തോക്കിന് ഒപ്പം പേനകളെയും ജീവനാണ്ഈ മലയാളി ബ്രിഗേഡിയറിന് | Army veteran`s love for Fountain pens

Описание к видео തോക്കിന് ഒപ്പം പേനകളെയും ജീവനാണ്ഈ മലയാളി ബ്രിഗേഡിയറിന് | Army veteran`s love for Fountain pens

മിസോറാമിന്റെ അതിർത്തി സംരക്ഷകരായ ആസാം റൈഫിൾസിന്റെ ചുമതലക്കാരനും കാർഗിൽ യുദ്ധവീരനുമായ മലയാളി ബ്രിഗേഡിയർ സുബ്രഹ്മണ്യം വിനോദ് () തോക്കിനെ നെഞ്ചോട് ചേർക്കും പോലെയാണ് പേനകളെയെയും ചേർത്തുപിടിക്കുന്നത്. ലോകത്തിലെ 100 ൽപരം രാജ്യങ്ങളിലെ ആയിരത്തിലധികം വൈവിധ്യമാർന്ന ഫൗണ്ടൻ പേനകളുടെ ഇദ്ദേഹത്തിന്റെ ശേഖരം ആരെയും അത്ഭുതപ്പെടുത്തും. കാർഗിൽ യുദ്ധവീരനായ മലയാളി ഈ ബ്രിഗേഡിയറുടെ ശേഖരത്തിൽ ലോകത്തിലെ ഏറ്റവും വില കൂടിയ മൗണ്ട് ബ്ലാങ്ക് പേന മുതൽ മഹാത്മാ ജി സ്ഥിരമായി ഉപയോഗിച്ചിരുന്ന രാജമുദ്രിയിലെ രത്നം സൺസ് ഫൗണ്ടൻ പേന വരെയുണ്ട്. പാലക്കാട് സ്വദേശിയായ മേജർ സുബ്രഹ്മണ്യത്തിന്റെ മകനായ വിനോദ് പട്ടാള ഉദ്യോഗസ്ഥനായ പിതാവിനോടൊപ്പം പട്ടാള ക്യാമ്പുകളിൽ ജീവിച്ചപ്പോൾ എപ്പോഴോ തോന്നിയ ഒരഭിനിവേശമാണ് ഫൗണ്ടൻ പേനകളുടെ ശേഖരം. പട്ടാളത്തിലെ ഉയർന്ന ഉത്തരവാദിത്വവും പേനകളോടുള്ള പ്രണയവും വിനോദിന് രണ്ടല്ല. തന്റെ പ്രേരണയാൽ ധാരാളം പട്ടാള ഓഫീസർ ഇപ്പോൾ മഷിപ്പേനകൾ മാത്രം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ബ്രിഗേഡിയർ വിനോദ് സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫൗണ്ടൻ പേന ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ തന്നെ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. അത്തരം വാട്സ് ആപ് കൂട്ടായ്മയിലെ സജീവ സാന്നിധ്യമാണ് വിനോദ്.ഇതിനകം സ്വന്തമായി നിരവധി പേനകൾ ഇദ്ദേഹം ഡിസൈൻ ചെയ്തിട്ടുണ്ട്. ഫൗണ്ടൻ പേനയുടെ കൂടുതൽ ഉപഭോക്താക്കൾ കോടതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നാണ് വിനോദിന്റെ നിരീക്ഷണം. പേനകളുടെ വില നിശ്ചയിക്കുന്നതു അതിന്റെ നിബ്ബുകളുടെ ഗുണനിലവാരമാണ്. വിലകൂടിയ നിബ്ബുകൾ14_18 ക്യാരറ്റ് സ്വർണ്ണമാണെന്ന് വിനോദ് പറയുന്നു. ഏറ്റവും കലാപരമായി പേന നിർമ്മിക്കുന്നവർ ജപ്പാൻകാരാണ്. എഴുതാനും സുഖം ജപ്പാൻ പേനകളാണ്. ഇവയോട് കിടപിടിക്കുന്ന പേനകളും ഇപ്പോൾ ഇന്ത്യയിൽ നിർമ്മിച്ചു വരുന്നുണ്ട്. കൈ കൊണ്ട് നിർമ്മിക്കുന്ന . ഇന്ത്യൻ റൂളർ പേനകൾക്ക് ആവശ്യക്കാർ ഏറെയാണ്. അച്ചടിയോട് കിടപിടിക്കുന്ന കൈയ്യക്ഷരത്തിന്ന് ഉടമ കൂടിയാണീ പട്ടാള ഓഫീസർ - കൈയ്യെഴുത്തിൽ അത്ഭുതം സൃഷ്ടിക്കുന്ന വിനോദ് പറയുന്നത് കൈയ്യക്ഷരങ്ങൾ ഓരോ വൃക്തിയുടെയും വ്യക്തിത്വമാണെന്നാണ്. പേനകളെ പ്രണയിക്കും പോലെ അക്ഷരവടിവുകളെയും ആദരിക്കുന്ന , രാജ്യാതിർത്തിയുടെ കാവൽക്കാരൻ ഒരു വേറിട്ട വ്യക്തിത്വം തന്നെയാണ്. ഭാര്യ പാലക്കാട്, കൊല്ലങ്കോട് സ്വദേശിനിയായ പ്രിയ നല്ലൊരു ചിത്രകാരി കൂടിയാണ്.

Комментарии

Информация по комментариям в разработке