മരണം | MARANAM | മലയാളം കവിത | MALAYALAM POEM | KUNNI MANICHEPPU | SKV KAVITHA |

Описание к видео മരണം | MARANAM | മലയാളം കവിത | MALAYALAM POEM | KUNNI MANICHEPPU | SKV KAVITHA |

മരണം | മലയാളം കവിത | MARANAM | KUNNIMANICHEPPU |

BANNER : KUNNIMANICHEPPU |
കുന്നിമണിച്ചെപ്പ് |

LYRICS : SK VIJAYAN |
എസ്.കെ. വിജയൻ
MUSIC,
MIXING &
MASTERING:
AJAI THILAK | അജയ് തിലക്

SINGER : JOSE SAGAR |
ജോസ് സാഗർ

FLU TE : HARI IDAGRAMOM | ഹരി ഇടഗ്രാമം |

RELEASE DATE : 26-11-2024




SKV KAVITHA | KUNNIMANICHEPPU |

#kunnimanicheppu
#malayalamkavita
#skvkavitha
#sadsong
#hearttouching
#maranam
#marananantharam
#ajaithilak
#josesagar
#feel


കവിത

മരണം


തെക്കോട്ടു തലവച്ചൂർദ്ധം വലിച്ച്,
തറയിലൊരു വാഴയിലമേൽ കിടക്കവേ,
പാതിയടഞ്ഞൊരാ കൺപോളകൾക്കിടയിലൂ-
ടൊരു നോട്ടം, അവസാനമായിട്ട് കാൺകയോ?

കാലും തലയ്ക്കലും ശീലത്തിരികളിൽ
ഉയരുന്ന തീ നാളം നിശ്ഛലം കത്തവേ,
ആർത്തനാദങ്ങൾ അലയായ് പടരവേ,
മർത്യ ഭാവങ്ങൾ ശോകമായ് തീരവേ...

തൊട്ടും തലോടിയും ലാളിച്ച മേനിയിൽ,
പട്ടിന്നടിയിലൂ ടുറുമ്പൊന്നിഴയവേ,
കയ്യൊന്നനക്കുവാൻ, കണ്ണൊന്ന് ചിമ്മുവാൻ
വയ്യെനിക്കൊട്ടു മിന്നെത്ര ശ്രമിച്ചിട്ടും.


മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ടാകെ,
ചുറ്റും നിരന്നിരിക്കുന്നിതെല്ലാവരും,
അറ്റത്ത്... പ്രിയ പത്നി കണ്ണീർക്കയത്തിലും
പാവം..., കൊടും താപമേറ്റ പോൽ; രോഗിയും

കുട്ടികളാശ്വസിപ്പിച്ചീടു ന്നിതിരു വശം
പൊട്ടിച്ചിതെൻ താലി; കേഴുന്നു മറുവശം
ആർത്തലച്ചീടുവാനാകുന്നതില്ലവൾ -
ക്കാശ്വാസമേകുവാൻ പറ്റുന്നില്ലാർക്കുമേ

വിളക്കുകളെല്ലാം തെളിക്കുന്നു, നേര-
മിരുട്ടുവാനിനി യെത്ര നേരം കിടക്കുന്നു?
ഈ മാസ,മിത്തിരി ജാസ് തിയായീടും കറ-
ണ്ടെന്തിനാണിപ്പൊഴേ, ആരോട് ചൊല്ലുവാൻ!

ചില്ലു കൂട്ടിൽ കിടന്നിളകുന്നു മത്സ്യങ്ങൾ,
വല്ലതും പിടി കിട്ടിയിട്ടാകുമോ?
നല്ലതായ് നോക്കി പരിപാലിച്ച മുറ്റത്തെ
പുല്ലിൽ ചവുട്ടി മെതിക്കുന്നു, കഷ്ടമേ!

എൻ പ്രിയ തൂലികയല്ലയോ താഴത്ത്,
കാലുകൾ തട്ടിയുടഞ്ഞ പോൽ വികൃതമായ്...
ഓർത്തു ഞാൻ, പണ്ടൊന്നു തല്ലാനൊരുമ്പെട്ടു
കുഞ്ഞതെടുത്തു കളിക്കയാലെ...

ആരൊക്കെയുണ്ടിവർ, ക്കെപ്പൊഴാണെന്നോട്
സ്നേഹം തുടങ്ങി; അറിഞ്ഞില്ല ഞാൻ.
ഇന്നലെ കൂടിയും കണ്ടിട്ട് മിണ്ടാതെ
മണ്ടിക്കളഞ്ഞവരല്ലേ യിവർ?

ഇഷ്ടത്തിനൊപ്പിച്ച് തച്ചൻ പണിഞ്ഞൊരു -
കട്ടിലകത്തേ മുറിയിലുണ്ട്;
എന്നിട്ടുമെന്തേ? എന്നെയിത്തറയി-
ലൊരോലപ്പാ പോലുമില്ലാതെ; കഷ്ടം!

വേഷ്ടികളൊക്കെ പുതപ്പിച്ചിരിക്കുന്നി,തൊന്നുമെനിക്കിഷ്ട മായതില്ല
ശാമ്പ്രാണി തൻ ഗന്ധമെന്തിത്ര കൂടുതൽ,
പണ്ടേ എനിക്കത്ര പഥ്യമല്ല.

നേരമിരുട്ടുന്നു; ആളുകളൊഴിയുന്നു.
നേരായ് നിവർന്നു കിടക്കുന്നു ഞാൻ.
ചാരത്തിരുന്നവർ കണ്ണടച്ചീടുന്ന
നേരത്തും, അവളൊന്നു ചിമ്മിയില്ല.

എന്നെ നോക്കി; എൻ കണ്ണിൽ നോക്കി
കണ്ണാലെയെന്തോ മൊഴിഞ്ഞിടുന്നു.
ജീവനില്ലാത്തവ യെങ്കിലും എൻ കണ്ണിലും
കണ്ണീർ പൊഴിഞ്ഞോ, തുടയ്ക്കുന്നവൾ.


----------------------------------------
എസ്.കെ. വിജയൻ
15-06-2020

Комментарии

Информация по комментариям в разработке