ശംസുൽ ഉലമ മാലപ്പാട്ട്... | കേട്ടാലും കേട്ടാലും കൊതി തീരൂല..👌|Alibava Karakunnu |Saeed Faizy Vellila

Описание к видео ശംസുൽ ഉലമ മാലപ്പാട്ട്... | കേട്ടാലും കേട്ടാലും കൊതി തീരൂല..👌|Alibava Karakunnu |Saeed Faizy Vellila

വിശ്വമഹാപണ്ഡിതൻ ശംസുൽ ഉലമയുടെ ജീവചരിത്രം തനത് ശൈലിയിൽ മാലപ്പാട്ടിലൂടെ...

ശംസുല്‍ ഉലമാ മാലപ്പാട്ട്
SHAMSUL ULAMA MALAPATTU

✒️രചന: സഈദ് ഫൈസി വെള്ളില
🎙️ആലാപനം: അലിബാവ കാരക്കുന്ന്
🎛️🎚️Record & Mix :ZAHRAN Kizhissery

Feedback :9633 542 519, 9846 209 896
-----------------------------------------------------------------
1- "മാലപ്പാട്ട് ഫലകം" വരക്കൽ മഖാമിൽ ആലേഘനം ചെയ്യുന്ന വീഡിയോ കണ്ടു നോക്കൂ... ......👇🤲🏻
   • ചരിത്രത്തിലിടം നേടി ശംസുൽ ഉലമ മാലപ്പാ...  
2- സഈദ് ഫൈസി ആദ്യമായി രചിച്ച "ശിഹാബ് തങ്ങൾ മാലപ്പാട്ട്"👇
   • മുത്താണ് തങ്ങൾ.... | Sayyid shihab ma...  
3- മുഹ്‌യിദ്ധീൻ മാല അലിബാവയുടെ ശബ്ദത്തിൽ..👇
   • Muhyudheen mala | മുഹ്‌യുദ്ധീൻ മാല | ...  
4- അലിബാവ പാടിയ മൂര്യാട് മൗല ഗാനം.. (മൗല മുത്തേ..1)👇
   • മൗല മുത്തെ...❣️ |MAULA MUTHE...|KKS |...  
(മൗല മുത്തേ..2)👇
   • മൗല മുത്തെ..2 |sufi_song..|Alibava Ka...  
watch & share❣️🤲🏻

ശംസുല്‍ ഉലമാ മാല 📖വരികൾ
-------------------------------------

ആദി ബിസ്മി ഓതി സുമ്മ ഹംദുമായി
ആലിമുല്‍ ആലമിന്‍ മാല പണിയുന്നെ.

