ആനക്കൊമ്പൻ കവിത |# ANAKKOMBAN kutti kavitha | kids song | Malayalam | with lyrics

Описание к видео ആനക്കൊമ്പൻ കവിത |# ANAKKOMBAN kutti kavitha | kids song | Malayalam | with lyrics

#ആനക്കൊമ്പൻ #2024
#എൻ.കെ. ദേശം രചിച്ച കുട്ടിക്കവിതയാണ് ആനക്കൊമ്പൻ
മലയാളകവിയും നിരൂപകനുമാണ് എൻ.കെ. ദേശം. ഇദ്ദേഹത്തിന്റെ ശരിയായ പേര് എൻ. കുട്ടികൃഷ്ണപിള്ള എന്നാണ്.
സുവ്യക്തമായ ആശയങ്ങൾ ഹൃദ്യമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകൾ ദേശത്തിന്റേതായുണ്ട്.

This content is Copyrighted to Lal's MEDIA . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.


അമ്പല ഗോപുര നടയിലൊരാന
കൊമ്പനെ ഞാൻ കണ്ടേ
മുമ്പ് മുതൽക്കേ ആനയിലിത്തിരി
കമ്പമെനിക്കുണ്ടേ ..

അമ്പല ഗോപുര നടയിലൊരാന
കൊമ്പനെ ഞാൻ കണ്ടേ
മുമ്പ് മുതൽക്കേ ആനയിലിത്തിരി
കമ്പമെനിക്കുണ്ടേ ..

മുൻപിൽ തുമ്പ് തുളഞ്ഞു വളഞ്ഞൊരു
തുമ്പിക്കരമുണ്ടേ
കണ്ട മരത്തിൻ ചില്ലകളെല്ലാം
ചീന്താൻ ബലമുണ്ടേ...

മുൻപിൽ തുമ്പ് തുളഞ്ഞു വളഞ്ഞൊരു
തുമ്പിക്കരമുണ്ടേ
കണ്ട മരത്തിൻ ചില്ലകളെല്ലാം
ചീന്താൻ ബലമുണ്ടേ...

വളഞ്ഞു നീണ്ടും വെളുത്തു കൂർത്തും
വളർന്ന കൊമ്പുണ്ടെ
വളരെ ചെറുതാം കണ്ണുകളുണ്ടേ ,
വലിയൊരു വയറുണ്ടേ ...


വളഞ്ഞു നീണ്ടും വെളുത്തു കൂർത്തും
വളർന്ന കൊമ്പുണ്ടെ
വളരെ ചെറുതാം കണ്ണുകളുണ്ടേ ,
വലിയൊരു വയറുണ്ടേ ...

അമ്പല ഗോപുര നടയിലൊരാന
കൊമ്പനെ ഞാൻ കണ്ടേ
മുമ്പ് മുതൽക്കേ ആനയിലിത്തിരി
കമ്പമെനിക്കുണ്ടേ ..

കാറ്റത്തിളകും ചേമ്പില മാതിരി
കാതുകൾ രണ്ടുണ്ടേ
കാലുകളല്ല കറുത്ത കരിങ്കൽ
തൂണുകൾ നാലുണ്ടേ

കാറ്റത്തിളകും ചേമ്പില മാതിരി
കാതുകൾ രണ്ടുണ്ടേ
കാലുകളല്ല കറുത്ത കരിങ്കൽ
തൂണുകൾ നാലുണ്ടേ


കറുത്ത നിറമാണുടലും കാലും
കഴുത്തുമെന്നാലും
വെളുത്ത ഭസ്മക്കുറിപോൽ
നെറ്റിയിലിത്തിരി പാണ്ടുണ്ടെ ...
കറുത്ത നിറമാണുടലും കാലും
കഴുത്തുമെന്നാലും
വെളുത്ത ഭസ്മക്കുറിപോൽ
നെറ്റിയിലിത്തിരി പാണ്ടുണ്ടെ ...


കാലിൽ തുടലു കിലുങ്ങുന്നുണ്ടെ
വാലിളകുന്നുണ്ടേ
ആനക്കൊമ്പനെ ആകെപ്പാടെ
കാണാനഴകുണ്ടേ ...

കാലിൽ തുടലു കിലുങ്ങുന്നുണ്ടെ
വാലിളകുന്നുണ്ടേ
ആനക്കൊമ്പനെ ആകെപ്പാടെ
കാണാനഴകുണ്ടേ ...

കാണാനഴകുണ്ടേ... കാണാനഴകുണ്ടേ... കാണാനഴകുണ്ടേ...

Комментарии

Информация по комментариям в разработке