പാരഡിയീരടി - 44 | അവിയൽ ഗാനം (അവിയൽ ഉണ്ടാക്കുന്ന വിധം) | Parody Song - 44 | Aviyal song

Описание к видео പാരഡിയീരടി - 44 | അവിയൽ ഗാനം (അവിയൽ ഉണ്ടാക്കുന്ന വിധം) | Parody Song - 44 | Aviyal song

പാരഡിയീരടി - 44 | അവിയൽ ഗാനം Featuring : Emric Munna , Camera: Avinash Thomas, Editing : Dany Job

Lyrics
മണി പന്ത്രണ്ടാകാറായി കറിയെന്തുണ്ടാക്കും ഞാൻ
ഇവരുണ്ണാൻ കാലമായിഎന്നും കൺഫ്യൂഷനാ
മീൻ സാമ്പാർ വേണോ? എനിക്കെങ്ങും കാണണ്ട
പുളിശ്ശേരി വേണോ? പുറത്തേക്ക് വലിച്ചെറിയും
തക്കാളി കറി വേണോ? അതു വെച്ചാൽ ഇടി വാങ്ങും
നത്തോലി ഫ്രൈ വേണോ? ഇന്നലെയും കഴിച്ചതല്ലേ?
ഈ ആമ്പിറന്നോൻ പണ്ടുമുതൽ മീൻകറി പ്രിയനാണേ
ഈ പിള്ളേരോ പണ്ടുമുതൽ വെജിറ്റേറിയനാണേ
മണി പന്ത്രണ്ടാകാറായി അവിയൽ ഉണ്ടാക്കും ഞാൻ

പാടാണേ നല്ല പണിയാണേ എന്നാലും നല്ല ടേസ്റ്റ് ആണേ
കടയിൽ പോയി മൂന്നാല് തേങ്ങകൾ വാങ്ങണം
കഷണങ്ങൾ വാങ്ങേണം
വിഷമുള്ളതാണെങ്കിൽ നല്ലോണം കഴുകേണം
നീളത്തിൽ അരിയേണം
കൈ മുറിയും പിന്നെ ചോര വരും പിന്നെ
അവധി ദിനം ആകെ അലമ്പാ

കോവയ്ക്ക 8 എണ്ണം ഞാനരിയാം ഞാനരിയാം
വഴുതനങ്ങ രണ്ടെണ്ണം നീളത്തിൽ അരിയണ കണ്ടോ
അച്ചിങ്ങായുടെ കൂട്ടത്തിൽ മുരിങ്ങക്ക കിടക്കണ കണ്ടോ
ക്യാരറ്റും കുമ്പളവും വിറ്റാമിൻ കലവറയാണേ
വെള്ളരിയും പടവലവും നമ്മുടെ ചങ്കാണേ
ഈ വാഴക്കായും ചേനയുമിട്ടാൽ സംഗതി കളറാണേ
മണി 12 ആകാറായി അവിയൽ ഉണ്ടാക്കും നാം

കാലും നീട്ടി ന്യൂസ് നോക്കി എൻ കാന്തൻ
കാലും നീട്ടി ഫോണും നോക്കി എൻ നാഥൻ
മൂന്നുനേരം പള്ള നിറയ്ക്കാൻ എന്തൊരുൽസാഹം
പണികളെല്ലാം ചെയ്തുതീർക്കാൻ ഞാനൊരാൾ മാത്രം
എല്ലാരും ഇങ്ങേരെ പോലെ തോൽവികൾ ആണോ?
നിൻറച്ഛനെ കണ്ടോ? കണ്ടു കണ്ടു
കാണിക്കണ കണ്ടോ? കണ്ടു കണ്ടു
ശ്രദ്ധിക്കുന്നുണ്ടോ? ഇല്ല ഇല്ല
ഗൗനിക്കുന്നുണ്ടോ? ഇല്ല ഇല്ല
ദിവസം മുഴുവൻ ജോലി ചെയ്തീ കൈ കുഴഞ്ഞേ പോയി
പണികളുണ്ടേ അച്ഛനെ വിളിച്ചോണ്ട് വാ നീ വേഗം
തേങ്ങാ പൊതിക്ക് ഈ തേങ്ങാപ്പാരയ്ക്ക്അ
ത് വെട്ടി പൊട്ടിക്ക് ഈ വെട്ട് കത്തിക്ക്
വെള്ളം തിളച്ചു ഞാനൊന്നിളക്കട്ടെ
പോരാൻ നേരത്ത് നാല് തൂശനിലെ വെട്ട്
മകനേ .. കുറുമ്പെടുത്താൽ
അടിക്കും ഇടിക്കും തൊഴിക്കും കിഴുക്കും
അരപ്പിൽ ഉള്ളി വേണം എരിവ് കിട്ടാൻ പച്ച മുളകും
കണവൻ എവിടെപ്പോണു? ഇവിടെ ഇരിക്ക് തേങ്ങ ചിരണ്ട്

ഈ ചേരുവകൾ എല്ലാം മിക്സിയിലിട്ട് അടിച്ചെടുക്ക്
അരപ്പങ്ങോട്ട് ചേർക്കാം അടപ്പെടുക്ക് അടച്ചുവയ്ക്ക് തീയങ്ങോട്ട് കൂട്ടാം കഷണങ്ങൾ വെന്തു വരുന്നേ
ഉപ്പും മഞ്ഞളും ചേർക്കാൻ മറക്കരുതേ മറക്കരുതേ

ഇതുവെന്തെന്നാൽ ഒഴിച്ചുകൊട് പച്ച വെളിച്ചെണ്ണ
ഇത് കാളനല്ല തോരനല്ല കടുക് വറുക്കല്ലേ
മണി 12 ആയെടാ അവിയൽ ഉണ്ടാക്കി നാം
മണി പന്ത്രണ്ടായടാ അവിയൽ ഉണ്ടാക്കി നാം

Комментарии

Информация по комментариям в разработке