ആദി ഖലീഫാ സ്വിദ്ദീഖോരില്‍ റളിയല്ലാഹ്
അപ്പേര്‍ 'അബൂബക്കര്‍' എന്നും പേരുള്ളോവര്‍

'ശംസുല്‍ ഉലമാ'യെന്ന് ലോകം വിളിച്ചോവര്‍
ശംസ്‌പോല്‍ ലങ്കുന്ന ശറഫുകള്‍ ഉടയോവര്‍

യമനിലെ ഹളര്‍മൗത്തില്‍ താനം തരീമീന്ന്
യാനത്തില്‍ ഉപ്പാപ്പ മലബാറില്‍ വന്നോവര്‍

ബാവായും ഉസ്താദും കോയക്കുട്ടിയോര്‍കള്‍
ബീവിയും മാതാവും 'ഫാത്വിമ' യെന്നോവര്‍

മട്ടന്നൂര്‍ ദേശത്തും കാപ്പാട് വാഴക്കാട്ടും
മാട്ടൂല് നാട്ടിലും ഇല്‍മ് പഠിച്ചോവര്‍

ഖൂത്വ്ബീയും ശൈഖ് മ'ടവൂരിന്‍ ബാവായും
കണ്ണിയത്ത് ഫള്ഫരി ഉസ്താദന്‍ മാരോവര്‍

ഇംഗ്ലീഷ് മീഡിയത്തില്‍ ഇംഗ്ലീഷും മലയാളം
പേര്‍ഷ്യാ സുരിയാനി തമിളും പേശിയോവര്‍

മെട്രിക്കുലേഷനും ഉറുദു ഹയര്‍ ഗ്രേഡും
മേന്‍മാ ബാഖവി ഒന്നാം പട്ടം വാങ്ങിച്ചോവര്‍

പട്ടം വാങ്ങിക്കാനായ് വേലൂരില്‍ ചെന്നോവര്‍
പട്ടാ മഹിഷിയായ് അവിടെയും വാണോവര്‍

ദാറുസ്സലാം ജാമിഅ കുല്ലിയ്യകളില്‍
ദര്‍സ് ബഹ്‌സുകളില്‍ ഇതിഹാസം തീര്‍ത്തോവര്‍

സമസ്ത കേരള ഉലമാഇന്‍ സഭക്ക്
സനത്ത് നാല്‍പത് നേതൃത്വം കൊടുത്തോവര്‍

ശംസുല്‍ ഉലമായും കണ്ണിയത്തോര്‍കളും
ശൈഖാനി സമസ്ത ഉലമാഇന്നെന്നോവര്‍

പുത്തന്‍ വാദീകളും യുക്തി വാദികളും
പത്തികള്‍ താഴ്ത്തീയേ അവര്‍ മുന്നില്‍ എന്നോവര്‍

തൗറാത്തും ഇഞ്ചീലും ബൈബിളും വായിച്ച്
നസ്രാണി കൂട്ടത്തെ മുട്ട് കുത്തിച്ചോവര്‍

ഇവരെ ദഅവത്താലാം റാഹിബാം മുണ്ടക്കന്‍
ഇസ്ലാമില്‍ വന്നെത്തി ഇബ്‌റാഹീം ആയോവര്‍

മുസല്‍മാനായുളെളാരുവന്‍ സത്യാ ദീനുംബിട്ട്
മുര്‍ത്തദ്ദ് ക്രിസ്ത്യാനിപ്പാതിരിയായിട്ട്

മുതഅല്ലിം കാലത്തോന്‍ ശൈഖിനെ കണ്ടാരെ
മുഖദാവില്‍ നോക്കീട്ട് കുഫ്‌റീനെ കണ്ടോവര്‍

അഹ്‌ലുസ്സുന്നത്തിന്റെ ശത്രുവിന്‍ കേസീല്
അയ്‌നല്‍ വക്കീല്‍? എന്ന് ജഡ്ജി ചോദിച്ചാരെ

ഹസ്ബിയളളാഹു വാ നിഅ്മല്‍ വകീലെന്ന്
ഹാകിമെ കേള്‍പ്പിച്ച് അജബാക്കി ബിട്ടോവര്‍

മുസ്ലിം ശരീഅത്തെ മഹ്കം എതിര്‍ത്താരെ
മുസ്ലിം നേതാക്കളെ ഒത്തൊരുമിച്ചോവര്‍

മുതലക്കുളത്ത് ഉലമാഉം ഉമറാഉം
മുതലായോരെക്കാട്ടി ശക്തി കാണിച്ചോവര്‍

സുല്‍ത്താനുല്‍ ഹിന്ദി ഖാജാ ചിശ്തി തങ്ങളെ
സീറാ മൗലീദുകള്‍ നള്മാക്കിക്കോര്‍ത്തോവര്‍

