Pinarayi on Senkumar verdict സെന്‍കുമാര്‍ വിഷയത്തില്‍ തോല്‍വിയില്ല; നീതി വിജയിച്ചെന്ന് മുഖ്യമന്ത്രി

Описание к видео Pinarayi on Senkumar verdict സെന്‍കുമാര്‍ വിഷയത്തില്‍ തോല്‍വിയില്ല; നീതി വിജയിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയ സെന്‍കുമാറിന് പുനര്‍നിയമനം നല്‍കണമെന്ന സുപ്രീംകോടതി വിധി ആരുടെയും ജയമോ തോല്‍വിയോ അല്ലെന്നും നീതി നടപ്പാവുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.സെന്‍കുമാറിനേക്കാള്‍ സീനിയറായ ആളെ യുഡിഎഫ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ടെന്നും ഇത് ക്രമവിരുദ്ധമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡിജിപി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും ഇതിന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.സംസ്ഥാനത്ത് ഡിജിപി ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും സെന്‍കുമാറിന് നിയമനം നല്‍കാത്തത് സര്‍ക്കാരിന്റെ ദുരഭിമാനം മൂലമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Комментарии

Информация по комментариям в разработке