ഞവര അരി /നവര അരി യെ കൊണ്ട് വയർ സംബന്ധിച്ച് ഉണ്ടാകുന്ന അസുഖങ്ങൾക്ക് ഉണ്ണിക്കൃഷ്ണൻ വൈദ്യർ കോഴിക്കോട്

Описание к видео ഞവര അരി /നവര അരി യെ കൊണ്ട് വയർ സംബന്ധിച്ച് ഉണ്ടാകുന്ന അസുഖങ്ങൾക്ക് ഉണ്ണിക്കൃഷ്ണൻ വൈദ്യർ കോഴിക്കോട്

ഭക്ഷണാവശ്യത്തിന് പുറമെ നവര നെല്ല് പല രോഗങ്ങൾക്കും ഉത്തമ ഔഷധമാണ്. വാതത്തിന് നവരനെല്ലാണ് അവസാന മാർഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം രോഗിക്ക് ആശ്വാസം പകരുന്നു. പ്രസവ രക്ഷ മുതൽ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളിൽ നവര ചേർക്കുന്നു.

പ്രായഭേദമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം, ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങൾക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികൾക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും (കുന്നൻവാഴയുടെ) ചേർത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമാണ്. ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചിൽ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേർത്ത് പായസമാക്കി കഴിച്ചാൽ മുലപ്പാൽ വർധിക്കും. ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേർത്ത് കഴിക്കുന്നത് വയറിളക്കത്തിന് ഫലപ്രദമാണ്. ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേർത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നൽകും. ബീജവർധനക്കും ഞവര ഉത്തമമെന്ന് കരുതപ്പെടുന്നു. കാലിന് ബലക്ഷയമുള്ള കുട്ടികൾക്ക്, ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും. പാമ്പുകടിയേറ്റവർക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്. ആയുർ വേദത്തിൽ ഞവരക്ക് വിശിഷ്ഠ സ്ഥാനമാണ് കൽപിച്ചു നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകൾക്ക് ഞവര വളരെ ഗുണം ചെയ്യുന്നു. ധാതുബലം വർധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ ന്യൂനതകൾക്കും ഉത്തമ പ്രതിവിധിയാണ്. പഞ്ചകർമ്മ ചികിൽസയിൽ ഏറെ പ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത്. കുറുന്തോട്ടി ചേർത്ത് പാലിൽ വേവിച്ച ഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്ത ശരീരത്തിൽ ചെറുചൂടോടെ സ്വേദനം (വിയർപ്പിക്കൽ) നടത്തുന്നു. ഇങ്ങനെ ചെയ്യുമ്പോൾ പുറമെനിന്നും നല്കുന്ന ചെറിയ സമ്മർദം, ത്വക്കിൽ സമൃദ്ധമായുളള ചെറിയ രക്തക്കുഴലു(കാപ്പിലറികൾ)കളുടെ പോഷണ വിനിമയ ശേഷി ഗണ്യമായി വർധിപ്പിക്കുന്നു.

Комментарии

Информация по комментариям в разработке