മുത്തുപ്പേട്ട ദാവൂദുല്‍ ഹകീമൊലിയെ
മുത്ത് കോര്‍ത്തപോലെ മദ്ഹാക്കിത്തന്നോവര്‍

ഏര്‍വാടീ കാട്ടുപളളീ ശഹീദെ കാണാന്‍
ഏറെ വണക്കത്തില്‍ നഅലില്ലാ ചെന്നോവര്‍

സിറാജുദ്ധീന്‍ ശൈഖ് ദറജ ഉടയോരെ
സിര്‍റുകള്‍ കശ്ഫുകള്‍ ബെളിവാക്കിത്തന്നോവര്‍

മക്കള്‍ ദാറുല്‍ ഹുദാ ബറുതി ഭയന്നാരെ
മമ്പുറം ഖുത്‌ബോര് നോക്കും മൊളിന്തോവര്‍

മക്കത്തെ സയ്യിദ് അലവി മാലിക്കീയോര്‍
മുത്തി വടിയില്‍ ബറകത്തെടുത്തോവര്‍

സയ്യിദ് ഹൈദര്‍ അലി ആറ്റപ്പൂവായോരെ
സ്വബിയായ കാലത്തും തക്‌രീമാക്കിയോവര്‍

സയ്യിദുല്‍ഉലമാ മുത്തുത്തങ്ങളോര്
ശൈഖിന്‍ തര്‍ബിയ്യത്തില്‍ മേല്‍മാ ഉടയോവര്‍

സൈനുല്‍ഉലമായും ശൈഖുല്‍ ജാമിഅയും
ശൈഖിന്‍ കൊടി കീഴില്‍ ദീനെ നയിച്ചോവര്‍

ലക്ഷോപലക്ഷം ജനത്തെ വിരല്‍ചൂണ്ടി
ലക്ഷ്യത്തിലാക്കി ഹിദായ നയിച്ചോവര്‍

ബര്‍ക്കത്തുടയ വരക്കല്‍ മഖാമാതും
ബിര്‍കാ സമസ്തക്ക് വാങ്ങിക്കൊടുത്തോവര്‍

സ്വുഹ്ബത്തുള്ളോര്‍ യാസീന്‍ ഖത്മാക്കി സമയത്ത്
സ്വുബ്ഹി ബാങ്കൊലീ ഉയര്‍ന്നുളള സാഅത്ത്

താരീഖ് റബീഉല്‍ആഖറ് നാലിന്
തഹ്‌ലീല്‍ മൊളിന്തിട്ട് മൗത്തായിപ്പോയോവര്‍

ബഹ്‌റിന്റെ തീരത്ത് കോഴിക്കോട്ടെത്തീയേ
ബഹ്‌റായി ലക്ഷം ജനാസ നമിച്ചോവര്‍

ബാനീ സമ്‌സത ബാ അലവി മുല്ലക്കോയ
ബാവായും ഖദമിലായ് നിദ്രയിലാണ്ടോവര്‍

വെളളിമാട് കുന്നില്‍ വെളളി വെളിച്ചമായി
വന്നുളള തിങ്കള്‍ക്ക് മാലകള്‍ കോര്‍ത്തുളള

വെളളില ദേശത്ത് ശൈഖ് മുഹ്‌യിദ്ദീനിന്‍
മകനാം സഈദിന്ന് മഗ്ഫിറത്തേകളളാഹ്

സമസ്താ കീതാബീന്നും നല്‍വര്‍ മൊളിയീന്നും
സത്യം ഇതൊക്കെയും ബൈത്താക്കി ക്കോര്‍ത്തോവര്‍

മാറാ വബാഅ് ത്വാഊന്‍ കൊറോണാകള്‍
മറളുകള്‍ ശൈഖിനാല്‍ മാറ്റിത്താ യാ അളളാഹ്

ശംസ് തലമോളില്‍ ആളും മഹ്ശറില്‍
ശംസുല്‍ ഉലമാന്റെ തണല് നല്‍കീടളളാഹ് - 2

ശഖീ അം സഈദുന്‍ എന്നുളെള നാളിലെ
ശംസോരെ കാവലില്‍ സാഈദാക്കിടളളാഹ്‌ - 2
------------------------------------------

#Shamsul_ulama_malapattu
#Alibava_karakunnu
#Shamsul_ulama_mala
#Shamsul_ulama
#Alibava_Karakunnu_official
#Alibava_karakunnu_song
#Saeed_faizy_vellila
#saeed_faizy
#Malapattu
#Samastha
#Samastha_song
#Latest_mala_song
#Shamsul_ulama_madh
#Shamsul_ulama_song
Shamsul ulama biography in malayalam
Shamsul ulama history in malayalam
Shamsul ulama wafath
Shamsul ulama dargah
Shamsul ulama moulid pdf
Shamsul ulama moulid
Shamsul ulama islamic academy
Shamsul ulama photos
Shamsul ulama speech
Shamsul ulama song
Shamsul ulama karamath
Shamsul ulama arabic collage thodar
Shamsul ulama thavassul baith
Shamsul ulama baith
Shamsul ulama ek usthad
shamsul ulama charithram

Комментарии

Информация по комментариям в разработке