴിഞ്ഞു കൊണ്ട് ഭഗവാനെ തിരികെ പറഞ്ഞയക്കുന്നതായി സങ്കൽപ്പിച്ച് പൂജ അവസാനിപ്പിക്കാം.

സാധാരണ ഭക്തജനങ്ങൾക്ക് ഈ പറഞ്ഞ രീതിയിൽ ചെയ്യാവുന്നതാണ് കൂടുതൽ മന്ത്രസിദ്ധി വരും രീതിയിൽ ഭഗവാനെ ഉപാസിക്കണം എന്നുള്ളവർക്ക് അടുത്ത വാരത്തിൽ മന്ത്രോപാസന ക്രമം പറഞ്ഞുതരാം.

K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:

Mobile: 09447320192
Email: [email protected]
Web : www.keralaastrologer.com

Комментарии

Информация по комментариям в разработке